“” അത് സന്ധ്യയാകത്തെന്റെയാവും.. “”
“” അഹ്.. കളിക്കാതെ പറയടോ…ന്തേലും വിഷമൊണ്ടോ..?? “”
“” അതച്ഛനും അമ്മേം വന്നിട്ടുണ്ട് വീട്ടില്…?? “”
ഒരു കയ്യിൽ ഹലുവയുടെ പീസ്യോടെ മറ്റേ കൈകൊണ്ട് സെവനപ്പ് തുറക്കുന്ന അവളോട് ഞാനത് പറഞ്ഞതും, അവളെന്നെയൊന്ന് നോക്കി,
“” ഏഹ്ഹ് ശെരിക്കും..!! ഇതാണോ വിഷമൊള്ള കാര്യം…?? “”
അവളുടെ മുഖം കണ്ടാലറിയാം അവൾക്ക് ന്തോരം സന്തോഷമായെന്ന്.. പക്ഷെ എന്തിനുള്ള വരവാണെന്ന് ഇത് വരെ മനസിലായില്ലല്ലോ ദൈവമേ.. ചേർത്തു പിടിച്ച കുഞ്ഞിനെ തഴുകി അവൾ ചിരിയോടെയാ സെവനപ്പ് വായിലേക്ക് കമഴ്ത്തി.
“” അപ്പൂപ്പയും അമ്മുമ്മേം വന്നിട്ടുണ്ട് പെണ്ണെ..””.
അവളുറങ്ങി കിടന്ന കുഞ്ഞിനെ തട്ടിവിളിച്ചു
“” അവിടെ ചെന്നിട്ട് വിളിച്ചാ മതിയെടി.. വെറുതെ കരയിക്കണ്ട..””
ന്റെ ശബ്ദം വീണതും പെണ്ണടങ്ങി, തലയാട്ടി ന്റെ തോളിലേക്ക് ചാഞ്ഞു.
“‘ ന്താ ന്റെ കൊച്ചിന് പറ്റിയെ… മുഖത്തൊക്കെ ഒരു വിഷമം പോലെ..””
തോളിൽ ചാരിയ തല പതിയെ ന്റെ മുഖത്തേക്ക് നീണ്ടുകൊണ്ടാ ചോദ്യം ന്നിലേക്ക് വന്നതും ഞാൻ ഇടത് കൈകൊണ്ടവളെ ചേർത്തുപ്പിടിച്ചു.
**********************************
വീട്ടിലേക്ക് കയറി ചെന്ന കാറിന്റെ ശബ്ദം കേട്ട് അല്പം കഴിഞ്ഞു ഇറങ്ങി വന്നത് ന്റെ അമ്മ തന്നെയാണ്, ഞങ്ങൾ ഇറങ്ങുന്നതും നോക്കി നിക്കാണ് പാവം. കൂട്ടിനായി ശ്രീയും അഞ്ജുവുമുണ്ട് ബാക്കിയാരേം കണ്ടില്ല.
“” അമ്മാ…. “” ഇറങ്ങിയതും ആമി അമ്മയെ വിളിച്ചോണ്ട് അടുത്തേക്ക് ചെന്നു,, അമ്മ ഓടി അവൾക്കരികിലെത്തി
“” സുഖണോടി നിനക്ക്… “” അവളെയൊന്ന് ഒഴിഞ്ഞു അമ്മ വിശേഷം തിരക്കി, കൂട്ടത്തിൽ കുഞ്ഞിനെ അവളുടെ കയ്യിൽ നിന്നും വാങ്ങി വാരി പുണർന്നു.
“” അമ്മുമ്മേടെ പൊന്നിതെവിടായിരുന്നു ഇത്രേം നാള്.ഏഹ്ഹ്., അമ്മുമ്മക്ക് ന്തോരം വിഷമമായിന്ന് അറിയോ ന്റെ പൊന്നിനെ കാണാഞ്ഞിട്ട്…”” ഇതെല്ലാം കണ്ട് പാവം ഞാനാ സൈഡിൽ നിപ്പുണ്ടായിരുന്നു. നമ്മളെ പണ്ടേ വിലയില്ലല്ലോ..!
അമ്മ കുഞ്ഞിനെ ചേർത്തുപ്പിടിച്ചു നിറ കണ്ണിരോടെ പറഞ്ഞതും, ആമിയും അമ്മയുടെ തോളിൽ കൈ വെച്ചങ്ങനെ നിന്നു.
“” അമ്മയൊക്കെ എപ്പോത്തി…?? അതെന്താ ന്നോടൊന്ന് പറയാണ്ടുകൂടിയൊരു വരവ്.. “” അവളൊന്ന് ചിണുങ്ങി അമ്മയോട് പറ്റിച്ചേർന്നു