“നീയിപ്പഴും ബാക്കിയുണ്ട്! അല്ലേല്‍ കാണാരുന്നു!”
“മിണ്ടരുത് നീ?”
സംഗീതയുടെ തോളില്‍ അടിച്ചുകൊണ്ട് ലീന പറഞ്ഞു.
“എക്സ്പയറി ഡേറ്റ് കഴിയാറായ നിന്നെയും എന്നേയും പോലെയാണോ ഈ കൊച്ചുങ്ങള്‍? നമുക്ക് എന്നാ പറ്റിയാ എന്നാ? അതുപോലെയാണോടീ ഈ കൊച്ചുങ്ങള്?”
“എന്നാലും എനിക്ക് മനസ്സിലാകാത്തത് ഇവന്‍റെ ഡ്രൈവര്‍ എന്തിനാ മമ്മിയെ വെടി വെച്ചത് എന്നാ!”
ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ഡെന്നീസ് ചോദിച്ചു.
“എടാ ഡെന്നി!!”
പെട്ടെന്ന് എന്തോ കണ്ടെത്തിയത് പോലെ ശ്യാം എല്ലാവരെയും മാറി മാറി നോക്കി.
“എന്നാ ശ്യാമേ?”
ലീന ചോദിച്ചു.
“ആന്റി അത് ഋഷീടെ ഡ്രൈവര്‍ തന്നെയാണേല്‍ ഫിഷിയായിട്ട് എന്തോ സംഭവിക്കാന്‍ പോകുവാന്ന് ഷുവര്‍. ഡെന്നി നെനക്ക് ഋഷിടെ വീട്ടുകാരുടെ നമ്പര്‍ അറിയാമോ? അവര്‍ക്ക് എന്തോ ആപത്ത് പറ്റീട്ടൊണ്ട്!”
സംഗീതയും ലീനയും പരസ്പ്പരം നോക്കി.
“എന്നുവെച്ചാ ഈ ബഷീര്‍ എന്ന് പറയുന്ന ഋഷിടെ അച്ഛന്റെ ഡ്രൈവര്‍ ഋഷിടെ വീട്ടുകാരെ ഇല്ലാതാക്കി കഴിഞ്ഞ് ഋഷിയേ കൊല്ലാന്‍ വന്നതാണ് എന്നോ? എന്തിന്?”
സന്ധ്യ ചോദിച്ചു.
“ചുമ്മാ പൊട്ട ചോദ്യം ചോദിക്കല്ലേ? എന്തിനാന്ന് ഷുവര്‍ അല്ലേ? സ്വത്ത് അടിച്ചു മാറ്റാന്‍!”
“ചുമ്മാ പൊട്ട ചോദ്യം നീയാ പറയുന്നേ ശ്യാമേ? ഋഷിയുടെ വീട്ടുകാരെ മൊത്തം ഇല്ലാതെയാക്കിയിട്ട് ഡ്രൈവര്‍ ബഷീറിന് എങ്ങനെയാ ഇവരുടെ സ്വത്ത് കിട്ടുന്നെ? അയാളെന്ന ഇവരുടെ വീട്ടിലെ മെംബെര്‍ ആണോ, ഋഷിയും വീട്ടുകാരും ഇല്ലാതായിക്കഴിഞ്ഞാല്‍ സ്വത്ത് കിട്ടാന്‍?”
“അത് ശരിയാണല്ലോ!”
ശ്യാം തല ചൊറിഞ്ഞു.
“എന്നാ ഋഷിടെ ഏറ്റവും അടുത്ത കസിന്‍സ് ആരോ ആണ് ഇതിന് പിമ്പില്‍. നീ ഏതായാലും ഡെന്നി ഋഷിടെ അച്ഛനെ ഒന്ന് വിളിക്ക്! എന്നിട്ട് കാര്യം പറ! മാത്രമല്ല നേരം വെളുത്താല്‍ ആദ്യം ചെയ്യേണ്ടത് പോലീസ് സ്റ്റേഷനില്‍ പോയിട്ട് കമ്പ്ലയിന്റ് ചെയ്യണം. അല്ലേല്‍ പ്രോബ്ലവാ!”
“നമ്പര് പറഞ്ഞെ ഋഷി,”
ശ്യാം ഫോണെടുത്തു.
ഋഷി നമ്പര്‍ പറഞ്ഞുകൊടുത്തു. ശ്യാം ഡയല്‍ ചെയ്തു.
“റിങ്ങുണ്ട്!”
അവന്‍ പറഞ്ഞു.
“ആ ഇത് മേനോന്‍ സാറല്ലേ? ഋഷിടെ അച്ഛനല്ലേ? ഞാന്‍ ഋഷിടെ ഫ്രണ്ടാ. പേരോ? പേര് … ഷാജി… അല്ല ..ഷാജി പാപ്പന്‍ അല്ല. ഷാജി പണിക്കര്‍. അത് സാര്‍…കുഴപ്പമൊന്നുമില്ല…ഋഷിയേ …നിങ്ങടെ ഡ്രൈവര്‍ ..അതെ ബഷീര്‍ വെടി വെച്ചു..ഇല്ല ..ഇല്ല ..നോ പ്രോബ്ലം…കൈയ്ക്കാ…അല്ല ..തോളിന് താഴെ…ഞങ്ങള് ഹോസ്പിറ്റലിലേക്ക് പോകുവാ..ഇല്ല..ഇനി രണ്ടു മിനിറ്റ് കൊണ്ട് എത്തും..ഇവിടെ വള്ളിക്കോട് …ആ…അതെ … ഡി എം ഓ.യുടെ വീട്ടില്‍ …വേണ്ട ..സാറ് ഇപ്പം തന്നെ വരണം എന്നില്ല ….നാളെ മതി ..ഇപ്പഴോ? ഓക്കേ…പിന്നെ സാറേ..മാഡോം പിന്നെ രേണുകേം ഒക്കെ സേഫ് ആണല്ലോ അല്ലേ? ഇല്ല ചുമ്മാ ചോദിച്ചതാ….ഋഷിടെ നേരെ ഇങ്ങനെ ഒണ്ടായപ്പം ഞങ്ങള്‍ക്ക് ഒരു തോന്നല്‍….ഓക്കേ ..കുഴപ്പമില്ലേ..എന്താ ഗുരുവായൂരോ? ഓക്കേ….”