കാർ ക്ലിഫ്റ്റൺ ബീച്ചിൽ നിന്നും സൈബുന്നിസ സ്ട്രീറ്റിലേക്ക് കടന്നു.
“ഒന്ന് ചോദിച്ചോട്ടെ?”
അയാളുടെ മുഖത്തു മനോഹരമായ ഒരു പുഞ്ചിരി വിടരുന്നത് അവൾ കണ്ടു.
“എന്താ?”
അവളും പുഞ്ചിരിക്കാൻ ശ്രമിച്ചു.
“അപ്പോൾ ..അപ്പോൾ ഷഹാന പറഞ്ഞത് ഫസ്റ്റ് കിസ്സ് എന്നാണ്? എന്താ അത്?”
അവൾ അയാളെ രൂക്ഷമായി നോക്കി.
“ഫസ്റ്റ് കിസ് എന്ന് വെച്ചാൽ ആദ്യ ചുംബനം,”
ഫൈസൽ നാക്കു കടിച്ചു.
“ഋതുജയെപ്പോലെ ഒരു സുന്ദരിക്കുട്ടീടെ കാമുകൻ.! മെഹ്‌നൂറിന്റെ ഭർത്താവ്! അതും പോരാഞ്ഞിട്ട് ഒരു മകന്റെ അച്ഛൻ! എന്നിട്ടും ഫസ്റ്റ് കിസ്സിന്റെ മീനിങ് അറിയില്ല!”
“ചിരിപ്പിക്കാൻ നോക്കുകയാണോ? നടക്കില്ല,”
“വിഷമിച്ച് ചിരിക്കേണ്ട!”
“തമാശ വിടൂ ഷഹാന!”
അയാൾ ഗൗരവത്തിൽ പറഞ്ഞു.
“ഏജ് മുപ്പത് എന്നാണു ഡാറ്റാ ബേസിൽ..ഇത്രയ്ക്കും സുന്ദരിയായിട്ട് … ഇതുവരെയും ഒരു കിസ്സിങ് ഉണ്ടായിട്ടില്ലന്നോ? ഒരു അഫയർ പോലുമുണ്ടായിട്ടില്ലേ?”
അവളുടെ കണ്ണുകൾ നിറയുന്നത് അയാൾ കണ്ടു.
അയാൾ പാതയരികിൽ കാർ നിർത്തി.
എന്നിട്ട് അവളുടെ തോളിൽ കൈവെച്ചു.
ഒരു സാന്ത്വനത്തിന് വേണ്ടിയെന്നോണം അവൾ അയാളുടെ നെഞ്ചിൽ മുഖം ചേർത്തു.
“ആളിപ്പോൾ ഇല്ല അല്ലെ?”
അവളുടെ തേങ്ങലിന്റെ ചൂട് തന്റെ നെഞ്ചിൽ പതിയുന്നത് അയാൾ അറിഞ്ഞു.
“ഗോകുൽ സക്‌സേനയും ഞാനും ഫ്രാങ്ക്ഫർട്ട് യൂണിവേഴ്‌സിറ്റിയിൽ സ്റ്റുഡന്റ്റ്സ് ആയിരുന്നു, ഫൈസൽ…നാണം കുണുങ്ങി പയ്യൻ.