ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 9
SHAHANA IPS 9 ORU SERVICE STORY | AUTHOR : SMITHA
Previous Parts
“ബന്ധങ്ങൾ കൂടുന്തോറും ഒരു രഹസ്യാന്വേഷകന് ബുദ്ധിമുട്ടുകൾ വർധിക്കും,”
സിദ്ധാർഥ് സൂര്യവൻഷിയുടെ വാക്കുകൾ ഫൈസൽ ഉരുവിട്ടുകൊണ്ടിരുന്നു. അത് സ്വയം മന്ത്രിച്ചാണ് അയാൾ ഷഹാനയോടൊപ്പം ഷെറാട്ടന്റെ ആയിരത്തി രണ്ടാം നമ്പർ മുറിയിലേക്ക് കയറിയത്. അതെ നിമിഷം തന്നെ ആയിരത്തി മൂന്നാം മുറിയിലേക്ക് അർജ്ജുനെയും കൊണ്ട് റൂം ബോയി എത്തിയിരുന്നു.
ഹോട്ടലിന്റെ ലോബിയും പരിസരങ്ങളും നിരവധിയാളുകളെകൊണ്ട്നിറഞ്ഞിരുന്നു.
അകത്തേക്ക് കയറാൻ തുടങ്ങിയ ഫൈസൽ ഒരു നിമിഷം വാതിൽപ്പടിയിൽ നിന്നു.
“അസ്‌ലം ഭായി, ഇതാ നിങ്ങളുടെ മുറി,”
റൂം ബോയിയുടെ വാക്കുകൾ അയാൾ കേട്ടു.
“അറിയാമല്ലോ, ഒരു വി ഐ പിയുടെ മകന്റെ നിക്കാഹ് കാരണം മിക്ക മുറികളും ബുക്ക്ഡ് ആണ്. അതുകൊണ്ട് താങ്കൾ ഇദ്ദേഹത്തോടൊപ്പം മുറി ഷെയർ ചെയ്യണം,”
ഫൈസൽ അർജ്ജുൻ റെഡ്ഢിയെ പാളി നോക്കി. അയാളും. പിന്നെ ഫൈസൽ മുറിയിലേക്ക് കടന്നു.
കതകടച്ചു.
ഗാന്ധാര വാസ്തുശിൽപ്പ രീതിയിൽ നിർമ്മിച്ച മനോഹരമായ മുറി .ഷെറാട്ടണിലെ മിക്കവാറും എല്ലാ മുറികളുടെയും ആകൃതിയും വലിപ്പവും വാസ്തുശില്പ രീതിയും വ്യത്യസ്തമാണ്.
കതക് അടഞ്ഞതും ഷഹാന ഫൈസലിനെ വരിഞ്ഞു മുറുക്കി.
“ഷാഹീ …!!”
അവളുടെ ചൂടുള്ള ചുണ്ടുകൾ തന്റെ അധരത്തെ വലയം ചെയ്യുന്നതിന് മുമ്പ് ഫൈസൽ ജാലകത്തിലേക് നോക്കി.
“എന്റെ മനുഷ്യാ…”
അയാളുടെ അധരത്തെ പലതവണ ചുംബിച്ചമർത്തിയതിന് ശേഷം മാറിടം നെഞ്ചിലേക്ക് അമർത്തി തള്ളി അവൾ പറഞ്ഞു.
“ഈ മിഷൻ ഏത് വിധത്തിലെങ്കിലും വിജയിച്ച മതിയാകൂ…”
ഫൈസൽ അവളുടെ വാക്കുകളിലേക്ക് കാതുകൾ കൊടുത്തു.
“കാരണം എനിക്കിപ്പോൾ നിന്നെ കൂടാതെ പറ്റില്ല…നിന്നെ ..നീയില്ലാതെ…”
അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.