“മാറ്റൂ സാഹിബ…അപ്പോൾ എന്ത് ഭംഗിയാണ് എന്നറിയാമോ?”
“സിറ്റിയാണ് ഇത്…ആളുകൾ…”
അവൾ ചുറ്റും നോക്കി.
“സിറ്റി അൽപ്പം കഴിയുമ്പോൾ തീരും…പിന്നെ പാത വിജനമാകും..അപ്പോൾ മാറ്റൂ ഷാൾ…”
അയാൾ പറഞ്ഞു. അവൾ അയാളുടെ തോളിൽ പതിയെ അടിച്ചു.
“ബദ്മാഷ് ആണ് നിങ്ങൾ..ബത്തമീസ്…ഹഹഹ…”
അവൾ ഉറക്കെ ചിരിച്ചു. അയാളും.
“സാഹിബയ്ക്ക് ബദ്മാഷി, ബത്തമീസി ഒക്കെ ഇഷ്ടമാണ് എന്ന് എനിക്കറിയാം…”
“പോടാ തെമ്മാടി…”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. അയാളും ഉറക്കെ ചിരിച്ച് അവളുടെ ജ്വലിക്കുന്ന സൗന്ദര്യമളന്നു.
അൽപ്പ സമയം കഴിഞ്ഞപ്പോൾ കറാച്ചി നഗരം അപ്രത്യക്ഷ്യമായി. അയാളുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. അത് ഒരുകൈകൊണ്ട് ചെവിയുടെ മേൽ വെച്ച് സംസാരിക്കാൻ തുടങ്ങിയപ്പോൾ അവൾ അയാളുടെ ഫോണിന് മേൽ പിടിച്ച് അയാളുടെ കൈയെ സ്വതന്ത്രമാക്കി. അയാൾ ഏതാനും വാക്കുകൾ സംസാരിച്ചു. പിന്നെ അവൾ ഫോൺ അയാളുടെയടുത്ത് വെച്ചു.
“ഇതുപോലെ ഒരു ഫോൺ ഞാൻ ആദ്യം കാണുകയാണ്…”