വിശ്രാന്തിയോടെ ഷഹാന അയാളുടെ നെഞ്ചിൽ മുഖം പൂഴ്ത്തിയുറങ്ങുമ്പോൾ ഫൈസലിന്റെ മൊബൈൽ ശബ്ദിച്ചു.
“മിൽക്ക് മാൻ”
സ്‌ക്രീനിൽ അക്ഷരങ്ങൾ തെളിഞ്ഞു.
“മൈ ഗോഡ്…!! സോഫിയ വിൻസെന്റ്!”
അയാൾ പെട്ടെന്ന് മൊബൈൽ എടുത്ത് കാതോട് ചേർത്ത് ആകാംക്ഷയോടെ വാക്കുകൾക്ക് കാത്തു.
“ജയ് ഹിന്ദ്, സോഫിയ,”
അയാൾ പറഞ്ഞു.
പെട്ടെന്ന് ഷഹാന ഞെട്ടിയുണർന്നു.
“സോഫിയ…ഫ്രം എംബസ്സി?”
ഉറക്കച്ചടവ് വിട്ടുമാറാത്ത സ്വരത്തിൽ അവൾ ചോദിച്ചു.
അയാൾ അതെ എന്ന അർത്ഥത്തിൽ തലകുലുക്കി.
“ജയ് ഹിന്ദ്”
ഫോണിന്റെ മറുതലയ്ക്കൽ അയാൾ സോഫിയയുടെ സ്വരം കേട്ടു.
“ജാമ്ഡ് മെസേജ് ആണല്ലേ?”
അയാൾ ചോദിച്ചു.
“അതെ..”
“എന്താണ്..?”
“ലെഫ്റ്റനന്റ് ജനറൽ ഫറസ് യാസിർ ദാവൂദിനെ കാണുവാൻ പോകുന്നു..”
ഫൈസലിന്റെ ഉള്ള് വിറച്ചു.
“ഇന്ന് രാത്രി?”
“അതെ…”
“ഗാഫർ ഖാൻ സ്ട്രീറ്റിന് പിമ്പിലെ ഫാക്റ്ററിയിൽ?”
ഫൈസൽ ഉദ്വെഗത്തോടെ ചോദിച്ചു.
“ആ സ്ഥലം നിങ്ങൾ കണ്ടെത്തിയോ?”
“യെസ്..”
അഭിമാനത്തോടെ ഫൈസൽ പറഞ്ഞു.
“ശരി…ജയ് ഹിന്ദ് “
ഫോൺ കട്ടായി.
“എന്താ? എന്താ ഫൈസൽ? എന്താ സോഫിയ അറിയിച്ചത്?”
വസ്ത്രങ്ങളണിഞ്ഞ് മുഖം ഗൗരവമാക്കി ഷഹാന ചോദിച്ചു.
“ഇന്ന് ലെഫ്റ്റനന്റ് ജനറൽ ഫറസ് യാസിർ ദാവൂദിനെ കാണാൻ പോകുന്നു..ഇവിടെ കറാച്ചിയിൽ..അയാളുടെ ഒരു ഫാക്റ്ററിയിൽ…”