“” നീയൊക്കെയൊന്ന് പോയെടി ന്റെ ചെക്കനല്ലേലും ലുക്കാ…
ഇടക്ക് ഇവള് വന്നോണ്ടാ ഇല്ലേൽ ഞാൻ കെട്ടിയേനെ ഇവനെ..! “”
അവളമ്മിയെ നോക്കി ചിരിച്ചോണ്ട് പറഞ്ഞതും എല്ലാരുമൊന്ന് ചിരിച്ചു കൂടെ ഞാനും.. നിക്ക് കെട്ടിരിക്കാനല്ലേ പറ്റു. നമ്മളിതിലില്ല കണ്ടാ മതി..
എടി ശ്രീ നീയി പറയുന്ന ഓരോ വാക്കിനുമിപ്പോ ന്റെ ജീവന്റെ വിലയാ ഉള്ളെ.. ഓർത്തോ നീ.. മിക്കവാറും ന്റെ ശവമായിരിക്കും നിയൊക്കെ കൊണ്ടോവാൻ പോണേ…
“” അഞ്ചു ഇങ്ങ് വന്നേ ചോദിക്കട്ടെ…, “”
ശ്രീ ഉടനെ അഞ്ചുനേ വിളിച്ചടുത്തിരുത്തി, വിശേഷങ്ങൾ ഓരോന്ന് ചോദിക്കാൻ തുടങ്ങി..
ആ ഗ്യാപ്പിൽ ആമി കണ്ണുകൊണ്ട് അകത്തേക്ക് വരാൻ കണ്ണ് കാണിച്ചതും, ഞാൻ ഇവരിരിക്കുവല്ലേ ന്ന് തിരിച്ചും കണ്ണ് കാണിച്ചു, ഉടനെ നോക്കി കണ്ണുരുട്ടി വരാൻ പറഞ്ഞവൾ അകത്തേക്ക് പോയി.
“” എടി നിങ്ങളിരിക്കെ.. ഞാൻ ദേയൊരു കാൾ ചെയ്തിട്ട് വരാം..””
“” ആഹ്ഹ് വേഗം പോരണം.. ഇല്ലേൽ ഞനങ്ങ് വരും..’””
“” ഓ വരാമേ.. “” ചിരിയോടെ പറഞ്ഞു റൂമിലേക്ക് കയറിയതും ന്റെ ചിരി നിന്നു..
അടുത്തേക്ക് വന്നവൾ ഡോർ അടച്ചു കുട്ടിയിട്ടു.
“” ഓ വേഗം വന്നിട്ട് ന്നെടുക്കാനാ.. അയ്യ… വേഗം വരാത്തേന്റെ കുഴപ്പേ ഉള്ളു.. ഏതാ അവളൊക്കെ.. “”
അവളെന്റെ മുന്നിൽ നിന്ന് പൊട്ടിത്തെറിച്ചു, ഇത് സീനാകും.
“” എടി അതവളുടെ ഫ്രണ്ട്‌സ് ആണെന്ന്. അവള് പറഞ്ഞല്ലോ പിന്നെന്നാ.. “”
“” എനിക്കിഷ്ടല്ല …!! അവൾക്ക് നേരിട്ട് കാണുമ്പോൾ ഭംഗി കൂടുതലാന്ന്.ഹും അവളാരാ ന്റെ കെട്ടിയോന്റെ ഭംഗി നോക്കാൻ.. “”
“” അയ്യേ അവര് അതുദ്ദേശിച്ചു പറഞ്ഞതല്ലെന്റെ പെണ്ണെ.. “”
“” ഓഹ് കണ്ടായിരുന്നു, ഒലിപ്പിക്കുന്നെ..അതോണ്ട് ഒര് നമ്പറുമായിട്ടും ഇങ്ങോട്ട് വരണ്ട .. പൊക്കോ.. “”
അവളുടനെ മുടക്കിട്ട്, അപ്പോ തന്നെ വെളിയിൽ നിന്ന്..
“” അജു ടാ… ഒന്നിങ്ങ് വന്നേ… “”
ശ്രീ വെളിയിൽ നിന്നും വിളിച്ചു പറഞ്ഞതും ഞാൻ വിളിക്കേട്ടു.
“” ഓ ചെല്ല്.. മുറച്ചെറുക്കനെ കാണണ്ടിരിക്കാൻ വായ്യായിരിക്കും… ചെല്ല്..
പിന്നേ…കൂടങ്ങ് പൊക്കോണം.
കെട്ടിപ്പിടുതോം ഉമ്മകൊടുപ്പും.. ഇവരൊന്ന് പോകോട്ടെ തരുന്നുണ്ട് ഞാൻ… “”