അയാൾ പരുഷമായ ശബ്ദത്തിൽ ചോദിച്ചു.
“പൂ പറിക്കുന്നത് പോലെ വേണ്ട, ഒരു തെങ്ങിൽ കയറി തേങ്ങയിടുന്നത് പോലെ …അങ്ങനെ ഒരു ശ്രമം പോലും റോയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ലല്ലോ…”
ഗൗതം ഭാസ്‌ക്കർ അയാളിൽ നിന്ന് നോട്ടം മാറ്റി.
“മടുത്തു…”
ഗൗതം നിരാശയോടെ പറഞ്ഞു.
“ദില്ലിയിൽ ആറുതവണ നടന്ന സ്ഫോടങ്ങൾ മരണം ആയിരത്തി എഴുനൂറ്..മുംബൈ പന്ത്രണ്ട് മരണം ആയിരത്തി നാല് ..കൊൽക്കത്ത എട്ടുതവണ അഞ്ഞൂറ്റി പന്ത്രണ്ട് ..ഹൈദരാബാദ് നാല് തവണ മുന്നൂറ്റി ഇരുപത് മരണങ്ങൾ…കോയമ്പത്തൂർ , ബാംഗ്ലൂർ, ചെന്നൈ, ഫൈസാബാദ്, ഗുഡ്ഗാവ്…..എത്രയെത്ര ആയിരങ്ങൾ!!! …എല്ലാത്തിന്റെയും പിമ്പിൽ ഇവൻ ..ദാവൂദ് ഇബ്രാഹിം..സംതിങ് മസ്റ്റ് ബി ഡൺ ….!!”
ഫെർണാണ്ടോ ജെയിംസ് അയാളെ സഹതാപത്തോടെ നോക്കി.
“ഞാൻ പോകുന്നത് റെയ്‌സിന ഹിൽസിലേക്കാണ്…”
ഗൗതം പറഞ്ഞു.
“ഞാൻ പറഞ്ഞില്ലേ…പൂ പറിക്കാനായാലും തേങ്ങായല്ല മാങ്ങാ പറിക്കാനാണെങ്കിലും പ്രധാനമന്ത്രി മുതൽ ഡിഫെൻസ് സെക്രട്ടറിയുടെ അപ്പ്രൂവൽ ഇല്ലാതെ പറ്റില്ലല്ലോ…മൻമോഹൻ സിങ് ധനമന്ത്രിയായ നാൾ മുതൽ ബിസിനസ്സ് രംഗത്തെ ലൈസൻസ് രാജ് പഴങ്കഥയായി ..പക്ഷെ രാജ്യ രക്ഷയുടെ കാര്യത്തിൽ ലൈസൻസ് രാജ് ഇപ്പോഴും തുടരുന്നു…”