എന്റെ സ്വഭാവത്തിന് നേരെ വിപരീതം. എന്റെ ബർത്ത് ഡേ ആഘോഷം കഴിഞ്ഞ് ഞങ്ങൾ മോട്ടോർ ബൈക്കിൽ തിരികെ വരികയായിരുന്നു…നിയോ നാസി മൂവ്മെന്റ്റ്റിലെ ചില റൗഡികൾ ഞങ്ങൾക്ക് പിന്നാലെയുണ്ടായിരുന്നു…ഞാനത് കാര്യമാക്കിയില്ലെങ്കിലും ഗോകുൽ അൽപ്പം പേടിച്ചിരുന്നു. ഞാനന്നേ യൂണിവേഴ്‌സിറ്റി കുങ്ഫൂ ടീമിലൊക്കെ ആക്റ്റിവ് ആയിരുന്നു. പിന്നെ എടുത്തുചാട്ടവും ഒക്കെ കൂടുതലായിരുന്നു എനിക്ക്…അവരുടെ വണ്ടി ഞങ്ങളുടെ ബൈക്കിനെ പാസ്സ് ചെയ്തപ്പോൾ അവർ ഞങ്ങളെ നോക്കി ഡേർട്ടി കമന്റ്റ്സ് ഒക്കെ പറഞ്ഞു…ഞാൻ അവരെ ദേഷ്യത്തോടെ നോക്കി..അവരുടെ നേരെ നോക്കി ഷൗട്ട് ചെയ്തു…ഗോകുൽ എന്നെ വിലക്കി അവരോട് വഴക്കിന് പോകരുത് എന്ന് സങ്കടപ്പെട്ടും പേടിച്ചും പറഞ്ഞു…ഞങളെ വിട്ട് അവരുടെ വണ്ടി മുമ്പോട്ട് പോയി ….”
ഫൈസൽ അവളുടെ വിവരണം ശ്രദ്ധയോടെ കേട്ടു.
“പക്ഷെ…”
ഷഹാന തുടർന്നു.
“പക്ഷെ കഷ്ടിച്ച് ഒരു കാൽ കിലോമീറ്റർ മുമ്പോട്ട് പോയപ്പോൾ റോഡിന് നടുക്കായി അവരുടെ വണ്ടി കിടക്കുന്നു. ഗോകുൽ പെട്ടെന്ന് ബൈക്ക് നിർത്തി…അപ്പോൾ അവരിലൊരാൾ ഗോകുലിന്റെ മമ്മി മോശം സ്ത്രീയാണ് എന്ന അർഥം വരുന്ന ഒരു തെറി വാക്ക് പറഞ്ഞു. മറ്റുള്ളവർ ചിരിച്ചു….എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റിയില്ല…ഞാൻ അവരുടെ നേരെ ചെന്ന് തെറി പറഞ്ഞയാളെ തല്ലി നിലത്തിട്ടു….അപ്പോൾ അവർ കൂട്ടമായി എന്നെ ആക്രമിക്കാൻ വന്നു…മൂന്ന് പേര് എന്നെ ചുറ്റിപ്പിടിച്ച് നിലത്തമർത്തി..ഗോകുൽ ബൈക്കിൽ നിന്നും ഓടിവന്ന് അവരെ എതിർക്കാൻ ശ്രമിച്ചു…പക്ഷെ അവർ….”
ഷഹാന നിർത്തി.
ഫൈസലിന്റെ നെഞ്ചിൽ അവളുടെ കണ്ണുനീർ പടർന്നു.
ഷഹാനയുടെ കണ്ണിൽ നിന്ന് നീർപ്രവാഹം അണമുറിയാതെയെത്തി .
ഫൈസൽ ആകാംക്ഷയോടെ അവളെ നോക്കി. കുനിഞ്ഞ് കവിൾ കൊണ്ട് അവളുടെ തലമുടിയിൽ അമർത്തി.
“അവരുടെ നേതാവിനെപ്പോലെ തോന്നിച്ചവൻ ഒരു വലിയ ഇരുമ്പ് വടികൊണ്ട് ഗോകുലിനെ തല്ലി നിലത്തിട്ടു. സർവ്വശക്തിയുമെടുത്ത് നിലത്ത് നിന്ന് കുതറിയെഴുന്നേറ്റ് ഞാൻ അവന്റെ അരികത്തേക്ക് ചെന്നു…പക്ഷെ…”
കണ്ണുനീരിനോടൊപ്പം കരളിന്റെ ഉരുക്കം ഒരു ദീർഘനിശ്വാസമായി അവളിൽ നിന്നു കേട്ട് ഫൈസൽ സഹതാപത്തോടെ നോക്കി..
“പിന്നെ… പ്രേമത്തിന്റെയോ സെക്‌സിന്റെയോ പ്രലോഭനങ്ങൾ പിന്നീടുണ്ടായില്ല എന്ന് ഞാൻ പറയില്ല..പക്ഷെ അവയ്ക്ക് മേലെ എപ്പോഴും ഗോകുലിന്റെ രൂപം മനസ്സിലേക്ക് വരും…അവൻ നോട്ടമാണ് ഗന്ധമായും സ്പർശമായും നെടുവീർപ്പായും എനിക്ക് ചുറ്റുമിങ്ങനെ മരിക്കാതെ നിറയുമ്പോൾ എങ്ങനെ മറ്റൊരാളോട് എനിക്ക് ….?”