നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]

Posted by

ന്താന്ന്..?

കാലുപിടിച്ചിരിക്കുന്നു… ഇതിലും.. ഇതിലും ബേധം നിങ്ങൾക്കെന്നെയങ് കൊല്ലായിരുന്നില്ലേയ്യ്… അതാവുമ്പോ ഇതൊന്നും കാണേണ്ടി വരില്ലായിരുന്നല്ലോ,,, ന്റെ കൃഷ്‌ണ…! “”

കരഞ്ഞുകലങ്ങിയ കണ്ണുകളിൽ ന്നോടുള്ള സ്നേഹതിന്റെ ദേഷ്യം ചലിച്ചവൾ പലകുറി ന്റെ നെഞ്ചിൽ തല്ലി, തല്ലിനോടുവിൽ തളർന്നവളെ ഞാനെന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു.

“” ഉള്ളിലുള്ള വിഷമം കൊണ്ടല്ലേ പെണ്ണെ.. “”

അവളെ തഴുകി ഞാൻ അവളുടെ മുർദ്ധാവിൽ മുത്തി

“” അങ്ങനെയൊക്കെ കണികേം പറയേം ചെയ്യുമ്പോ ഞങ്ങൾക്കില്ലേ വിഷമം…. ഇനി അങ്ങനെ വല്ലോം ചെയ്യ് അപ്പൊ കാണാം.. ‘”

*********************

ശാസനയുടെ ശക്തി കുറയുമ്പോൾ – അവളുടെ എങ്ങലടിയുടെ ഒച്ചയും കൂടി, അവളെ ചേർത്തുപ്പിടിച്ചു അച്ഛനെ നോക്കുമ്പോൾ പഴയതെല്ലാം മനസ്സിലേക്ക് കയറയെത്തുന്നു.

അപ്പോ ഈ കാണിച്ച സ്നേഹമൊക്കെ… വെറും അടവായിരുന്നല്ലേ.. ഒന്നും മിണ്ടാതെ അവളേം വിട്ടകന്നകത്തേക്ക് ഞാൻ കയറുമ്പോൾ മനസ്സ് കുലശമായിരുന്നു.

ന്റെയാ നീക്കം മനസിലായത് പോലെ ശ്രീയും അകത്തേക്ക് കയറി, കൂടെ അവരും…!

അല്പം നേരം കഴിഞ്ഞാണ് ഞാൻ തിരിച്ചിറങ്ങിയത്, തിരിച്ചിറങ്ങുമ്പോൾ രണ്ട് കയ്യിലും ബാഗുണ്ടായിരുന്നു.. ബാഗ് ഞാൻ നിലത്തേക്ക് വെച്ച് അമ്മക്കരികിലേക്ക് നീങ്ങി നിന്നു.. ആമി യും ബാക്കിയുള്ളവരും ന്നെയും ന്റെ കയ്യ്യിലെ ബാഗിലെക്കും നോക്കി നിക്കാണ്.

“” അമ്മേ.. അമ്മ എന്നും പറയണത് കേട്ടിട്ടേയുള്ളൂ ഞാൻ…! പക്ഷെ ഇത്തവണ.. ഇത്തവണ അമ്മയെന്നെ എതിർക്കരുത്.., തടയുകേം ചെയ്യരുത്.., പിന്നെ..നന്ദിയുണ്ട്.. സ്നേഹിച്ചതിന്,, ന്നെ ഇതുവരെ വളർത്തിയതിന്..! ദേ ഇവളെ നിക്ക് തന്നതിന്…””

ഞനൊന്ന് ചിരിച്ചു, അമ്മയിപ്പോളും കരച്ചിലാണ്. ന്റെ വാക്കുകൾ അമ്മയുടെ മനസ്സിനെ ആഴത്തിൽ വേദനിപ്പിക്കുന്നു ന്നെനിക്കറിയാം പക്ഷെ എനിക്കിത് പറഞ്ഞെ മതിയാവു..

‘”” ന്തൊക്കെയാടാ മക്കളെ നീയി പറയണേ… “” അമ്മ മുഖം കൈകൊണ്ട് മറച്ചു പിടിച്ചായി കരച്ചിൽ

“” ഇനിയാർക്കും ഒരു നാണക്കേടായി തുടരണില്ലമ്മേ…പോവാ ..! ഇനിയും നിന്നാ.., നിന്നാലത് ശെരിയാവില്ല..

ഞനല്പം മുന്നോട്ടേക്ക് നടന്നു

അഹ് മ്മേ പിന്നൊരു കാര്യം…!

വരുത്തിയ മാനക്കേടിന് ഷേമ ചോദിക്കാനെ നിക്കിപ്പോ കഴിയു.. പിന്നൊരുറപ്പ് തരാം.. ഇനി ഒരു കരടായി ഞാൻ ഉണ്ടാവില്ല.. അച്ഛനോടും കൂടെ പറഞ്ഞേക്ക്.. “”

Leave a Reply

Your email address will not be published. Required fields are marked *