“എന്താടാ? എന്താ നീയിങ്ങനെ തലേം കുമ്പിട്ട് നിക്കുന്നെ? എഹ്? എന്നാ പറ്റീന്ന്?”
ബഷീര്‍ കരയുന്നു.
“സാര്‍ ക്ഷമിക്കണം!”
കണ്ണുനീര്‍ ഒഴുകിയിറങ്ങുമ്പോള്‍ ബഷീര്‍ വിതുമ്പലോടെ പറഞ്ഞു.
“ഛെ!”
മേനോന്‍ ഉച്ചത്തില്‍ പറഞ്ഞു.
“നല്ല ഒത്ത തടിയന്‍! കട്ടി മീശക്കാരന്‍! എന്നിട്ട് കരയുന്നോടാ?”
“സാര്‍ എനിക്ക് അവരെ ഒന്നും ചെയ്യാന്‍ പറ്റീല്ല!”
“എഹ്? അതെന്നാ?”
“ഋഷി…നമ്മുടെ മോന്‍ ഋഷി അവരുടെ കൂടെ ഒണ്ട്!”
മേനോന്‍റെ ഉള്ളില്‍ മിന്നല്‍പ്പിണര്‍ പാഞ്ഞു. അയാളുടെ കണ്ണുകളില്‍ അഗ്നിയിറങ്ങി.
“എന്‍റെ മോളെ പെഴപ്പിച്ച് കൊല്ലിച്ച് ..ഇപ്പം ആ കൂത്തിച്ചി എന്‍റെ ചെറുക്കനേം വശത്താക്കിയോ?”
ബഷീര്‍ തലകുലുക്കി. പിന്നെ അയാള്‍ സംഭവിച്ചത് പറഞ്ഞു. ഋഷിയ്ക്ക് വെടിയേറ്റ കാര്യം പറഞ്ഞപ്പോള്‍ മേനോന്‍ തലയില്‍ കൈവെച്ചു.
“ഇപ്പം പോണം!”
അയാള്‍ പറഞ്ഞു.
“എന്‍റെ ചെറുക്കന് എന്തേലും പറ്റിയോടാ?”
“ഇല്ല മോന് കൈകകെ കൊണ്ടുള്ളൂ…ഒരു കുഴപ്പവും ഉണ്ടാകില്ല…”
മേനോന്‍ പെട്ടെന്ന് ഫോണ്‍ ഡയല്‍ ചെയ്തു. ഋഷി ഫോണ്‍ എടുക്കുന്നതിന് കാതോര്‍ത്തു.
പക്ഷെ മറുതലയ്ക്കല്‍ നിന്നും പ്രതികരിച്ചത് ഒരു സ്ത്രീയാണ്.
“ഹലോ ഋഷി എവിടെ?”
“നിങ്ങളാരാ?”
“അവന്‍റെ അച്ഛനാണ്. പറ! അവന് കുഴപ്പമുണ്ടോ?”
“അത് ശരി!”
ദേഷ്യപ്പെടുന്ന സ്വരത്തില്‍ അയാള്‍ ആ സ്ത്രീ ശബ്ദം കേട്ടു.
“സ്വന്തം മോനെ ഡ്രൈവറെക്കൊണ്ട് കൊല്ലിക്കാന്‍ നോക്കീട്ട്! എന്താ മകന്‍ ജീവനോടെ ഉണ്ടോ എന്നറിയാന്‍ വിളിച്ചതാണോ? ഇനി ജീവനോടെ ഉണ്ടേല്‍ കൊന്നു കളഞ്ഞെരെ എന്ന് പറയാന്‍ വേണ്ടി ആണോ?”
“നിങ്ങളാരാ?”
“ഡോക്റ്റര്‍! ഡോക്റ്റര്‍ സുഹ്റ!”
അയാള്‍ കേട്ടു.
“പേടിക്കണ്ട! കുഴപ്പം ഒന്നുമില്ല. ഒന്ന് ഡ്രസ്സ് ചെയ്താല്‍ മതി. പിന്നെ മെഡിസിന്‍ ഉണ്ട്. ഡോണ്ട് വറി!”
പെട്ടെന്ന് അവര്‍ ഫോണ്‍ കട്ട് ചെയ്യുന്നത് മേനോന്‍ കേട്ടു.
“സാര്‍…”
ബഷീര്‍ വിളിച്ചു.
“പ്രോബ്ലം അയല്ലോടാ ബഷീറേ!”
മേനോന്‍ പറഞ്ഞു.
“അയ്യോ മോന് സീരിയസ്സായി…?”
നിലവിളിക്കാന്‍ ഭാവിച്ചുകൊണ്ട് ബഷീര്‍ ചോദിച്ചു.
“മോന് കൊഴപ്പം ഒന്നും ഇല്ലടാ! അവനോക്കെ! പക്ഷെ നീ എന്‍റെ ഡ്രൈവര്‍ ആണെന്നും നീ അവനെ കൊല്ലാന്‍ വെടി വെക്കുവാരുന്നെനും അവനെ ഇപ്പം നോക്കുന്ന ഡോക്റ്റര്‍ പറഞ്ഞു.”
“അയ്യോ അപ്പം സാറിനു പ്രോബ്ലം അകൂല്ലോ പടച്ചോനെ!”