ശപിച്ചു.
അവളുടെ ദേഹത്തെ അയാൾ പൂണ്ടടക്കം പിടിച്ചു. തണ്ടൊടിഞ്ഞ പനിനീർപുഷ്പ്പം പോലെ ചൂട് മാറാത്ത ദേഹം!
അനാഥമായി ഉപേക്ഷിക്കരുത്.
അവളുടെ മുഖം കയ്യിലെടുത്ത് അയാൾ സ്വയം പറഞ്ഞു.
അവൻ ഒരു തുണിയിൽ അവളുടെ ദേഹം പൊതിഞ്ഞു.
വൃത്തിയുള്ള തുണികളെടുത്ത് വീണ്ടും മൃതദേഹത്തെ പൊതിഞ്ഞു.
പിന്നെ അവളെയും ചുമന്നുകൊണ്ട് പടികളിറങ്ങി.
ഇരുളിലൂടെ ഒരു വെളിമ്പുറത്തേക്ക് നടന്നു.
നടന്ന് നടന്ന് തീർത്തും വിജനവും ഏകാന്തവുമായ ഒരിടത്തെത്തിയപ്പോൾ അവൻ അവളെ നിലത്ത് സാവധാനം വെച്ചു.
ടോർച്ച് തെളിച്ച് സമീപത്തുനിന്നും കുറെ ഉണങ്ങിയ വിറകുകൾ പെറുക്കിക്കൂട്ടി ചിതയൊരുക്കി.
അന്ത്യേഷ്ടി നിർവഹിക്കണം.
പിന്നെ അവൻ ഷർട്ടഴിച്ചു.
അവൻ കിഴക്കോട്ട് തിരിഞ്ഞു നിന്നു.
കണ്ണുകളടച്ചു.
പിന്നെ നിലത്ത് നിന്ന് പർവീണിന്റെ ദേഹം എടുത്തുയർത്തി.
ചിതമേൽ വെച്ചു.
പിന്നെ വീണ്ടും ടോർച്ച് തെളിച്ച് അയാൾ ചുറ്റും നോക്കി.
ആര്യപത്രി ചെടികൾ ചുറ്റും വളർന്നിരുന്നു.
അതിൽ നിന്നും അയാൾ കുറച്ച് പൂക്കൾ പറിച്ചു.
ചെടികൾക്ക് മേൽ കണ്ണുനീർത്തുള്ളികൾ വീഴുമ്പോൾ അയാളോർത്തു: എന്നാണു ഞാൻ അവസാനമായി കരഞ്ഞത്?
ഓർമ്മ കിട്ടുന്നില്ല.
പർവീണാ…
പൂ പറിക്കുന്നതിനിടയിൽ അയാൾ ഒരുക്കിയ ചിതയ്ക്ക് മുകളിൽ ചുവപ്പും പച്ചയും നിറമുള്ള തുണികളിൽ പൊതിഞ്ഞ പർവീണിന്റെ നേരെ നോക്കി.
വെള്ളത്തുണിയാണ് വേണ്ടത്.
പക്ഷെ…
ഞാൻ അഗ്നിഹോത്രിയല്ല.
വിധിയും നിഷ്ഠയും ആചാരങ്ങളുമാറിയില്ല.
ഈശ്വരൻ എന്റെ പ്രവർത്തികളെ അംഗീകരിക്കുമോ എന്നുമറിയില്ല.
എന്നാലും പർവീണാ….