ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 12 [SmiTHA]

Posted by

ദാവൂദിന്റെ സ്വരം അയാൾ കേട്ടു.

“യൂസുഫ് ഖാൻ അലിയാസ് ഫൈസൽ ഗുർഫാൻ ഖുറേഷിയെ നമ്മുടെ അടുത്തെത്തിക്കാനുള്ള ചൂണ്ട എന്റെ പക്കലുണ്ട്…”

“എന്താ അത്?”

ദാവൂദ് ആകാംഷയോടെ ആരാഞ്ഞു.

“അയാളുടെ ഭാര്യയും മകനും!”
***************************
ന്യൂ ദില്ലി

ലോക് കല്യാൺ മാർഗ്ഗ്, പ്രധാനമന്ത്രിയുടെ വസതി.

“സാർ..”

റോയുടെ ഡെപ്യൂട്ടി ചീഫ് സൊഹൈൽ ഖാൻ പട്ടൗഡി പ്രധാനമന്തിയെ നോക്കി.

“പാക്കിസ്ഥാനിൽ വെച്ച് അവർ പിടിക്കപ്പെട്ടാൽ നമ്മുടെ കാര്യം വളരെ പരുങ്ങലിലാവും. നമുക്ക് ഹേഗ് മുതൽ ന്യൂയോർക്ക് വരെയുള്ള കാര്യാലയങ്ങളിൽ വിശദീകരണങ്ങൾ നൽകേണ്ടി വരും . ഉപരോധങ്ങളടക്കമുള്ള ഇന്റർനാഷണൽ സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കേണ്ടിവരും..”

പ്രധാനമന്ത്രി കൈയുയർത്തി അയാളെ വിലക്കി.

“ഗൗതമിന്റെ വിളിക്കൂ…”

സൊഹൈൽ ഖാൻ പട്ടൗഡി വാതിൽക്കൽ നിന്ന സെക്യൂരിറ്റി ജീവനക്കാരനു നേരെ കണ്ണ് കാണിച്ചു.

അയാൾ അൽപ്പ നിമിഷങ്ങൾക്ക് ശേഷം ഗൗതം ഭാസ്ക്കറുമായി തിരികെ വന്നു.

“മൂന്ന് റോ ഏജൻറ്റുമാരാണ് ഏത് നിമിഷവും പാക്കിസ്ഥാൻ ജയിലിലാകാൻ പോകുന്നത്,”

പ്രധാനമന്ത്രി ഗൗതം ഭാസ്ക്കറോട് പറഞ്ഞു.

“അവർ വെളിപ്പെടുത്താൻ പോകുന്നത് ഇന്ത്യൻ ഗവണ്മെന്റ്റിന്റെ അറിവോടും സമ്മതത്തോടുമാണ് അവർ ഷെറാട്ടൺ ഹോട്ടൽ ആക്രമിച്ചെന്നായിരിക്കും. ഇതിൽ കുറ്റവാളിയാക്കപ്പെടുന്നത് നിങ്ങൾ മാത്രമല്ല. റോ എന്ന ഏജൻസിയും ആഭ്യന്തര മന്ത്രാലയവും പ്രധാനമന്ത്രി എന്ന നിലക്ക് ഞാനുമായിരിക്കും….”

Leave a Reply

Your email address will not be published. Required fields are marked *