മറുപടികൾ ഒന്നുമേന്റെ കയ്യിൽ ഇല്ലായിരുന്നു കേട്ടുനിക്കാൻ മാത്രേ കഴിഞ്ഞുള്ളു.., ശരീരത്തിൽ ജീവനുണ്ടെന്ന് അറിയാൻ വേണ്ടി മാത്രം ഇടയ്ക്കിടെ നനഞ്ഞ കണ്ണുകൾ അടഞ്ഞുകൊണ്ടേയിരുന്നു.
ആമി കരഞ്ഞുകൊണ്ടാ നിലത്തേക്ക് ഇരുന്നു, അമ്മ സാരീ തലപ്പ് കൊണ്ട് വാ പൊത്തി കരയുന്നു. ആമിയുടെ അമ്മയും ശ്രീയും ഒക്കെ തലക്ക് കൈ താങ്ങി അവിടിരുന്നു. എല്ലാരും കണ്ണീരിൽ കുതിർന്നൊരു അന്തരീക്ഷം സൃഷ്ടിചപ്പോ നിക്ക് അവിടെ നിക്കുന്നത് പ്പോലും ആരോചാകരമായി തോന്നി.
നിറഞ്ഞ കണ്ണുകളോടെ ഞനൊന്ന് ചിരിച്ചു., അത് ചിലപ്പോ ഉള്ളിലുള്ളത് കേട്ടതിന്റെ വേദനയുടെ സന്തോഷമായിരിക്കാം. അച്ഛനെ നോക്കി ഞാൻ അമ്മക്ക് അരികിലെത്തി, ന്നെ കണ്ടതും അമ്മ ഒന്നുടെ എങ്ങലടിച്ചു കരയാൻ തുടങ്ങി..
“” അമ്മേ.. അച്ഛന് ഞനിത്രേം നാണക്കേടണെന്ന് അമ്മക്കെങ്കിലും..!! ഒരുതവണയെങ്കിലും പറയാർന്നു..,
സങ്കടൊന്നുല്ല.. ന്റെ അമ്മ നിക്ക് വേണ്ടി കരഞ്ഞല്ലോ അത് മതിയെനിക്ക്.. തള്ളി പറഞ്ഞില്ലാലോ… നിക്ക് വേണ്ടി വാദിച്ചില്ലേ.. മതി.. അതുമതി, “”
“”” മോനെ അജു…..”” അമ്മ വിങ്ങിപൊട്ടി ന്റെ നെഞ്ചിലേക്ക് വീണു, തലയിൽ തലോടി ഞാനും നിന്നു.
“” അമ്മയെന്തിനാ കരായണേ വെറുതെ..,, എനിക്ക് ഇത് പുതുമയോന്നുമുള്ള കാര്യല്ലലോ..? പണ്ടും ആരുടേം വാക്കിന് വില കൊടുക്കാത്തവൻ ന്നൊരു മുദ്ര ന്റെ തലയിൽ ഉണ്ടല്ലോ..??
അല്ലമ്മേ.. അമ്മ തന്നെ പറ ന്താ ഞാൻ ന്റെ ഇഷ്ടത്തിന് ഇതുവരെ ചെയ്തിട്ടുള്ളെ..,നിങ്ങടെയൊക്കെ വാക്ക് ധിക്കരിച്ചിട്ടുള്ളെ.., ന്നിട്ടും ഞാൻ പറഞ്ഞാൽ കേക്കാത്തവൻ ഹും… “”
ഞാൻ എല്ലാരും കേൾക്കാൻ പാകത്തിന് പറഞ്ഞു നിർത്തിയതും നെഞ്ചിൽ കിടന്ന അമ്മയുടെ എങ്ങലടി ഉയർന്നു.
“” പക്ഷെ മനഃപൂർവമെന്നേ വീട്ടിന്ന് ഒഴിവാക്കൻ ശ്രമിച്ചു ന്ന് കേട്ടപ്പോ സഹിച്ചില്ലെനിക്..താങ്ങാൻ പറ്റിയ്ല്ല. സാരല്ല, അതിനും ദേഷ്യമൊന്നുല്ല നിക്കാരോടും..
ന്നാ അതിലെന്റെ അമ്മക്ക് പങ്കില്ലെന്ന് വിശ്വസിക്ക ഞാൻ.ഉണ്ടാവരുതേ ന്ന് പ്രാർത്ഥിക്കാ…””
അമ്മ ചെറിയൊരു നടുക്കത്തോടെ ന്നെ ഉറ്റുനോക്കി, അതിലുണ്ട് ആ പാവത്തിന് ഇതൊന്നും അറിയപോലും ഇല്ലെന്ന്. അമ്മയെ വിട്ട് ഞാൻ ചെന്നത് ആമിക്ക് അരികിലാണ്
നടന്നടുക്കുന്ന ന്റെ പാതത്തിന്റെ ചലനമറിഞ്ഞവൾ മുഖത്തേക്കൊന്നു നോക്കി, നിറഞ്ഞൊരുകുന്ന മിഴികളിൽ തീർത്തും സങ്കട ഭാവം നിറഞ്ഞു നിന്നു. ഞാൻ പതിയെ അവളെ പിടിച്ചെണ്ണിപ്പിച്ചു, തളിരറ്റ നമ്പുപ്പോൽ അവളെനിക്കൊപ്പം നിന്നു.