ഏട്ടത്തി കൊണ്ട് വച്ച പലഹാരമോന്നെടുത്തതെ ഓർമ്മയുള്ളു, പിന്നെ കാണുന്നത് വാ പൊത്തി ഓടുന്ന ആമിയെയാണ്,
“‘ ന്താ ന്ന് നോക്കിയേടി നീ…””
അവളുടെ പോക്ക് കണ്ട് നിന്ന ഏട്ടൻ ഏട്ടത്തിയോട് പറയുന്നതിന് മുന്നേ ഏട്ടത്തി അകത്തേക്ക് ചെന്നിരുന്നു, എല്ലാരുമൊന്ന് ഞെട്ടി, കൂടെ ഞാനും,,, സംഭവം എന്താണെന്ന് മനസിലാവാതെ നിൽകുമ്പോൾ അവൾക്ക് പിന്നാലെ ഓടിയ ഏട്ടത്തി യും അമ്മയും അല്പനേരം കഴിഞ്ഞു അവളുമായി വെളിയിലേക്ക് ഇറങ്ങുന്നത് കണ്ടപ്പോളാണ് സമാധാനം ആയത്, ന്നാൽ പതിവിലും പെണ്ണിന്റെ മുഖത്തൊരു നാണം, ഒരു വല്ലയിമ..
“” ന്താടി… ഏഹ്.. “” അമ്മക്ക് നേരെ അച്ഛൻ ചോദ്യം ചോദിക്കുമ്പോൾ അവളോടി ന്റെരികിലെത്തിയിരുന്നു. ന്റെ തോളിൽ ചാരിയവൾ കൊഞ്ചുന്ന പോലെ മുഖമിട്ട് ഉരസ്സി, അയ്യേ ഇവളെന്തോന്നാ ഈ കാട്ടണെ ആള്ക്കാര് കാണില്ലേ..ശേ…,
ഏട്ടത്തിയും ഒരു വളിച്ച ചിരിയിൽ നിൽക്കുന്നു. അവളെന്റെ ചെവിലിൽ പതിയെ
“” അടുത്താള് വർണ്ണ്ട്..””
സംഭവം പിടികിട്ടാതെ നിൽക്കുന്നത് കണ്ടതും അവളെന്റെ തലയിൽ ഒന്ന് തട്ടി,
“” ആര് നിന്റെ തന്തയോ..?? “”
പിടികിട്ടാതെ നിന്ന ന്റെ സഹികെട്ടപ്പോ ഞാൻ അവളുടെ തന്തക്കും വിളിച്ചു. കിട്ടി തോളിൽ ഒരു പിച്ച് ന്നാൽ ന്റെ സംശയം തെളിയിച്ചത് അമ്മയാണ്.
“” പെണ്ണിന് രണ്ടാമത് വയറ്റിൽ ഉണ്ടെന്ന്.. അതായി..ശർദ്ധി ..””
“” സത്യം…..!”” ഞാനവളെ നോക്കി ആണോന്ന് ചോദിക്കുമ്പോൾ അവൾ അതേയെന്ന് തലയനക്കിയതും കണ്ണൊന്നു നിറഞ്ഞു, ചേർത്തുപ്പിടിച്ചാ നെറ്റിയിലൊന്ന് മുത്തി.
എല്ലാരുടേം മുഖത്തു നിറഞ്ഞ പുഞ്ചിരിയിൽ തെളിഞ്ഞ മുഖത്തെക്കാൾ അവരരെയും വക വൈകാതെ ഞാനെന്റെ പെണ്ണിനെ എടുത്ത് പൊക്കി,
“” ഹാ അവള് വീഴുടാ..”” ന്റെ കൈകളിൽ കിടന്ന് ഞെരിപിരി കൊള്ളുന്നവളുടെ ചമ്മൽ കണ്ടാകണം അമ്മ അങ്ങനെ പറഞ്ഞത്,
‘” മീനുട്ടിക്കും ഉണ്ണികുട്ടനും കളിപ്പിക്കാൻ ഒരു കുഞ്ഞാവ വരണെന്ന്.. “”
ഒന്നും മനസിലാകാതെ നിന്ന പിള്ളാർക്ക് കാര്യം പറഞ്ഞു മനസിലാക്കി കൊടുത്തത് ഏട്ടനാണ്. അതോടെ പുതിയൊരാളെ കിട്ടുന്ന സന്തോഷത്തിൽ അവരും അങ്ങനെ നിന്നു. കുറച്ചു നേരത്തെ സന്തോഷതിനോടുവിൽ ഞാൻ അവളുമായി അകത്തേക്ക് കയറി,
കയറിയതും ഡോറവൾ അടച്ചു കുറ്റിയിട്ടു, ചെന്നവളെ വാരിപ്പുണർന്നാ നെറ്റിയിൽ ചുണ്ടു ചേർക്കുമ്പോൾ അവളെന്റെ യാ ചുംബനത്തെ ഏറ്റുവാങ്ങി നിറഞ്ഞ കണ്ണുകളോടെ. ന്നെ വട്ടം ചേർന്ന് നിൽക്കുന്ന പെണ്ണിന് നല്ല ലക്സ് സിന്റെ നറുമണം തുളുമ്പി നിന്നു. ന്റെ നെഞ്ചിലെ താളം കെട്ടവൾ ഏറെ നേരം അതെ നിൽപ്പ് തുടർന്ന്. ഞാൻ പതിയെ അവളുടെ മുടിയിൽ തഴുകി നിന്നു.