“അതിനർത്ഥം വളരെ രഹസ്യമായ ഒരിടത്ത് അവർ രണ്ടാമതൊരു അവസരത്തിന് കാക്കുന്നുണ്ട് എന്നല്ലേ? അതേ..അവർക്ക് നമ്മൾ തന്നെ രഹസ്യവിവരം നൽകുന്നു…അവർക്ക് നമ്മൾ തന്നെ അയാളുടെ ഫാം ഹൗസിനെക്കുറിച്ചുള്ള വിവരം കൈമാറുന്നു…റോ ഏജന്റ്റ്സ് അവിടെയെത്തുന്നു…അവർ ഷെഹ്സാദിനെയും ഇക്രമിനെയും ഷൂട്ട് ചെയ്യുന്നു ..അപ്പോൾ നമ്മൾ ഇന്റെർഫിയർ ചെയ്യുന്നു…അവരെ ഷൂട്ട് ചെയ്യുന്നു …നമ്മുടെ തലവേദനയെന്താ? ഏത് വിധത്തിലും ഇക്രമിനെയും ഷെഹ്സാദിനെയും ഇല്ലാതാക്കുക! അതവർ ചെയ്യും…പക്ഷെ ന്യൂസ് വരുന്നത് ചാരിറ്റി ഫണ്ട് റൈസർ ഷെഹ്‌സാദ് അലിയാസ് ദാവൂദ് ഇബ്രാഹിം റോയുടെ വെടിയേറ്റ് മരിച്ചു..പക്ഷെ പാക്കിസ്ഥാൻ പട്ടാളം അയാളുടെ കൊലയാളികളെ വധിച്ചു…!”
കേട്ട് നിന്നവർക്ക് കാര്യം ബോധ്യമായി എന്ന് ജനറലിന് തോന്നി.
“നമ്മൾ ഒരു സ്ട്രാറ്റജി ഉപേക്ഷിക്കുകയാണ്…”
ജനറൽ വീണ്ടും പറഞ്ഞു.
“അതായത് ശത്രുവിന്റെ ശത്രു മിത്രമാണ് എന്ന സ്ട്രാറ്റജി…കാരണം ശത്രുവിന്റെ ശത്രു ഇപ്പോൾ നമുക്ക് മിത്രമല്ല ,ഏറ്റവും വിഷമുള്ള ശത്രുവായി തീർന്നിരിക്കുന്നു…ആ വിഷം തുടച്ചു കളയാൻ സമയമായി…”
******************************************
ഫൈസലും മറ്റുള്ളവരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഫോൺ വന്നത്.
“ഈ നമ്പർ…”
” സൈബർ വിങ് ഹാക്ക് ഹാക്ക് ചെയ്തിരിക്കാം!…”
രണ്ടും കൽപ്പിച്ച്, ലൌഡ് സ്പീക്കറിൽ വെച്ച ശേഷം ഫൈസൽ ഫോൺ അറ്റൻഡ് ചെയ്തു.
“നാളെ ഡോബ്രിയിൽ, ഫാം ഹൗസിൽ, ഷെഹ്‌സാദ് ഭായിയുടെ മകന്റെ മുടങ്ങിയ നിക്കാഹ് നടക്കുന്നു!”
അത് പറഞ്ഞതും ഫോൺ കട്ടായി.
അവർ അദ്‌ഭുത സ്തബ്ധരായി ഇരുന്നു.
ഫൈസൽ എന്തോ ഓർത്തു. പിന്നെ ഒരു നമ്പർ ഡയൽ ചെയ്തു.
“ഡാനിഷ്…അതെ ഫൈസൽ ആണ്…ഒരു ഇൻഫർമേഷൻ കിട്ടി..അത് ശരിയാണോ അല്ലയോ എന്നറിയണം..ദാവൂദിന്റെ മകന്റെ മുടങ്ങിയ നിക്കാഹ് അയാളുടെ ഫാം ഹൗസിൽ വെച്ച് നാളെ നടക്കുന്നുണ്ടോ…? ആണോ …? സമയം? പത്തുമണി…ഓക്കേ ..ഓക്കേ …”
ഫൈസൽ ഉറക്കെ ചിരിച്ചു. സംഭാഷണമത്രയും കേട്ട കൂട്ടുകാരും ആ ചിരിയിൽ ഒത്തുകൂടി.
“ആദ്യത്തെ സന്ദേശം അയച്ചത് ഒന്നുകിൽ ഐ എസ് ഐ ..അല്ലെങ്കിൽ ആർമി…”
ഫൈസൽ പറഞ്ഞു.