അവള്‍ പിന്‍ സീറ്റിലേക്ക് നോക്കി.
“മോന്‍ ബാക്കില്‍ ഉണ്ട്..അവന്‍ ഒറങ്ങാന്നു വെച്ച് ദുസ്വാതന്ത്ര്യം ഒന്നും കാട്ടിക്കൂടാ…”
അവന്‍ അവളുടെ നേരേ മുഷ്ടിചുരുട്ടി.
“അയ്യോ നേരാവുമ്പോ…തരാം ഞാന്‍ എല്ലാം…”
“എല്ലാം?”
എതിരെ വന്ന ഒരു ട്രക്കിന് കടന്നുപോകാന്‍ ഓരത്തേക്ക് മാറ്റി ഡ്രൈവ് ചെയ്തുകൊണ്ട് അവന്‍ ചോദിച്ചു.
“ഈ ചെറുക്കന്‍! എപ്പ നോക്കിയാലും ഈയൊരു ചിന്തയേ ഒള്ളൂ…”
അവന്‍ കൃത്രിമമായി അനിഷ്ടം ഭാവിച്ച് അവളെ നോക്കി. അവളും.
അവന്‍ നോട്ടം തുടര്‍ന്നപ്പോള്‍ മുഖം അവന്‍റെ നേരെയടുപ്പിച്ച്, അവന്‍റെ കണ്ണുകളില്‍ നോക്കി അവള്‍ മന്ത്രിച്ചു.
“തരാം….എല്ലാം …”
പാരിജാതത്തിന്‍റെ ഗന്ധമുള്ള അവളുടെ മുടിയിഴകള്‍ കാറ്റില്‍ അവന്‍റെ മുഖത്തെ തൊട്ടു. അവന്‍ അവളില്‍ നിന്ന്‍ മുഖം മാറ്റാതെ കണ്ണുകളടച്ച് ദീര്‍ഘമായി അവളുടെ ഗന്ധം ഉള്ളിലേക്കെടുത്ത്.
“ദീപു….”
അവള്‍ ഉച്ചത്തില്‍ അലറി, പുറത്തേക്ക് ചൂണ്ടി.
വളവിനപ്പുറത്ത് നിന്ന്‍ ഇറങ്ങിക്കുതിച്ച് വരുന്ന ഒരു ട്രക്ക്!
ദീപക് പെട്ടെന്ന്‍ കാര്‍ വെട്ടിച്ചു.
പിന്‍സീറ്റില്‍ ഉറങ്ങിക്കിടന്ന മനു എഴുന്നേറ്റ് കരഞ്ഞു.
ഗ്ലാസ്സിനടുത്ത് കുത്തനെ വെച്ചിരുന്ന ദീപക്കിന്‍റെ മൊബൈല്‍ ഫോണ്‍ താഴെ വീണു.
ട്രക്ക് ഡ്രൈവറുടെ പുലഭ്യത്തിന്‍റെ അസഹീന ശബ്ദം കാറിനുള്ളിലേക്ക് കടന്നുവന്നു.
“ക്രിക്കറ്റ് ഗ്രൌണ്ടിലൂടെയല്ല ചെക്കാ നമ്മള് ഇപ്പപ്പൊണേ….വയനാടാ സ്ഥലം…ഓര്‍മ്മവേണട്ടൊ…”
“നീയിങ്ങനെ ഒരു ദേവതയെപ്പോലെ എന്‍റെ അടുത്ത് ഇരിക്കുമ്പോള്‍ എന്താപത്താ വരിക അശ്വതി?”
അവന്‍ പുഞ്ചിരിയോടെ ചോദിച്ചു.
എന്നിട്ട് മൊബൈല്‍ ഫോണ്‍ വീണ്ടും സ്വസ്ഥാനത്ത് നിവര്‍ത്തിവെച്ചു.
“മോബൈലെന്തിനാ അങ്ങിനെ കുത്തിച്ചാരി വെക്കുന്നെ? പിന്നെ വീണ്പോകില്ലേ?”
അവള്‍ കയ്യെത്തിച്ച് അത് ശരിക്ക് വെക്കാന്‍ തുടങ്ങി.
“വേണ്ട,”
അവന്‍ വിലക്കി.
“അതിന്‍റെ സ്ക്രീന്‍ സ്ക്രാച്ച് ആകും. തിരിച്ച് വെച്ചാ അതിന്‍റെ ക്യാമാറേലും സ്ക്രാച്ച് വീഴും. ക്യാമറ നല്ല സൂപ്പര്‍ ക്വാളിറ്റീല്‍ ഇല്ലേല്‍ ഈ സുന്ദരിക്കുട്ടീനെ എങ്ങനാ പകര്‍ത്തുക…?”
പെണ്ണൊരുമ്പെട്ടാല്‍ 3 [അന്ത്യം] [Smitha]
Posted by