അത് ശരിയാണ് എന്നവള്‍ക്ക് തോന്നി.
ആശുപത്രിയിലും വീട്ടില്‍ വന്നപ്പോഴും കൃഷ്ണക്കല്‍ക്കുന്നിലുമൊക്കെ അവന്‍ മൊബൈല്‍ ഫോണ്‍ അങ്ങനെയാണ് വെച്ചിരുന്നത് എന്ന്‍ അവള്‍ ഓര്‍ത്തു.
തുളസിപ്പൂക്കള്‍ കാറ്റില്‍ ഉലഞ്ഞ്കൊണ്ടിരിക്കുമ്പോള്‍ വളരെ പുരാതനത്വം തോന്നിച്ച ആ ക്ഷേത്രത്തിനു മുമ്പില്‍ ദീപക് കാര്‍ നിര്‍ത്തി.
“എന്തോ വല്ല്യ ശക്തിയുണ്ട്, ഈ സ്ഥലത്തിന്…”
ചുറ്റും നോക്കി അവള്‍ മന്ത്രിച്ചു.
ഇടതൂര്‍ന്ന്‍ വളര്‍ന്ന തുളസിക്കാട്. അതിരില്‍ കൂവളവും അരളിപ്പൂക്കളും. ഇരുണ്ട പച്ചപ്പിന്‍റെ നിഗൂഡതയാണ് ചുറ്റും.
ശ്രീകോവിലിനുനെരെകമ്പിസ്റ്റോറീസ്.കോം അവള്‍ നടന്നു. അതടഞ്ഞുകിടക്കുന്നു. പൂട്ടിയിട്ടില്ല. അശ്വതി പതിയെ ആ കതകില്‍ അമര്‍ത്തി. കരകരാ ശബ്ദം കേള്‍പ്പിച്ച് അത് പതിയെ തുറന്നുവന്നു.
അകത്ത് പൊടിപടലങ്ങള്‍ നിറഞ്ഞ മാറാലകള്‍ നിറഞ്ഞ ഒരു കൃഷ്ണവിഗ്രഹം അവള്‍ കണ്ടു.
“ഭഗവാനേ…”
അവള്‍ കണ്ണുകളടച്ച് കൈകള്‍ കൂപ്പി.
അപ്പോഴേക്കും ദീപക്കും അവന്‍റെ കൈയില്‍ പിടിച്ച് മനുവും അവിടെയെത്തി.
“പറ്റിയ ആളുടെ പ്രതിഷ്ഠയാ…”
ദീപക് ചിരിച്ചു.
“മിണ്ടാതിരി…”
അശ്വതി അനിഷ്ടത്തോടെ പറഞ്ഞു. എന്നിട്ട് പ്രതിഷ്ഠയിലേക്ക് നോക്കി കൂപ്പുകൈ അങ്ങോട്ട് ചലിപ്പിച്ച് അവനോടും പ്രാര്‍ഥിക്കാന്‍ ആംഗ്യത്തിലൂടെ പറഞ്ഞു.
“ഉം…ശരി..ഇനി അതിന്‍റെ ഒരു കൊറവ് വേണ്ട…”
പെട്ടെന്ന് പിമ്പില്‍ ഒരു ശബ്ദം കേട്ട് അവര്‍ മൂവരും തിരിഞ്ഞുനോക്കി.
അവര്‍ ഭയപ്പെട്ടുപോയി.
ദൂരെ നിന്ന്‍ ഒരു വൃദ്ധന്‍ അതിവേഗത്തില്‍ ഇരുകൈകളുമുയര്‍ത്തി ആക്രോശിച്ചുകൊണ്ട് അവരുടെ നേരെ ഓടിവരുന്നു!
“അശ്രീകരം! അശ്രീകരം !! പാപം!!”
അയാള്‍ അലറിക്കൂവിയാണ് വരുന്നത്.
അശ്വതി ഭയന്ന്‍ ദീപക്കിന്‍റെ പിമ്പിലേക്ക് മാറി.
“ആര് പറഞ്ഞു ഇതിനാത്ത് കടക്കാന്‍?”
അവരുടെ മുമ്പിലെത്തി അയാള്‍ അലറിവിളിച്ചു.
“നിങ്ങള്‍ക്ക് ശാപം കിട്ടും ശാപം!!”
പെണ്ണൊരുമ്പെട്ടാല്‍ 3 [അന്ത്യം] [Smitha]
Posted by