ഒരു അവിഹിത പ്രണയ കഥ 5 [സ്മിത]

Posted by

“ആന്റി, ഞാന്‍!”

അവന്‍റെ കണ്ണുകളില്‍ നിന്ന് നീര്‍മുത്തുകള്‍ താഴേക്ക് ചിതറി.

“ഇതൊന്നും ഞാന്‍ അറിഞ്ഞില്ല..ഒന്നും.’

അവന്‍ അവളുടെ കൈകള്‍ കൂട്ടിപ്പിടിച്ചു.

“അച്ഛന്‍..അച്ഛന്‍ എന്ന ആ മനുഷ്യന്‍..എന്‍റെ അമ്മയെ ഇല്ലാതാക്കിയതും പിന്നെ ആ ചീത്ത സ്ത്രീയേ കൂട്ടിക്കൊണ്ട് വന്നതും ഒക്കെയേ..അതിനപ്പുറം ദുഷ്ട..ദുഷ്ട്ടത്തരം ഒക്കെ ചെയ്തിരുന്നു എന്ന് അറിഞ്ഞില്ല..അങ്ങനെ അറിഞ്ഞെങ്കില്‍ ഞാന്‍ ആന്‍റിടെ മോന്‍ ..അവനുമായി ഡെന്നിയുമായി ഇങ്ങനെ ഫ്രണ്ട്ഷിപ്പ് ഒന്നും ..അവനോട് ഇങ്ങനെ ഞാന്‍ കൂട്ടൊന്നും കൂടില്ലായിരുന്നു…ഞാന്‍ ..ഞാന്‍ എന്താ വേണ്ടേ? ഒഹ്!!”

അവന്‍ പിന്നെയും അസ്വാസ്ഥ്യത്തോടെ തലകുനിച്ചിരുന്നു.

“ഞാന്‍ ജീവിച്ചിരുന്നത് അയാളുടെ അന്ത്യം കാണാന്‍ വേണ്ടി മാത്രമാ മോനെ!”

അവന്‍റെ കൈയില്‍ നിന്ന് പിടുത്തം വിടാതെ ലീന തുടര്‍ന്നു.

“അയാള്‍ടെ മാത്രമല്ല. അയാളുടെ വീട്ടിലുള്ളവരുടെയും. അതില്‍ ഒരാള്‍ പോയി. മോന്‍റെ പെങ്ങള്‍. ഇനി മൂന്ന് പേരും കൂടിയുണ്ട്…അയാളും അയാളുടെ ഭാര്യയും ….”

ഋഷി ഭയത്തോടെ ലീനയെ മുഖമുയര്‍ത്തി നോക്കി. സംഗീതയും സന്ധ്യയും ഡെന്നീസും ലീനയെ ഭയവിഹ്വലരായി നോക്കി.

“..പിന്നെ…അയാളുടെ ആ ഡ്രൈവറും….”

സംഗീതയുടെയും സന്ധ്യയുടെയും ഡെന്നീസിന്‍റെയും മുഖത്ത് ആശ്വാസം കടന്നുവന്നു.

“ഇതിന് വേണ്ടി മാത്രമാണ് ഞാന്‍ ജീവിക്കുന്നെ..’

ലീന തുടര്‍ന്നു.

“ഇനി മോന് തീരുമാനിക്കാം, ഞങ്ങളുടെ കൂടെ നില്‍ക്കണോ വേണ്ടയോ എന്ന്. കാരണം. നാരായണ മേനോന്‍ ഞങ്ങള്‍ക്ക് മാത്രമാണ് ദുഷ്ടന്‍. മോന് അച്ഛനാണ്. പുത്രധര്‍മ്മം അനുസരിക്കാന്‍ ഇഷ്ടമില്ലെങ്കില്‍ മാത്രം ഞങ്ങളുടെ ഒപ്പം നില്‍ക്കാം!”

“എന്താ പെര്‍ഫെക്റ്റ് ഡയലോഗ്!”

ശ്യാം മന്ത്രിച്ചു.

“പ്രമുഖ വ്യവസായി നാരായണ മേനോനെ സംബന്ധിച്ച് മറ്റൊരു നടുക്കുന്ന വാര്‍ത്ത കൂടി…”

മനോരമ ന്യൂസില്‍ നിഷയുടെ ദൃഡമായ ശബ്ദം വീണ്ടും അവര്‍ കേട്ടു. എല്ലാവരുടെയും കണ്ണുകള്‍ ടി വി സ്ക്രീനിലേക്ക് നീണ്ടു. ഋഷി ദിവാന്‍ കോട്ടില്‍ നിന്നും എഴുന്നേറ്റു. “..നാരായണ മേനോന്‍റെ ഭാര്യയും മുന്‍ എം എല്‍ എയുമായ അരുന്ധതി മേനോന്‍റെ മൃതദേഹം അവരുടെ വസതിക്കടുത്തുള്ള കുളത്തില്‍ നിന്നും കണ്ടെത്തിയിരിക്കുന്നു….”

ലീനയുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.
മറ്റുള്ളവര്‍ ലീനയെ മിഴിച്ചു നോക്കി.
[തുടരും]

Leave a Reply

Your email address will not be published. Required fields are marked *