“പക്ഷെ ഫൈസൽ…”
സിദ്ധാർത്ഥ് അമ്പരപ്പ് മാറാതെ അയാളെ നോക്കി.
“നിങ്ങൾ അങ്ങനെ പോയാൽ …നിങ്ങളെ അവർ …”
“അവിടെ മെഹ്‌നൂറും സുൾഫിയും ഉണ്ട് സിദ്ധു…”
ഫൈസൽ പുഞ്ചിരിച്ചു. അയാളുടെ കണ്ണുകൾ ഈറനായി.
“മോനെ കാണണം. അവന്റെ കവിളിൽ ഒന്ന് തൊടണം…”
അയാൾ മുറിഞ്ഞ വാക്കുകളോട് തുടർന്നു.
“മഹിയെ കാണണം ..അവളോട് മാപ്പ് ചോദിക്കണം..പിന്നെ എന്ത് വന്നാലും എനിക്ക് കുഴപ്പമില്ല…നീ കരയല്ലേ…നീയാണ് ഇനി മുതൽ ക്യാപ്റ്റൻ….നമുക്ക് മിഷൻ ജയിച്ചാൽ പോരെ…? ഞാനും നീയും അല്ല ഇമ്പോർട്ടന്റ്….അത് രാജ്യമാണ്…! ഒരു ത്യാഗമൊക്കെ ചെയ്യാൻ ഇനി സ്വാതന്ത്ര്യ സമരമോ ഉപ്പു സത്യാഗ്രഹമോ വീണ്ടും വരില്ല..ജയ് ഹിന്ദ് !!”
“ഫൈസൽ!!”
കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് സിദ്ധാർത്ഥ് പറഞ്ഞു.
“എനിക്ക് നിങ്ങളെ ..നിങ്ങളെ ..ഒന്ന് കെട്ടിപിടിക്കണം..!!”
“എനിക്കും…!”
അയാൾ കണ്ണുനീരിലൂടെ പുഞ്ചിരിച്ചു.
“പക്ഷെ അയാളും ഷാഹിയും നമ്മളെ നോക്കുന്നു..ഇത് ഒരു ഡ്രാമയാണ് എന്ന് ഒരിക്കലും അവർ കരുതരുത്…വാ ..പോകാം ..മുഖത്ത് ദേഷ്യം വരുത്ത്…!”
റെഡ് അറ്റ്‌ലസ് ഹോണ്ട റാൻ ഓഫ് കച്ചിലെ നോ മാൻസ് ലാൻഡിലേക്ക് കുതിക്കുമ്പോൾ ഷഹാന അതൊക്കെ ഓർത്തു.
അവളുടെ മനസ്സിൽ ഫൈസലിന്റെ രൂപം മായാതെ നിന്നു.
താൻ കാമിച്ച രണ്ടാമത്തെ പുരുഷൻ.
ഓർക്കുന്തോറും അവളുടെ മനസ്സ് വിങ്ങിപ്പൊട്ടി.
പെട്ടെന്നാണ് ദൂരെ നിന്ന് വാഹനവ്യൂഹങ്ങളുടെ ശബ്ദം അവൾ കേൾക്കുന്നത്.
“സിദ്ധു!!”
അവളുടെ സ്വരം വിറങ്ങലിച്ചു.
“അതാ ജനറൽ ഖറാമത്തും ജവാന്മാരും വരുന്നു….ഫാസ്റ്റ് !! ഫാസ്റ്റ്!!”
സിദ്ധാർത്ഥ് ഒരു നിമിഷം തിരിഞ്ഞു നോക്കി.
“ഷിറ്റ്!!”
അയാൾ പല്ലിറുമ്മി.