അവള് നിന്ന് വിറച്ചു. ഇവൾക്ക് വട്ടാണോ.?
“” ടാ… “” വീണ്ടും വിളി,
“” പൊക്കോ.. ഇല്ലേൽ എല്ലാത്തിനേം കൂടെ ഇങ്ങോട്ട് കെട്ടിയെടുക്കും..””
ഞാൻ പിന്നെ വെളിയിലേക്ക് ഇറങ്ങി.. പാവം.. അവരോട് കുറച്ചുനേരം കത്തി വെച്ചു സമയം പോയതറിഞ്ഞില്ല..
“” ആഹ്ഹ് ഹാ വന്നിട്ടിത്രേം നേരായിട്ടരും കുളിച്ചൊന്നുമില്ലേ..അതുകൊള്ളാം..ചെന്ന് പ്പോയി കുളിക്കാൻ നോക്ക് മക്കളെ..””
അമ്മ അടുക്കളയിൽ നിന്നും ഒരു ചിരിയോടെ ഇറങ്ങിവന്നതും,
“” ആമി ബാത്രൂം കാണിച്ചോട് ഇവർക്ക് … “”
അമ്മയുടെ നിർദ്ദേശം പ്രകാരം ആമി മനസില്ല മനസ്സോടെ തോർത്തെടുക്കാൻ എണ്ണിറ്റതും..
“” ഇവിടെ കുളമൊന്നുമില്ലേമേ… അല്ല..അതാവുമ്പോ എല്ലാർക്കും ഒന്നിച്ച് കുളിക്കായിരുന്നു..””
ശ്രീ ഒരഭിപ്രായമിട്ടപ്പോ കൂടെയുള്ളോരും അതിന് സമ്മതം മൂളി, ഉടനെ അഞ്ചു
“” ഉണ്ടേച്ചി… നമ്മകന്നാ അങ്ങോട്ട് പൂവാം.. “”
പിന്നെ ആരുമൊന്നും പറഞ്ഞില്ല അമ്മ ഒരു ചിരിയും സമ്മാനിച്ചു അടുക്കളയിലേക്ക് പോയ്.. അച്ഛനോട് സാധനങ്ങളുടെ ലിസ്റ്റ് വിളിച്ചു പറയാനാകും.
“” നീയും വാ അജു.. “” അവൾ പെട്ടിയുമായി റൂമിലേക്ക്,( അവർക്ക് അഞ്ചുന്റെ റൂമാണ് കൊടുത്തത്, )പ്പോകുന്നതിനൊപ്പം പറഞ്ഞു.
ന്നാ പിന്നെ പോയേക്കലോ ന്നോർത്ത് നേരെ റൂമിൽ പോയ് ഡ്രസ്സ് ചേഞ്ച് ചെയ്ത് നിക്കുമ്പോ ദണ്ടെടാ പുറകിൽ എന്റെ നീക്കങ്ങൾ വീക്ഷിച്ചു കതകിൽ ചാരി കൈയും കെട്ടി നിക്കാണവൾ.
“” ഹ്മ്മ്…? എങ്ങോട്ട് പോണ്..?? “”
അവളെനിക്ക് നേരെ പുരികം ഉയർത്തി എളിക്ക് കൈയും കൊടുത്തങ്ങനെ നിന്നു.
“” ഏഹ്ഹ് അതെന്താ അങ്ങനെ ചോയിച്ചേ.. ഞാൻ പറഞ്ഞതാണല്ലോ ശ്രീടെ ക്കുടെ പോണ കാര്യം.. “”
ഞാൻ നാഗവല്ലി സ്റ്റൈലിൽ പറഞ്ഞതും,അതവൾക്ക് ഇഷ്ടപ്പെട്ടില്ല..
“” ആഹ്… ഹാ എന്നാ നിങ്ങളിപ്പോ പോണ്ട.. “”
“” പോണ്ടെ……? “”
“” പോണ്ട..! “”
“” അതെന്താ ഞാൻ പോയാല്… “”
“” ദേ ഒന്നാതെ വേറെഞ്ഞു നിക്കാ ഞാൻ.. അയിന്റെ കൂടെ…! ആരേലും വിളിച്ചാ കൂടെ പോവാൻ നിക്ക നാണം കേട്ടത്.. ഹയ്യ്…
പെണ്ണുങ്ങള് കുളിക്കണടത് പോകാൻ നിക്കുന്നു…. ശേ… നാണമുണ്ടോടോ നിങ്ങൾക്ക്… “”