ഒരു അവിഹിത പ്രണയ കഥ 5 [സ്മിത]

Posted by

“ഞാന്‍ പറഞ്ഞാല്‍ എന്തും നീ ചെയ്യുമോ?”

മുറിയില്‍ ലഹരി നിറഞ്ഞ കടുത്ത വര്‍ണ്ണങ്ങള്‍ തെയ്യക്കോലങ്ങളെപ്പോലെ രൌദ്രഭാവം പൂണ്ട് നിന്ന് കത്തുമ്പോള്‍ മേനോന്‍ ബഷീറിന്റെ കണ്ണുകളിലേക്ക് തറഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു.

“സാര്‍ പറഞ്ഞ എന്തും ഞാന്‍ ചെയ്തിട്ടുണ്ട്”

“അതികൊണ്ട് ഇനിയും ചെയ്യും അല്ലേ?”

“ഇനിയും ചെയ്യും”

“നീ ഞാന്‍ പറയുന്നെത് എന്തും അനുസരിക്കാന്‍ എന്താ ബഷീറേ കാരണം?”

ബഷീര്‍ അ ചോദ്യത്തിന് മുമ്പില്‍ ഒരു നിമിഷം നിശബ്ദനായി. പിന്നെ അയാള്‍ കാതോര്‍ത്തു. ദൂരെ നിന്നും ഒരു കുഞ്ഞിന്‍റെ നിലവിളിയ്ക്ക്. പൊട്ടിച്ചിതറുന്ന കുപ്പിവളകളുടെ താളത്തിന്…

“സാറാണ് എനിക്ക് ജീവന്‍ തന്നത്. എന്നെ ഉയിര്‍പ്പിച്ച് ജീവന്‍ തന്നത്. അതുകൊണ്ട് ഞാനും എന്‍റെ ജീവനും സാറിന് സ്വന്തമാ”

മേനോന്‍ ബഷീറിനെ നോക്കി.

“ആ മേശവലിപ്പ്‌ തുറക്ക്!”

ബഷീര്‍ സമീപമിരുന്ന മേശയുടെ വലിപ്പ് തുറന്നു.

“അതിനുള്ളില്‍ നിന്ന് ഒരു പേപ്പര്‍ എടുക്ക്” ബഷീര്‍ മേശവലിപ്പില്‍ നിന്നും എ ഫോര്‍ സൈസിലുള്ള വെള്ളപ്പേപ്പറില്‍ നിന്നും ഒന്നെടുത്തു.

“പേനയും എടുക്ക്!”

മേനോന്‍ ബഷീറിന്റെ കണ്ണുകളില്‍ നോക്കിക്കൊണ്ട് പറഞ്ഞു.

ബഷീര്‍ മേശവലിപ്പില്‍ നിന്നും പേന എടുത്തു. എന്നിട്ട് മേനോനെ നോക്കി.

“എന്‍റെ മരണത്തിനു ഞാന്‍ മാത്രമാണ് ഉത്തരവാദി…” മേനോന്‍ പറഞ്ഞു.

“എഴുത്!”

ബഷീര്‍ പേനത്തുമ്പ്‌ പേപ്പറില്‍ മുട്ടിച്ച് ചലിപ്പിച്ചുകൊണ്ട് മേനോനെ നോക്കി.

“ചിരിച്ചുകൊണ്ട് എഴുത് ബഷീറേ!”

ബഷീര്‍ അയാളെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു.

“ഒരുപാട് കുറ്റങ്ങള്‍ ഞാന്‍ ചെയ്തു…”

മേനോന്‍ പറഞ്ഞു.

“എഴുതിയോ? ഒരുപാട് കുറ്റങ്ങള്‍ ഞാന്‍ ചെയ്തു എന്നത് എഴുതിയോ ബഷീറേ?”

“എഴുതി സാറേ!”

“അവസാനത്തെ കുറ്റം ചെയ്തപ്പോള്‍ എനിക്ക് മനസ്സിലായി…എഴുത്… അവസാനത്തെ കുറ്റം…എഴുതിയില്ലേ? അവസാനത്തെ കുറ്റം ചെയ്തപ്പോള്‍ എനിക്ക് മനസ്സിലായി…. നീ എന്തിനാ പിന്നേം പിന്നേം എഴുതുന്നെ? ഞാന്‍ ഓരോ സെന്‍റ്റന്‍സ് വെച്ചല്ലേ പറയുന്നേ? എഴുതിയോടാ?”

“എഴുതി സാര്‍!”

അവന്‍ പുഞ്ചിരിച്ചു.

“കൈയ്യക്ഷരം തെറ്റിപ്പോകുമ്പോള്‍ മാറ്റി എഴുതുന്നതാ. അതാ താമസം!”

“ഓക്കേ..അത് സാരമില്ല. ഇച്ചിരെ തെറ്റിയാലും കൊഴപ്പം ഇല്ല. കവിതയൊന്നും അല്ലല്ലോ എഴുതുന്നെ!”

ബഷീര്‍ പുഞ്ചിരിച്ചു.

“അടുത്തത് എന്നതാ സാറേ?”

അയാള്‍ മേനോനോട് ചോദിച്ചു. “…പറയാം…”

Leave a Reply

Your email address will not be published. Required fields are marked *