ഒരു അവിഹിത പ്രണയ കഥ 3 [സ്മിത]

Posted by

ഒരു അവിഹിത പ്രണയ കഥ 3

Oru Avihitha Pranaya Kadha Part 3 | Author : Smitha

[ Previous Part ]

 

താന്‍ നില്‍ക്കുന്ന സ്ഥലം പ്രളയത്തില്‍ മൂടിപ്പോകുന്നത് പോലെ നാരായണന്‍ മേനോന് തോന്നി.

ശരീരം കുഴഞ്ഞ്, ശ്വാസം നിലച്ച്, തൊണ്ട വരണ്ട് എന്ത്ചെയ്യണമെന്നറിയാതെ അയാള്‍ ഒരു നിമിഷം നിന്നു.

കേരളത്തിലെ അറിയപ്പെടുന്ന വ്യവസായ പ്രമുഖന്‍, ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഉള്ളയാള്‍…

ആ വിശേഷണങ്ങള്‍ മുഴുവനും അവിയായത് പോലെ തോന്നി അയാള്‍ക്ക്.

ഇങ്ങനെ നിന്നു കൂടാ!

അവളെ കാണണം.

അങ്ങനെയോനും സംഭവിച്ചിട്ടില്ല എന്ന് ബോധ്യപ്പെടുത്തണം. മറക്കാന്‍ ശീലിക്കണം എന്ന് പലയാവര്‍ത്തി പറയണം.

എവിടെ അവള്‍?

അവള്‍ മുകളിലേക്കാണ് പോയതെന്ന് അയാള്‍ അറിഞ്ഞിരുന്നു.

മനസംയമനം വേണ്ടെടുത്ത് അയാള്‍ രേണുക പോയ വഴിയെ ഓടി.

കെട്ടിടത്തിന്‍റെ മുകളിലെത്തി.

“രേണു! മോളെ! രേണുകേ!”

അയാള്‍ ശബ്ദമുയര്‍ത്തി വിളിച്ചു.

പെട്ടെന്ന് എന്തോ ഓര്‍ത്ത് അയാള്‍ ഭയപ്പെട്ടു.

“ഈശ്വരാ! എന്‍റെ മോള്‍! ഇനിയവള്‍…!”

അയാള്‍ താഴേക്ക് നോക്കി.

നിലം ശൂന്യമായി കിടക്കുന്നത് കണ്ടു സമാധാനിച്ചു. ഏതാനും കാറുകള്‍ മാത്രമേ മുന്‍ഭാഗത്തെ കോമ്പൌണ്ടില്‍ കാണാനുള്ളൂ.

മറ്റൊന്നുമില്ല.

പെട്ടെന്ന് അയാള്‍ പിന്‍ഭാഗത്തെ കൊമ്പൌണ്ടിലെക്ക് നോക്കാന്‍ ആ വശത്തേക്ക് നോക്കി.

ഭയത്തോടെ താഴേക്ക് നോക്കി.

രക്തമുറഞ്ഞു കട്ടിയാകുന്നത് പോലെ അയാള്‍ക്ക് തോന്നി.

പരുപരുത്ത ടൈല്‍സുകള്‍ക്ക് മേല്‍,നിരനിരയായി വളര്‍ന്നു നില്‍ക്കുന്ന അശോക മരങ്ങളുടെ തണലില്‍ വെളുത്ത ഉടുപ്പില്‍ പൊതിഞ്ഞ ഒരു സ്ത്രീരൂപം നിശ്ചലമായി കിടക്കുന്നു!

ഭഗവാനെ!

അയാള്‍ താഴേക്ക് ഓടിയിറങ്ങി.

ഭാഗ്യത്തിന് ഇടനാഴിയിലോ ഒന്നും ആരെയും കണ്ടില്ല.

മുന്‍പില്‍ പാര്‍ക്ക് ചെയ്ത കാറിനടുത്തേക്ക് അയാള്‍ പോയി.

ഡ്രൈവര്‍ കാറില്‍ കിടന്ന് ഉറങ്ങുന്നു!

“ബഷീറേ! എടാ ബഷീറേ!”

അയാള്‍ അവനെ തട്ടി വിളിച്ചു.

അവന്‍ ഞെട്ടിയുണര്‍ന്നു.

“സാര്‍..സാര്‍ …”

അയാളെ കണ്ട് അവന്‍ ഞെട്ടിയുണര്‍ന്നു.

അയാള്‍ കാറിനകത്തേക്ക് കയറി.

“നീ അങ്ങോട്ട്‌ നീങ്ങി ഇരിക്ക്”

ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നുകൊണ്ട് കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് അയാള്‍ പറഞ്ഞു. പിന്നെ കെട്ടിടത്തിന്‍റെ പിമ്പിലെക്ക് അതോടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *