ഒരു അവിഹിത പ്രണയ കഥ 5 [സ്മിത]

Posted by

“അതെ..അതെ .ഒരു മേനോന്‍റെ കമ്പനീലാ. എന്നതാരുന്നു അയാടെ പേര്?”

“നാരായണ മേനോന്‍!”

സംഗീത പെട്ടെന്ന് പറഞ്ഞു.

“ഈശോയെ!”

ഡെന്നീസ് തലയില്‍ കൈവെച്ച് കണ്ണുകള്‍ മിഴിച്ചു.

“ഋഷിടെ അച്ഛന്റെ പേരും നാരായണ മേനോന്‍ എന്നാ. അപ്പം…അപ്പം ..മമ്മി…ഈ നാരായണ മേനോന്‍ മമ്മിയെ കൊല്ലാന്‍ ബഷീറിനെ പറഞ്ഞ് വിട്ടതാണോ?”

ലീനയുടെ മുഖത്ത് വിയര്‍പ്പ് ചാലുകള്‍ വീണു.

“ഋഷിക്ക് അറിയാമോ ഇനി അത്?”

ശ്യാം ചോദിച്ചു.

“അയാള്‍ടെ കമ്പനീല്‍ വര്‍ക്ക് ചെയ്യുമ്പം പപ്പാ സൂയിസൈഡ് ചെയ്തു. രാജീവ് അങ്കിള്‍ റോഡ്‌ അക്സിഡന്‍റ്റില്‍ ആയി ..നമ്മളെ വിട്ടുപോയി. ഇപ്പോള്‍ നാരായണ മേനോന്‍റെ ഡ്രൈവര്‍ മമ്മിയെ ഷൂട്ട്‌ ചെയ്തു.. എന്താ മമ്മി ഇതിനര്‍ത്ഥം?”

ഡെന്നീസിന് ചോദിക്കാതിര്‍ക്കാനായില്ല.

“മോനെ അത്….”

ലീന സംഗീതയെ നോക്കി. സംഗീത വേണ്ട എന്ന അര്‍ത്ഥത്തില്‍ ലീനയെ നോക്കി.

“ആന്‍റി മമ്മിയെ കണ്ണ് കാണിക്കുവൊന്നും വേണ്ട,”

അത് കണ്ട് ഡെന്നീസ് പറഞ്ഞു.

“പപ്പാടെ സൂയിസൈഡ് അല്ലന്നും രാജീവ്‌ അങ്കിളിനെ ആക്സിഡന്റില്‍ ആരോ മനപ്പൂര്‍വ്വം പെടുതീത്തും ആണ് എന്ന് എനിക്ക് സംശയം ഉണ്ടായിട്ടുണ്ട്…”

പിന്നെ അവന്‍ ലീനയെ നോക്കി.

“പറ മമ്മി, എനിക്ക്..അല്ല ഞങ്ങള്‍ക്ക് സത്യം അറിയണം…”

ലീന സംഗീതയെ നോക്കി.

“മോനെ മോന്‍റെ മമ്മീനെ അയാള്‍ക്ക് നോട്ടം ഉണ്ടാരുന്നു…”

സംഗീത പറഞ്ഞു. സന്ധ്യയും ശ്യാമും ഡെന്നീസും അദ്ഭുതത്തോടെ അത് കേട്ടു.

“ഋഷിയുടെ അച്ഛനോ?”

“ആ…ഋഷിടെ അച്ഛന്….”

സംഗീത തുടര്‍ന്നു.

“അന്ന് സ്റ്റാഫില്‍ ഉണ്ടാരുന്ന ആളാരുന്നു മേനോന്‍ സാറിന്‍റെ ഇപ്പഴത്തെ വൈഫ് അരുന്ധതി. അവള് മേനോന്‍ സാര്‍ പറഞ്ഞതനുസരിച്ച് മോന്‍റെ മമ്മിക്ക് ജ്യൂസില്‍ എന്തോ ഡ്രഗ് മിക്സ് ചെയ്ത് കൊടുത്തു. അത് രാജീവേട്ടന്‍ കണ്ടു. അതിനെച്ചൊല്ലി അവര് വഴക്കുണ്ടായി. എന്തായാലും അയാടെ അടവ് നടന്നില്ല….”

കുട്ടികള്‍ എല്ലാവരും സംഗീതയുടെ വാക്കുകളിലേക്ക് തീവ്ര ശ്രദ്ധ കൊടുത്തു.

“പക്ഷെ സാമുവേല്‍ അച്ചായന്‍ കാര്യം അറിഞ്ഞു. അച്ചായന് ദേഷ്യം വന്ന് അവളുടെ കരണത്ത് പൊട്ടിച്ചു. എന്തിനാ ചെയ്തേന്ന് ചോദിച്ചിട്ട് അവള് നേര് പറഞ്ഞില്ല. സാമുവേല്‍ അച്ചായന്‍ വീണ്ടും തല്ലാന്‍ തുടങ്ങീപ്പം മേനോന്‍ കേറി വന്നു. അച്ചായനെ സമാധാനിപ്പിച്ചു…എന്തായാലും അയാള് ചോദിച്ചു മനസ്സിലാക്കി കൊള്ളാം എന്ന് പറഞ്ഞു…”

Leave a Reply

Your email address will not be published. Required fields are marked *