അവളുടെ മുഖം വേണ്ടും ശോകസാന്ദ്രമായി.
“അച്ചായന്‍ അതിന്‍റെ സോഴ്സ് കണ്ടെത്തി…”
അവള്‍ തുടര്‍ന്നു.
“അത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അയാള്‍ ജയിലില്‍ പോകും. അത് ഒഴിവാക്കാന്‍ അയാള്‍ അച്ചായനെ ….”
അവളുടെ കവിളിലൂടെ കണ്ണുനീര്‍ ഒഴുകിയിറങ്ങി.
“..ഇല്ലാതാക്കി…”
സംഗീത തുടര്‍ന്നു.
“എന്നിട്ട് അത് സൂയിസൈഡ് ആക്കി…ഫഡ്ജിംഗ് ഇറെഗുലാരിറ്റി നടത്തിയതില്‍ മനം നൊന്തും അത് പിടിക്കപ്പെടുമ്പോഴുണ്ടാവുന്ന മാനഹാനി ഓര്‍ത്തും ആത്മഹത്യ ചെയ്യുന്നു എന്നും ഒരു സൂയിസൈഡ് നോട്ട് അച്ചായന്‍റെ കൈപ്പടയില്‍ എഴുതി വെച്ച് അച്ചായനെ അവര്‍ …”
ഡെന്നീസും ശ്യാമും അത് കേട്ട് തരിച്ചിരുന്നു.
“രാജീവേട്ടന് സത്യമെല്ലാം അറിയാം എന്ന് മനസ്സിലാക്കി അവര് ഏട്ടനെ വണ്ടിയിടിപ്പിച്ച്…”
“ഇതൊക്കെ ചെയ്ത ആളുടെ മകനാണോ ഈ ഋഷി?”
അവസാനം ശ്യാം ചോദിച്ചു.
ഡെന്നീസ് ഒന്നും പറയാതെ മറ്റെന്തോ ആലോചിച്ചു.
“ഋഷി ഇവിടെ വന്നത് എന്തിനാ മോനെ?”
ലീന ഡെന്നീസിന്‍റെ തോളില്‍ പിടിച്ചു.
“മമ്മി അവന്‍ കുറെ നാളായി വരണം എന്ന് ആഗ്രഹിക്കുന്നതാ,”
ഡെന്നീസ് പറഞ്ഞു.
“ഒരു മിനിറ്റ്…”
ലീന ഗാഡമായ ആലോചനയ്ക്ക് ശേഷം പറഞ്ഞു.
“മോനെ ഒരു ട്രക്ക് വന്നിടിച്ച് ആക്സിഡന്റ്റ് പറ്റി എന്നല്ലേ മോന്‍ പറഞ്ഞത്? എന്നിട്ട് ഋഷി വന്നു രക്ഷപ്പെടുത്തി എന്ന്?”
“എഹ്?”
ശ്യാം പെട്ടെന്ന് ചോദിച്ചു.
“ഇതൊക്കെ എപ്പം ഉണ്ടായി? നെരാണോടാ ഡെന്നി?”
ഡെന്നീസ് തലകുലുക്കി.
“ശെടാ!”
ശ്യാം ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.
“പെട്ടെന്ന് ഒരു ട്രക്ക് ആക്സിടന്റ്റ് ഉണ്ടാവുക. അവിടെ കൃത്യ സമയത്ത് എത്തി രക്ഷപ്പെടുത്തുക! സൂപ്പര്‍ ടൈമിംഗ്! അതിന് ശേഷമല്ലേ നിങ്ങള് ഫ്രണ്ട്സ് ആയത്? അല്ലേ?”
“അല്ലടാ ശ്യാമേ! അതിന് ശേഷമല്ല!”
ഡെന്നീസ് പറഞ്ഞു.
“ഞങ്ങള് തിക്ക് ഫ്രണ്ട്സ് ആയിക്കഴിഞ്ഞാ ആ ആക്സിഡന്‍റ്റ് ഉണ്ടാവുന്നെ. എന്നോട് ഫ്രോഡ് ആയിട്ട് ഒരു ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കാന്‍ വേണ്ടി ഒരു ആക്സിഡന്‍റ്റ് അവന്‍ ഉണ്ടാക്കി എന്നൊന്നും പറയാന്‍ പറ്റില്ല. മാത്രമല്ല. ഋഷീടെ നേച്ചര്‍ എനിക്ക് ശരിക്കും അറിയാം. അവന് അങ്ങനെയൊന്നും ഒരിക്കലും ചിന്തിക്കാന്‍ പറ്റില്ലെടാ!”
“എന്തോ!”
ശ്യാം തന്‍റെ അവിശ്വാസം മറച്ചു വെച്ചില്ല.
“എനിക്കത് അങ്ങോട്ട് സിങ്ക് ആകുന്നില്ലെടാ!”