ശിശിര പുഷ്പം 12
shishira pushppam 12 | Author : SMiTHA | Previous Part
കോളേജില്‍ ഇലക്ഷന് പ്രചരണം മുറുകി.
ചെയര്മാന് സ്ഥാനത്തേക്ക് ഷെല്ലിയ്ക്കെതിരെ മത്സരിച്ചത് എന്‍ എസ് യുവിന്റെ ഏറ്റവും പ്രഗദ്ഭമായ മുഖം ശ്രീധര്‍ പ്രസാദ് ആയിരുന്നു. സൌമ്യനും വാഗ്മിയും മികച്ച സംഘാടകനും കോളേജില്‍ ഏറ്റവും ജന സമ്മതിയുള്ള വിദ്യാര്‍ഥികളിലോരാളുമായിരുന്നു ശ്രീധര്‍ പ്രസാദ്.
“ഞങ്ങളെ ആകെ കഷ്ടത്തിലാക്കിയല്ലോ നിങ്ങള്‍ രണ്ടാളും,”
ഹോസ്റ്റലില്‍ വെച്ച് പോള്‍സണ്‍ പറഞ്ഞു.
“രണ്ട് പേരെയും കോളേജിന് ഒരുപോലെ വേണം. ഇതിപ്പം ഒരാളല്ലേ ജയിക്കൂ?”
നോമിനേഷന് നല്‍കിക്കഴിഞ്ഞ് ആദ്യമായി ഒരുമിച്ച് കണ്ടപ്പോള്‍ ഷെല്ലി ശ്രീധറിനോട് പറഞ്ഞു:
“എടാ നീയാന്നു അറിഞ്ഞാരുന്നേല്‍ ഞാന്‍ നോമിനേഷന് കൊടുക്കുവേലാരുന്നല്ലോ?”
“എനിക്കും അതാ പറയാനൊള്ളത്,”
ശ്രീധര്‍ ചിരിച്ചു.
“നീയാ എനിക്ക് എതിരെ വരുന്നേന്നു ഒരു ക്ലൂ പോലും കിട്ടീല്ല. ലാസ്റ്റ് മൊമെന്റ് വരേം വിനോദിന്റെ പേരാരുന്നു പറഞ്ഞ് കേട്ടിരുന്നെ,”
പ്രചരണ രംഗത്ത് സര്‍വ്വവ്യാപിയായി മിനിയായിരുന്നു. അവളുടെ ആവേശവും ഉത്സാഹവും എല്ലാവരെയും അദ്ഭുതപ്പെടുത്തി. എസ് എഫ് കേ പാനലിന് വേണ്ടിയായിരുന്നു പ്രചരണമെങ്കിലും അവളുടെ ശ്രദ്ധമുഴുവന്‍ ഷെല്ലിയ്ക്ക് വേണ്ടിയായിരുന്നു. പ്രകടനത്തിന് മുമ്പില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊടുക്കുവാനും ക്ലാസ്സുകള്‍ കയറിയിറങ്ങി സാംസ്ക്കാരിക പരിപാടുകള്‍ അവതരിപ്പിക്കാനും സംഘടിപ്പിക്കാനും ചിരപരിചിതയായ ഒരു രാഷ്ട്രീയപ്രവര്‍ത്തകയെപ്പോലെ അവള് മുന്പില് നിന്നു.
“എന്റെ ചേച്ചി,”
തിരക്കിട്ട പ്രചാരണ പരിപാടിക്കിടെ കാന്റ്റീനില്‍ വെച്ച് കണ്ടപ്പോള്‍ മിനി ഷാരോണിനോട് പറഞ്ഞു.
“ഷെല്ലി ജയിക്കുന്നോടം വരെ എനിക്ക് ഒരു സ്വസ്ഥതേം ഇല്ല. ഈസിയായിട്ട് ജയിക്കണ്ട ആളാ ഷെല്ലി. എന്റെ ഇഷ്യൂ ഇല്ലാരുന്നേല്‍,”