“ഇതാരുടെയും തെറ്റല്ല…ഞാന്‍ ചെയ്ത തെറ്റുകള്‍ക്ക് ഈശോ ശിക്ഷിച്ചത് എന്നെ….എന്ത് മാത്രം തെറ്റുകള്‍…നിന്നെപ്പോലും അവനിലേക്ക് ഞാന്‍ എറിഞ്ഞു കൊടുത്തിട്ട്….”
ആട്ടിന്‍കൂടിനടുത്ത് കസേരകളില്‍ അഭിമുഖം ഇരിക്കുകയായിരുന്നു അവര്‍.
“അവനന്നു ആശുപത്രിയില്‍…അഡ്മിറ്റ് ആയത് ഡ്രാമ ആയിരുന്നില്ലേ….പോലീസ് കേയ്സ് ഒന്നും ഉണ്ടായില്ലേ?”
ഷിനി അവളെ നോക്കി പരിഹാസരൂപേണ ചിരിച്ചു.
“എന്‍റെ മോളെ ഒരു റെക്കോഡിലും അവന്‍ അഡ്മിറ്റ് ചെയ്തതായി രേഖകള്‍ ഇല്ല…ഞാന്‍ ഡാറ്റ മൊത്തം ചെക്ക് ചെയ്തു….!”
“എന്ന്‍ വെച്ചാല്‍? ഹോസ്പ്പിറ്റല്‍ അധികൃതര്‍ അറിയാതെ എങ്ങനെ? അതിനര്‍ത്ഥം….എന്‍റെ ഭഗവാനെ ഡോക്റ്റര്‍ സുരേഷ് കൂടി അറിഞ്ഞുള്ള ഡ്രാമയാണോ …ഇത്….”
“എനിക്കൊന്നും ….മോളെ….. അറിയില്ല…ഞാന്‍ …”
ഷിനി വീണ്ടും പൊട്ടിക്കരയാന്‍ തുടങ്ങി.
പെട്ടെന്ന് അശ്വതിയുടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.
അതെ നമ്പര്‍.
ഇത്തവണ പക്ഷെ അശ്വതി പരിഭ്രമിക്കാതെ സംസാരിച്ചു.
“ഹലോ…”
“അപ്പൊ ..പറഞ്ഞത് പോലെ ഇന്ന്‍ രാത്രി…”
“ഞാന്‍ റെഡി…”
അശ്വതി പറഞ്ഞു.
“പക്ഷെ ബിസിനസ്കാരാ….ചെറിയ ഒരു വ്യത്യാസം ഉണ്ട്. പ്രോഗ്രാമില്‍….അതായത് എനിക്ക് നിന്നെ ഒന്ന്‍ കാണണം. സംസാരിക്കണം….”
“എന്തിനു?”
“എന്തിനെന്നോ?”
അശ്വതി ചിരിച്ചു.
“ബിസിനസ്സിലെ ക്യാപിറ്റല്‍ ഞാനല്ലേ? അപ്പോള്‍ ലാഭവീതം എനിക്കും വേണം. അത് ചര്‍ച്ച ചെയ്തു തീരുമാനിച്ചിട്ട് മതി കാര്യങ്ങള്‍ ഒക്കെ. ഇതിപ്പോള്‍ ഇത്രേം ലാഭമുള്ള ഒരു ബിസിനെസ്സ് ആണെന്ന് ഞാന്‍ ഇപ്പഴല്ലേ അറിയുന്നെ….അത് കൊണ്ട് രാത്രി പന്ത്രണ്ട് മണിക്ക് നീ വരണം. കൃഷ്ണക്കല്‍ക്കുന്നില്‍….”
പെണ്ണൊരുമ്പെട്ടാല്‍ 3 [അന്ത്യം] [Smitha]
Posted by