ഒരു അവിഹിത പ്രണയ കഥ 5
Oru Avihitha Pranaya Kadha Part 5 | Author : Smitha
[ Previous Part ]
കൂട്ടുകാരെ… ഋഷിയും ലീനയും ഒരുമിക്കുന്നതും അവരുടെ ഇഴുകിച്ചേര്‍ന്നുള്ള സീനുകളുമാണ് ഭൂരിപക്ഷം വായനക്കാരും പ്രതീക്ഷിക്കുന്നത് എന്നറിയാം. ആ അര്‍ത്ഥത്തില്‍ ഈ ഭാഗം ശുഷ്ക്കമാണ്. കഥയുടെ ഗതിയെ സാരമായി ബാധിക്കും എന്ന് തോന്നിയതിനാല്‍ അത്തരം രംഗങ്ങള്‍ ഇപ്രാവശ്യം ഉള്‍പ്പെടുത്തിയിട്ടില്ല. അത്തരം രംഗങ്ങളുമായി അടുത്ത ഭാഗത്ത് കാണാം.
*****************************************************************
ഋഷിയാണ് ആദ്യം കണ്ടത്. ദീര്‍ഘകായനായ ഒരാള്‍, രാത്രിയുടെ ഇരുട്ടിന്‍റെ മറപറ്റി, ഗാര്‍ഡനിലേക്കുള്ള വഴിയുടെ ഇരുവശത്തും നിന്നിരുന്ന മാവുകളുടെ നിഴല്‍ നല്‍കുന്ന ഇരുള്‍സുരക്ഷിതത്ത്വത്തിലൂടെ നീട്ടിപ്പിടിച്ച തോക്കുമായി ലീനയെ ഉന്നം വെച്ച് നടന്നടുക്കുന്നു! ഇരുളില്‍ അയാളുടെ മുഖം പക്ഷെ വ്യക്തമായിരുന്നില്ല.
“ആന്‍റ്റി!”
ഭയം കൊണ്ട് അവന്‍ അലറി.
ആ വിളിയിലെ അപകടവും ഭീതിയും തിരിച്ചറിഞ്ഞ് എല്ലാവരും ആ ദിക്കിലേക്ക് നോക്കി. അപരിചിതനായ ആഗതനെക്കണ്ട് അവര്‍ സ്തംഭിച്ച് നില്‍ക്കുമ്പോള്‍ ഋഷി ലീനയുടെ കൈത്തണ്ടയില്‍ പിടിച്ച് ഇടത് വശത്തേക്ക് തള്ളി. എന്നാല്‍ അപ്പോഴേക്കും തോക്കില്‍നിന്ന്‍ വെടി പൊട്ടിയിരുന്നു.
വെടിയുണ്ട തുളച്ചു കയറിയത് ലീനയുടെ മുമ്പോട്ടാഞ്ഞ ഋഷിയുടെ തോളില്‍.
“ഡെന്നി!!”
വേദനയില്‍ പുളഞ്ഞ് അവന്‍ സമീപം നിന്നിരുന്ന ഡെന്നീസിന്‍റെ കൈയില്‍ പിടിച്ചു.
“മോനെ!!”
അപ്രതീക്ഷിതമായ സംഭവത്തില്‍ ഞെട്ടിത്തരിച്ച് ലീന അവനെ മാറോട് ചേര്‍ത്ത് പിടിച്ച് ഗേറ്റിലേക്ക് നോക്കി.
ഭീമാകാരനായ ഒരാള്‍ മുഖത്ത് നിറഞ്ഞ ഉഗ്രഭാവത്തോടെ തോക്കുമായി വീണ്ടും അടുക്കുകയാണ്.
“എഹ്?”
വീണ്ടും നിറയൊഴിക്കാനോങ്ങുന്ന ആഗതനെ നോക്കി, വേദനയ്ക്കിടയില്‍ ഋഷി മുരണ്ടു. അയാളുടെ മുഖമപ്പോള്‍ പ്രകാശത്തിലേക്ക് വന്നിരുന്നു.
“അത് ബഷീര്‍ അങ്കിളല്ലേ? ബഷീറ….”
പറഞ്ഞു മുഴുമുക്കുന്നതിനു മുമ്പ് ഋഷി നിലത്തേക്ക് ബോധരഹിതനായി വീണു. തോക്ക്ധാരി ഋഷിയെ കണ്ട് ഭയാക്രാന്തനായി. അയാളുടെ മുഖഭാവം ചകിതവും നിസ്സഹായവുമായി. ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ അയാള്‍ അന്തിച്ച് നില്‍ക്കുന്നത് എല്ലാവരും കണ്ടു.
“എടാ!!”
ആ നിമിഷം ശ്യാമും ഡെന്നീസും അയാള്‍ക്ക് നേരെ കുതിച്ചു. അയാള്‍ ഭയപ്പെട്ട്, തീവ്രമായ നിസ്സഹായതയോടെ ഗേറ്റിനു വെളിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിനു നേരെ ഓടി.