നിലാവിലേക്കിറങ്ങിപ്പോയ ഇസബെല്ല 6
NILAVILEKKIRANGIPPOYA ISABELLA PART 6 BY SMiTHA | Previous Parts
പിറ്റേ ദിവസം പ്രഭാതം.
എല്ലാവരും ആലീസിന്‍റെ വീട്ടില്‍, ഹാളില്‍ ഇരിക്കയായിരുന്നു. സോഫയില്‍ ഒടിഞ്ഞുകൂടി ഒരു പഴന്തുണിയുടെ രൂപത്തില്‍ ജോ ഇരുന്നു. അവന്‍റെ പ്രാകൃത രൂപത്തിലേക്ക് എല്ലാവരും അലിവോടെ നോക്കി.
ഇസബെല്ലയുടെ മരണത്തെക്കുറിച്ച് പോലീസ് ഊര്‍ജ്ജിതമായി അന്വേഷിക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. ലോഗന്‍ സായിപ്പ് അന്നുതന്നെ ഇംഗ്ലണ്ടില്‍ നിന്നും എത്തിച്ചേര്‍ന്നിരുന്നു. വാര്‍ത്താചാനലുകളില്‍ അയാളുടെ മുഖം അത്യന്തം ശോകമൂകമായി എല്ലാവരും കണ്ടു.
“സായിപ്പ് ഇംഗ്ലണ്ടില്‍ എവിടെയാ?”
“എഡിന്‍ബറോയില്‍ ആണ് ഇപ്പോള്‍,”
ആലീസ് പറഞ്ഞു.
“എസ്സെക്സ് കൌണ്ടിയിലാണ് ശരിക്കും അയാള്‍ടെ എസ്റ്റേറ്റും കാര്യങ്ങളുമൊക്കെ. എഡിന്‍ബറോയിലെ ഏറ്റവും വലിയ മുന്തിരിതോട്ടോം തുകല്‍ഫാക്റ്ററിയുമൊക്കെ അയാള്‍ടെയാണ്?”
“പിന്നെ ആ പെങ്കൊച്ച് എന്നാ കാണിക്കാനാ ദൈവമേ ചെകുത്താന്‍മാര് മാത്രവോള്ള ഈ നാട്ടിലേക്ക് വന്നത്?”
“ഇസബെല്ല വളന്ന്‍ വന്നപ്പം അപ്പന്‍റെ തൊലിനെറോം സൌന്ദര്യോം ആരുന്നെലും സ്വഭാവത്തില്‍ അമ്മെയെപ്പോലെ ആരുന്നു. കേട്ടറിഞ്ഞ കേരളം വന്നുകണ്ടാപ്പോ അവളെ വല്ലാതങ്ങ് ആകര്‍ഷിച്ചു. മകള്‍ എന്ന്‍ കേട്ടാല്‍ എന്തും നടത്തിക്കൊടുക്കുന്ന ലോഗന്‍ സായിപ്പ് ഇസബെല്ലാടെ ഈ ആഗ്രഹോം സാധിച്ചുകൊടുത്തു. അങ്ങനാ ആ കൊച്ച് ഇവിടെ…”
എല്ലാവരും ജോയേ വീണ്ടും നോക്കി.
“സ്റ്റീഫന്‍ സാറേ,”