“അവന്‍ ഒന്ന് ആക്കി ചിരിച്ചോ എന്ന് സംശയം! ആ… ചാകാന്‍ നേരത്ത് അങ്ങനെ ആരിക്കും എല്ലാവരുടേം ചിരി!!”
അയാള്‍ സമാധാനിച്ചു.
******************************************** ക്ലിനിക്കില്‍ നിന്നും ഇറങ്ങി വന്നപ്പോള്‍ തന്നെ കാത്തിരുന്നവരുടെ മുഖങ്ങളില്‍ ആഴമുള്ള വിഷാദം ഋഷി കണ്ടു.
“സാരമില്ല,”
അവന്‍ അവരെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു. ഡെന്നീസ് മുമ്പോട്ട് വന്നു.
“എടാ ഋഷി…”
അവന്‍ ഋഷിയുടെ തോളില്‍ പിടിച്ചു.
“ഇല്ലെടാ,”
ഋഷി വീണ്ടും പറഞ്ഞു.
“ഇപ്പം ലൈറ്റ് ആയ പെയിന്‍ പോലും ഇല്ല”
“അതല്ല,”
ഡെന്നീസ് പറഞ്ഞു.
“വേറെ ഒരു പ്രശ്നം ഉണ്ട്”
ഋഷി അവനെ സംശയത്തോടെ നോക്കി. പെട്ടെന്ന് ഋഷിയുടെ കണ്ണുകള്‍ ടി വിയിലേക്ക് നീണ്ടു. അതിലെ സ്ക്രോള്‍ ചെയ്യുന്ന അക്ഷരങ്ങളിലേക്ക്.
“ഈശ്വരാ! രേണു! എന്താ? ഇതെന്താ ഡെന്നി?”
അവന്‍റെ മുഖത്ത് വിയര്‍പ്പ് പൊടിഞ്ഞു. ശ്വാസഗതി കൂടി. അവന്‍റെ ശാരീരിക മാറ്റങ്ങള്‍ കണ്ടിട്ട് ലീന മുമ്പോട്ട് വന്ന്‍ അവനെ ചേര്‍ത്ത് പിടിച്ചു.
“എന്താ ആന്‍റി?”
അവന്‍ ലീനയെ നോക്കി.
“കൊറച്ച് മുമ്പേ ബഷീര്‍ അങ്കിള്‍ ആന്‍റിയേ ഷൂട്ട് ചെയ്തു…ഇപ്പം എന്‍റെ രേണു…എനിക്ക് പോണം! പോണം ഡെന്നി…എനിക്ക്…”
ലീന അവനെ ദിവാന്‍ കോട്ടില്‍ ഇരുത്തി.
“മോനെ…”
ലീന പറഞ്ഞു.
“മോന്‍ പോയെ പറ്റൂ…ഞങ്ങള്‍ക്ക് അറിയാം…പക്ഷെ മോനെ തനിച്ചു വിടാന്‍ ഈ സിറ്റുവേഷനില്‍ പറ്റില്ല. ഇവിടുന്ന് ഡെന്നിയേയോ ശ്യമിനെയോ കൂടെ പറഞ്ഞു വിടാന്‍ പറ്റാത്ത ഒരു കാരണം ഉണ്ട്…”
ഋഷി ഒന്നും മനസിലാകാതെ ലീനയെ നോക്കി.
“അല്‍പ്പം മുമ്പ് എന്നെ ഷൂട്ട് ചെയ്തത് മോന്‍റെ അച്ഛന്റെ ഡ്രൈവര്‍ അല്ലേ?”
ലീന ചോദിച്ചു.
“അതെ”
“അത് എന്തുകൊണ്ടാണ് എനറിയമോ?”
“ഇല്ല!”
“ശരിക്കും?”
ശ്യാമാണ് ചോദിച്ചത്.
“അതെന്താ ശ്യാമേ? ഞാന്‍ നിങ്ങളെ ഇന്ന് കണ്ടതല്ലെയുള്ളൂ? ഡെന്നിയേ അല്ലാതെ വേറെ ആരേം ഞാന്‍….”
അവന്‍റെ സ്വരത്തിലെ നിഷ്കളങ്കത അവരെ സ്പര്‍ശിച്ചു. സംഗീത ഡെന്നീസിനെ കണ്ണുകള്‍ കാണിച്ചു. ഡെനീസ് സാവധാനം ആ കഥ പറഞ്ഞു. ഡെന്നീസിന്‍റെ നാവില്‍ നിന്നും പതിക്കുന്ന ഓരോ വാക്കും തന്നെ പൊള്ളിക്കുന്നത് പോലെ ഋഷിയ്ക്ക് തോന്നി. അവന്‍റെ അധരങ്ങള്‍ വിടര്‍ന്നു. കണ്ണുകള്‍ ഭയംകൊണ്ടും അവിശ്വസനീയതകൊണ്ടും പുറത്തേക്ക് തള്ളി. സാമുവലിന്റെയും രാജീവന്‍റെയും മരണത്തിന്‍റെ കഥയും അതില്‍ നാരായണ മേനോന്‍റെ പങ്കും അറിഞ്ഞപ്പോള്‍ ഋഷി ദയനീയമായി സംഗീതയേയും ലീനയേയും നോക്കി. എല്ലാ കേട്ട് കഴിഞ്ഞ് തലയില്‍ കൈവെച്ച് ഋഷി കുനിഞ്ഞിരുന്നു. തന്‍റെ തലമുടിയില്‍ മൃദുവായ ഒരു സാന്ത്വന സ്പര്‍ശമറിഞ്ഞ് അവന്‍ മുഖമുയര്‍ത്തി നോക്കി.