ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 7 [SmiTHA]

Posted by

അവളുടെ വാക്കുകളിലെ കണ്ണുനീരിന്റെ തണുപ്പ് അയാളെ മഞ്ഞുമലപോലെ മരവിപ്പിച്ചു.

“പക്ഷെ…”

അയാളുടെ നെഞ്ചിൽ നിന്ന് മുഖമുയർത്തി അവൾ അയാളെ നോക്കി.

“അന്ന് നിന്നെ കണ്ടപ്പോൾ ..നീയെന്റെ ദേഹത്ത് ഒക്കെ കുസൃതിയോടെ നോക്കിയപ്പോൾ …ഫ്രാങ്ക്ഫെർട്ടിലെ ആ തെരുവിൽ നിന്ന്…ചോരയിൽ നിന്നും മുറിവുകളിൽ നിന്നും മരണത്തിൽ നിന്നും ഗോകുൽ പിന്നെയും പിറവികൊണ്ട് എനിക്ക് മുമ്പിൽ വന്നത് പോലെ എനിക്ക് തോന്നി….”

ഫൈസലിന്റെ ഞരമ്പുകൾ വലിഞ്ഞു പൊട്ടാൻ തുടങ്ങി അവളുടെ വാക്കുകൾ കേട്ടപ്പോൾ. ഹൃദയം വികാരാർദ്രതകൊണ്ട് പൊടിയാനും.

“പിന്നെ …അതിലും വലിയ ഒരറിവ് …അന്തരീക്ഷം മുഴുവൻ തേൻ കണങ്ങൾ കൊണ്ട് നിറയ്ക്കുന്ന ഒരറിവ് …നിങ്ങൾക്ക് ഞാൻ ഋതുജയായി പ്രത്യക്ഷയാവുന്നു എന്ന്…അറിയുമോ …ഇന്നലെ രാത്രി …. ഞാനാ കഥകേട്ട് …. ഋതുജയുടെ കഥ കേട്ട്.. ഇന്നലെ രാത്രി ഉറങ്ങിയേയില്ല…യാ അല്ലാഹ് …! എന്തായിത് എന്റെ ബദരീങ്ങളെ? എന്നൊക്കെ എത്രപ്രാവശ്യമാണ് സ്വയം പറഞ്ഞതെന്ന് അറിയുമോ നിനക്ക്….?”

ഫൈസൽ പാതയരികിൽ കാർ നിർത്തി.

സ്വർണ്ണ വൃത്തങ്ങൾ സുഷിരം തീർത്ത ആകാശത്തിന് കീഴിൽ, ഭീമാകാരനായ ഒരു സിൽവർ ഓക്കിന് ചുവട്ടിൽ അവരുടെ കാർ നിന്നു.

കാർ നിർത്തി ഫൈസൽ അവളെ അമർത്തി പുണർന്നു.

അതിന് കൊതിച്ച് കാത്തിരുന്നത് പോലെ അവളും അയാളെ വരിഞ്ഞു മുറുക്കി.

“പറയൂ….”

അയാളുടെ ചൂടുള്ള മന്ത്രണം അയാൾ കേട്ടു.

“പറയാതെ കെട്ടിക്കിടക്കുന്ന വാക്കുകളോരോന്നും…ഒന്നും ബാക്കിവെക്കാതെ പറയൂ…”
“എന്നോട് ഗോകുൽ പറയുന്നത് എനിക്ക് കേൾക്കാം: ഷഹാന നീ സന്തോഷവതിയാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്…എന്നെയോർത്ത് കരയുന്നവളല്ല…സന്തോഷത്തിനിടയിലും എന്നെ ഓർക്കുന്നവളാണ് എനിക്ക് വേണ്ടത്…”

ഫൈസലിന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിലമർന്നു.

“നിനക്ക് ആ സന്തോഷം തരാൻ എനിക്ക് യോഗ്യതയുണ്ടോ?”

അയാൾ ചോദിക്കുന്നത് അവൾ കേട്ടു.
“ആ സന്തോഷം മെഹ്‌നൂറിനെ സങ്കടപ്പെടുത്തില്ലേ?”

Leave a Reply

Your email address will not be published. Required fields are marked *