“” ആഹമ്മ്.. “” അറിയാമെന്ന രീതിയിൽ അവളൊന്ന് മൂളി, ഉടനെ അടുത്ത പ്പണി
“” അഹ് അറിയോ.. ന്നാ പറയ് ആരാ ഞാൻ.. “”
പണി പാളില്ലോ ന്ന മട്ടിൽ കുടുങ്ങി നികയാണ് കക്ഷി. ഉടനെ ആമി ന്നെയൊന്ന് നോക്കി, അപ്പൊ തന്നെ ഞാൻ നോട്ടം മാറ്റി.
“” അവനെന്നോക്കൊന്നും വേണ്ട… പറ നിയ് കേക്കട്ടെ…. “”
“” നിക്കറിയൂല.. “” ആമി ഒരു ചമ്മിയ ഭാവത്തോടെ പറഞ്ഞതും അവിടെല്ലാരും ചിരിക്കാൻ തുടങ്ങി, അപ്പോളേക്കും അഞ്ചു അകത്തുനിന്ന് കുഞ്ഞുമായി വെളിയിലേക്ക് ഇറങ്ങി കൂടെ അമ്മയും, ഇവളിതെപ്പോഴാ അകത്തോട്ടു പോയെ. ഇനി ചിലപ്പോ അമ്മയോട് പറയാൻ പോയതാവും..
“” മീനുട്ടി… “” ന്നും നീട്ടി വിളിച്ചു അവൾ അഞ്ചുന്റെ അടുത്തേക്ക് ഓടി, പിറകെ ഞാനും ആമിയും അവളുടെ കൂട്ടുകാരികളെ നയിച്ചു പിന്നാലെയും,
കൊച്ചിന്റടുത്തേക്ക് ഓടിവരുന്നവളെ കണ്ടു അഞ്ചു ഒന്ന് പതറി, കൊച്ചിനെയൊന്ന് മാറ്റി പിടിച്ചു,
“” പിള്ളേരെ പിടുത്തക്കാരോന്നുമല്ലെൻറെ കൊച്ചേ.. നീ കുഞ്ഞിനെയിങ്ങ് തായോ.. “”
അഞ്ജുവിന്റടുത്തെത്തിയതും അവളുടെ പരിഭ്രമം കണ്ട് ശ്രീ യൊരു ചിരിയോടെ പറഞ്ഞു.. ഏതായാലും അഞ്ചു കുഞ്ഞിനെ കൊടുത്തു, അവളുണ്ട് കൊച്ചിനേം എടുത്ത് അങ്ങോട്ടും എങ്ങോട്ടും കറക്കം.പുറകിന്ന് അമ്മ അഞ്ജുനോട് ചോദിക്കുന്നുണ്ട് ഇതാരാന്ന്..
ഇതിനിടയിൽ ആമി ന്നോടായ്.!
“” ഇതാരാ…??
“” അഹ് ഇതോ.. ഇത് ശ്രീ…””
ഞാൻ ശ്രീയെ നോക്കികൊണ്ട് തന്നെ പറഞ്ഞതും
“” ആത്മനസ്സിലായി..! നിങ്ങടെ ഹും ആരാന്ന്…””
“” എടി ഇത് അമ്മേടെ ചേട്ടനില്ലേ രേഖു മാമൻ ദുബായ്യ്ലുള്ള.. അമ്മാവന്റെ മോളാ.. “”
“” അപ്പൊ.. അപ്പൊ ഇതാണല്ലേ ഏട്ടത്തി പറയാറുള്ള നിങ്ങടെ മുറപ്പെണ്ണ് ല്ലേ.. “”
“” ഹ്മ്മ് അതെ.. “” ഞാൻ വീണ്ടും ചിരിച്ചോണ്ട് തന്നെ മുന്നോട്ടേക്ക് നടന്നു, അവളെന്തൊക്കെയോ ആലോചിച്ചു വീണ്ടും അവിടെ വേരിറങ്ങി നിപ്പയ്
“” അമ്മാ ഇത് ശ്രീ.. ശ്രീലക്ഷ്മി..! ദുബായിലുള്ള മാമന്റെ മോളാ.. കല്യാണത്തിനൊക്കെ ഉണ്ടായിരുന്നു.. “”
ഞാൻ അമ്മക്ക് പരിചയപ്പെടുത്തി കൊടുത്തു.. പിടികിട്ടിയതും ഉടനെ അമ്മ ഒരു ചിരിയോടെ അവരെ അകത്തേക്ക് ഷെണിച്ചു. അപ്പോളെല്ലാം കുഞ്ഞുമായി കളിക്കയാണ് അവൾ, അതിനെ ഇനി കാണിക്കാൻ വല്ലതും ബാക്കി വച്ചാ മതിയായിരുന്നു