ഒരു അവിഹിത പ്രണയ കഥ 5 [സ്മിത]

Posted by

“ഇപ്പോള്‍ കിട്ടിയ ഒരു പ്രധാനപ്പെട്ട വാര്‍ത്തയിലേക്ക്…”

മനോരമ ന്യൂസില്‍ നിഷ പുരുഷോത്തമന്‍റെ ശബ്ദം ടി വിയില്‍ നിന്നും കേട്ടു.

“പ്രസിദ്ധ വ്യവസായിയും സംസ്ഥാന രാഷ്ട്രീയത്തിലെ കിംഗ്‌ മേക്കര്‍മാരില്‍ ഒരാളാണ് എന്ന് കരുതപ്പെടുന്നത്മായ നാരായണ മേനോന്‍റെ മകളുടെ മൃതദേഹം കോട്ടൂര്‍ പുഴയുടെ അടുത്ത് കാട്ടില്‍ മറവ് ചെയ്ത രീതിയില്‍ കണ്ടെത്തി…”

അവരുടെ മുഖം സംഭീതമായി.

“ദൈവമേ!!”

സംഗീത കൈകള്‍ തലയ്ക്ക് മേലെ ഉയര്‍ത്തി. ഡെന്നീസും ശ്യാമും സന്ധ്യയും പരസ്പ്പരം മിഴിച്ചുനോക്കി. അവര്‍ എല്ലാവരും ലീനയെ നോക്കി.

“മമ്മി, ഇത്?”

ഡെന്നീസ് അവളുടെ തോളില്‍ പിടിച്ചു.

മുഖത്ത് ക്രൌര്യത നിറഞ്ഞിരുന്നെകിലും നിഗൂഡമായ ഒരു പുഞ്ചിരി അവന്‍ അവളുടെ മുഖത്ത് കണ്ടു.

*********************************************

വാര്‍ത്തയ്ക്ക് മുമ്പില്‍ നാരായണ മേനോന്‍ തരിച്ചിരുന്നു.

അതെങ്ങനെ സംഭവിച്ചു?

വാര്‍ത്തകളുടെ വിശദാംശങ്ങള്‍ അറിഞ്ഞപ്പോള്‍ അയാള്‍ പല്ല് ഞരിച്ചു.

കള്ളവാറ്റുകാര്‍ തങ്ങളുടെ വാഷും സ്പിരിറ്റും എക്സൈസ് ഉദ്യോഗസ്ഥന്മാരില്‍ നിന്നും ഒളിപ്പിക്കാന്‍ വേണ്ടി കോട്ടൂര്‍ കാട്ടിലേക്ക് പോയതായിരുന്നു. അപ്പോഴാണ് ഒരിടത്ത് മണ്ണിളകി കിടക്കുന്നത് കണ്ടത്. വല്ല മോഷണ മുതലുമാണ് എന്ന് കരുതി കുഴിച്ചു നോക്കിയപ്പോഴാണ് അതില്‍ മൃതദേഹമാണ് എന്ന് കാണുന്നത്. അപ്പോഴേക്കും വനംവകുപ്പ് ഉദ്യോഗസ്ഥന്മാര്‍ പട്രോളിന്റെ ഭാഗമായി അവിടെ എത്തിച്ചേരുകയായിരുന്നു.

“നാശം പിടിക്കാന്‍!”

മേനോന്‍ പല്ലിറുമ്മി.

“ഇനി എന്നാ ചെയ്യും?”

അയാള്‍ ഗാഡമായ ആലോചനയില്‍ മുഴുകി. പെട്ടെന്ന് അയാളുടെ കണ്ണുകള്‍ തിളങ്ങി. അപ്പോള്‍ ഡോര്‍ ബെല്‍ ശബ്ദിച്ചു.

“ബഷീര്‍…”

അയാള്‍ മന്ത്രിച്ചു.

“രണ്ടു പേരെ തട്ടിയ കഥ പറയാന്‍ വരികയാ….”

മുമ്പ് താന്‍ ഏല്‍പ്പിച്ച ദൌത്യങ്ങളൊക്കെ വിജയകരമായി പൂര്‍ത്തിയാക്കി തന്‍റെ മുമ്പിലെത്തുമ്പോള്‍ അയാള്‍ക്ക് എപ്പോഴും ഒരേ ഭാവമായിരുന്നു. കണ്ണുകളില്‍ തീപ്പന്തം നാട്ടിയത് പോലെയുള്ള തിളക്കം. വിജയ കഥ പറയുമ്പോള്‍ ആദ്യമായി കാമുകിയോട് സംസാരിക്കുമ്പോഴുള്ള വിറയല്‍. എന്തോരഭിമാനമാണ് അപ്പോള്‍ അവന്‍റെ മുഖത്ത്! അവന്‍ കടം വീട്ടാന്‍ ശ്രമിക്കുകയാണ്. അമ്മയും കാമുകനും മര്‍ദിച്ചവശനാക്കി, കൊന്നു എന്ന് കരുതി എച്ചില്‍ക്കൂമ്പാരത്തില്‍ എറിയുമ്പോള്‍ ബഷീറിന് ഇരുപത് വയസ്സേ പ്രായമുള്ളൂ. അവിടുന്നു രക്ഷപ്പെടുത്തികൊണ്ടുവന്ന തന്നോടുള്ള നന്ദി അവന്‍ പ്രകടിപ്പിക്കാറുള്ളത് താന്‍ പറയുന്നതെന്തും അനുസരിച്ചിട്ടാണ്. എന്തും. അവനെ പെണ്ണ് കെട്ടിച്ചത് വരെ താനാണ്. ഒരിക്കല്‍ അവളോട്‌ മോഹം തോന്നിയപ്പോള്‍ ഒരു മടിയും കൂടാതെ അവളെ തന്‍റെ കാല്‍ച്ചുവട്ടിലെക്ക് എറിഞ്ഞു തരാന്‍ പോലും മടി കാണിച്ചിട്ടില്ല. അവളന്ന് രാത്രി ആത്മഹത്യ ചെയ്തപ്പോഴും അയാളുടെ മകന്‍ അത് കണ്ടു വീട് വിട്ടു പോയപ്പോഴും അയാളുടെ കണ്ണുകളില്‍ ആ തിളക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ ബഷീര്‍ ഇപ്പോള്‍ തന്‍റെ ഏറ്റവും അവസാനത്തെ വിജയ കഥ പറയുവാന്‍ വരികയാണ്. രണ്ടു പെണ്ണുങ്ങളെ കൊന്നു തള്ളിയ കഥ! അവന്‍റെ കണ്ണുകളിലെ തിളക്കം കാണുന്നതിന് വേണ്ടി മേനോന്‍ കതക് തുറന്നു. അയാള്‍ ഞെട്ടിപ്പോയി. തല കുനിച്ച് നില്‍ക്കുന്ന ബഷീര്‍!

Leave a Reply

Your email address will not be published. Required fields are marked *