“സാര്‍, ഞാന്‍ ..ഇവള്‍…”
മേനോന്‍റെ അലര്‍ച്ച കേട്ട് ഭയന്ന് വിറയ്ക്കാന്‍ തുടങ്ങിയ മേനോന്‍ പറഞ്ഞു.
“നിന്ന് വിക്കാതെ നിന്നോടാ പുറത്തിറങ്ങാന്‍ പറഞ്ഞെ!”
മേനോന്‍ വീണ്ടും അലറി.
ഭയന്ന് വിരണ്ട് മാനേജര്‍ പെട്ടെന്ന് പുറത്തേക്ക് പോയി. “ശ്യെ!”
മേനോന്‍ കൈ കുടഞ്ഞു.
“നിന്നെ കണ്ടു ബോധം പോയത് കൊണ്ട് ആ ഡോര്‍ അടച്ചിടുന്ന കാര്യമങ്ങ് മറന്നുപോയി…”
അത് പറഞ്ഞ് അയാളവളെ നോക്കുമ്പോള്‍ നിഷ കൈകള്‍ കൊണ്ട് കണ്ണുകള്‍ മറച്ചുപിടിച്ചിരിക്കുകയാണ്. അവള്‍ കരയുകയാണ് എന്നയാള്‍ക്ക് തോന്നി.
“ശ്യെ!എന്താടീ, ഇത്?”
അയാള്‍ അവളുടെ കൈകള്‍ പിടിച്ചു മാറ്റി. അയാളുടെ ഊഹം ശരിയായിരുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. കവിളിലൂടെ ധാരധാരയായി നീര്‍ത്തുള്ളികള്‍ ഒഴുകിയിറങ്ങുന്നു.
“എന്തേലും പ്രശ്നം ആകുമോ സാര്‍?”
കണ്ണുകള്‍ തുടച്ചുകൊണ്ട് അവള്‍ ചോദിച്ചു.
“ഈശ്വരാ ആരെങ്കിലും അറിഞ്ഞാല്‍ ഞാന്തീര്‍ന്നു…”
“ആര് എന്തറിയാന്‍? ഞാന്‍ ശമ്പളം കൊടുക്കുന്ന എന്‍റെ മാനേജര്‍ ആണ് കണ്ടത്. അവനെന്‍റെ കൂടെ പലരേം കണ്ടിട്ടുണ്ട്, ഈ ഓഫീസില്‍. നിന്‍റെ മുമ്പേ ഈ കസേരേല്‍ ഇരുന്ന ബുഷ്‌റ അടക്കം! അതുകൊണ്ട് അത് വിട്!”
നിഷ ആശ്വസിച്ചത് പോലെ തോന്നി.
അപ്പോഴേക്കും മേനോന്‍റെ ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി.
“നീ ഒന്നും പേടിക്കണ്ട പെണ്ണെ! ഞാനല്ലേ പറയുന്നേ! ഇപ്പം ഒരത്യാവശ്യമുണ്ട്. അതുകൊണ്ട് ഞാന്‍ ഒന്ന് പൊറത്തേക്ക് പോകുവാ. നീ സ്മാര്‍ട്ട് ആയിട്ടിരി. അല്ലാണ്ട് പിന്നെ!”
അത് പറഞ്ഞ് നാരായണ മേനോന്‍ പുറത്തേക്ക് കടന്നു. മൂന്ന്‍ മണിക്കൂര്‍ ഡ്രൈവ് എങ്കിലുമുണ്ടാവും തൃശൂര്‍ എത്താന്‍. എഴുമണി സമയമാണ് പറഞ്ഞിരിക്കുന്നത്. അതിന് മുമ്പ് വീട്ടില്‍ ഒന്ന് പോകണം. ഇന്ന് നേരത്തെ ഓഫീസില്‍ വന്നത്കൊണ്ട് മോളെ ഒന്ന് കാണാന്‍ കൂടി പറ്റിയില്ല.
“മോള്‍ അകത്തുണ്ടോ റഷീദേ?”
ഡ്രൈവര്‍ കാര്‍ ഗേറ്റിലൂടെ അകത്തേക്ക് കടത്തിയപ്പോള്‍ മേനോന്‍ സെക്യൂരിറ്റിയോട് തിരക്കി.
“ഉണ്ട്, ഫ്രണ്ടിന്റെ വീട്ടിലോ മറ്റോ പോകാന്‍ വേണ്ടി ഒരുങ്ങുവാ…”
സെക്യൂരിറ്റി പറഞ്ഞു.
മേനോന്‍ കാറില്‍ നിന്നുമിറങ്ങി അകത്തേക്ക് ചെന്നപ്പോള്‍ രേണുക വെളുത്ത ടീ ഷര്‍ട്ടും കറുത്ത ജീന്‍സും ധരിച്ച് മൊബൈലില്‍ സംസാരിച്ചുകൊണ്ട് പുറത്തേക്ക് വന്നു.
“എടീ ഞാനിപ്പം തിരിച്ചു വിളിക്കാം,”