ആ ഒരു ഡയലോഗ് കൊണ്ടവരുടെ വാ അടപ്പിച്ചു കളഞ്ഞ് പുള്ളി. എല്ലാം കേട്ട് നിക്കാനേ എനിക്കയുള്ളു ന്തോ മരവിച്ച അവസ്ഥ.. ഇന്നേവരെ പുള്ളിയോട് ഞാൻ ആവശ്യപ്പെട്ടത് ജോലിയുടെ കാര്യത്തിൽ മാത്രമാണ് അല്ലാതെ ന്റിഷ്ടത്തിന് ഇത് വരെ.. ആ ഞാൻ പുള്ളിക്ക് നാണക്കേടാണെന്ന്,
ആമിയും നിന്ന് കരയണത് കണ്ടു, ന്നെ ചുറ്റി നിക്കുന്നുണ്ടെങ്കിലും ഇനിയും എന്നെ തല്ലുമൊന്നുള്ള പേടിയിലാണ്..
“” അച്ഛനെന്തൊക്കെയാ ഈ പറയണേ.. സത്യം അതൊന്നുമല്ല… “”
അതുവരെ ന്നെ പറ്റി നിന്നവൾ കണ്ണീരോടെ മുന്നോട്ടേക് കേറി നിന്നു..
“” വേണ്ട മോളെ..ഒന്നും കേക്കണ്ട നിക്ക്.., സ്വന്തം മോന്റെ ജീവിതത്തിന് വേണ്ടി നിന്നെ ബാലിയാടാക്കിപ്പോയല്ലോ ന്നോർക്കുമ്പോളാ അച്ഛന് വിഷമം… “”
അവളെ അച്ഛൻ വിഷമത്തോടെ നോക്കുമ്പോൾ അവളോടി അച്ഛനരികിൽ എത്തി,
“” എന്തൊക്കെയാ അച്ചാ ഈ പറയണേ.. ന്റെ ജീവിതം ബല്യടക്കിന്നോ..! എന്തൊക്കെയാ മ്മേ ഈ അച്ഛൻ പറയണേ…! “”
അവളെല്ലാരേം നോക്കി, അച്ഛൻ അവളെയൊന്ന് നോക്കിട്ട് ന്റരികിലെത്തി.ചെയ്തത് തെറ്റാണെന്ന് തോന്നാത്തത് കൊണ്ട് ഞാൻ തലയുയർത്തി തന്നെ നിന്നു.
“” നിയുണ്ടാക്കുന്ന ഓരോന്നിനും ഞാൻ കണ്ണടച്ചിട്ടേ ഉള്ളു ഇത്രേം നാൾ.. പക്ഷെ ഇത്…ഇതല്പം കുടിപ്പോയി,…
പണ്ടും നിയെനിക്ക് മനക്കേടെ ഉണ്ടാക്കിട്ടുള്ളു.. അതുകൊണ്ട് മാത്ര പണ്ട് ദൂരെ ജോലിക്ക് പോകോട്ടെ ന്ന് നീ ചോദിച്ചപ്പോൾ സമ്മതിച്ചതും..””
കേട്ടത് വിശ്വസിക്കാനാവാതെ ഞാനാ മുഖത്തേക്ക് നോക്കി, ഭവമാറ്റമൊന്നുമില്ല ദെഷ്യം മാത്രം.. ന്നാൽ ഇപ്പോളെന്റെ കണ്ണ് നിറഞ്ഞു, ഞനച്ഛന് മനക്കേടാണെന്ന്, അതിന് വേണ്ടിയാ ന്നെ നാട് കടത്തിയെന്ന്.. അറിയാതെ പോലും കണ്ണിൽ നിന്നും ഒരിറ്റ് നിലത്തേക്ക് വീണു.
ഇത്രേം നേരം പിടിച്ചു നിന്നതെല്ലാം പുറത്തേക്ക് വരാൻ വെമ്പൽ കൊള്ളുന്ന വികാരത്തെ പിടിച്ചുനിർത്തി ഞാൻ നോട്ടം മാറ്റി,
“” ഇന്നലെ അതിന്റെയൊക്കെ തള്ളേം തന്തേം ന്നെ വന്ന് കണ്ടിരുന്നു.. ആദ്യമായി ആളോളുടെ മുന്നിലെന്റെ തല താഴ്ന്നു, കാല് പിടിച്ചാ ഞാൻ അവരെ പറഞ്ഞയച്ചത്..അതുമെന്റെ മകൻ കാരണം…, ജീവിതത്തിൽ…. ജീവിതത്തിൽ നീ എനിക്കെന്തെങ്കിലും നന്മ ചെയ്തിട്ടുണ്ടോ..? പോട്ടെ ആ കുടുംബത്തിന് ന്തെങ്കിലും.. ഇല്ല..ചെയ്യില്ല.. ഇപ്പോ…..ജീവിതത്തിൽ ആദ്യമായി നീ ന്റെ മകനാണെന്ന് പറയാനെനിക്ക് നാണക്കേട് തോന്നുന്നു.. തുഫ്.. “”