ഷാരോണ്‍ വാക്കുകള്‍ക്ക് ബുദ്ധിമ്മുട്ടി.
അവളുടെയടുത്തേക്ക് അയാള്‍ വന്നു.
“പറഞ്ഞത് ഇഷ്ടമായി…പപ്പാ…”
ഷാരോണ്‍ ഒന്നും മിണ്ടിയില്ല.
“അയാളാണോ മോളെ കല്യാണം കഴിക്കാന്‍ പോകുന്നയാള്‍?”
ഷാരോണ്‍ അതെയെന്ന അര്‍ത്ഥത്തില്‍ തലകുലുക്കി.
“എങ്കില്‍ ഇപ്പോള്‍ തന്നെപോയി മോള്‍ അയാളെ കാണണം…നമ്മളിലൂടെയായിരിക്കരുത് ഒരു ബന്ധത്തിന്‍റെയും തകര്‍ച്ച…”
“എനിക്കും വിഷമം ഉണ്ട് സാര്‍,”
അവള്‍ പറഞ്ഞു.
“ഇച്ചിരെ പോസ്സെസ്സീവ് ആണെന്നേയുള്ളൂ. ഉള്ളില്‍ ഒന്നുമില്ല…”
“എങ്കില്‍ സമയം കളയാതെ തന്നെ പോയിക്കാണൂ. എവിടെയുണ്ടാവും ആള്‍ ഇപ്പോള്‍?”
“അടുത്ത് തന്നെ ഒരു വില്ലയുണ്ട് റോയിക്ക്. ഇപ്പം അവന്‍ സാധാരണ അവിടെയാ കാണാറ്,”
“എങ്കില്‍ കയറൂ,”
നന്ദകുമാര്‍ പറഞ്ഞു.
“ഞാനവിടെ ഡ്രോപ്പ് ചെയ്യാം. സംസാരിച്ച് കഴിഞ്ഞ് മോള്‍ അയാളോട് തന്നെ ഹോസ്റ്റലില്‍ ഡ്രോപ്പ് ചെയ്യാന്‍ പറ,”
ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുകൊണ്ട് നന്ദകുമാര്‍ പറഞ്ഞു.
“ശരി സാര്‍,”
അവള്‍ മറ്റൊന്നും ചിന്തിക്കാതെ അയാളുടെ പിമ്പില്‍ കയറി.
പത്ത് മിനിറ്റില്‍ ആ യാത്ര ധനികരുടെ മാത്രം താവളമായ ഒരു കോളനിയിലെ ഭംഗിയുള്ള വീടിന്‍റെ മുമ്പില്‍ അവസാനിച്ചു.
“ഓക്കേ, മോളെ…”
ബൈക്ക് നിന്ന്‍ കഴിഞ്ഞ് ഷാരോണ്‍ ഇറങ്ങുന്നതിനിടയില്‍ അയാള്‍ പറഞ്ഞു.
“അധികം താമസിക്കാതെ തന്നെ തിരിച്ചുകൊണ്ടു വിടാന്‍ അയാളോട് പറയണം കേട്ടോ…ഞാന്‍ നില്‍ക്കുന്നില്ല. അയാള്‍ക്ക് വീണ്ടും ഒരു പ്രശ്നമുണ്ടാവണ്ട,”
“ശരി,”
വീടിനുനേരെ തിരിഞ്ഞുകൊണ്ട് ഷാരോണ്‍ പറഞ്ഞു.
നന്ദകുമാര്‍ ബൈക്ക് തിരിച്ചു.
“സാര്‍,”
പെട്ടെന്ന് തിരിഞ്ഞു നിന്ന്‍ ഷാരോണ്‍ അയാളെ വിളിച്ചു.
നന്ദകുമാര്‍ ബൈക്ക് നിര്‍ത്തി തിരിഞ്ഞുനോക്കി.
“അല്ലേല്‍ സാര്‍ വെയിറ്റ് ചെയ്യാമോ, ഒരഞ്ചു മിനിറ്റ്…സംസാരിക്കുമ്പോള്‍ സാറിനെപ്പറ്റി അവന്‍റെ മനസ്സിലൊള്ള ആ കരടുംകൊടെ എടുത്ത് കളയണം….പിന്നെ കൊഴപ്പം ഇല്ലല്ലോ…”
“ശരി…താമസിക്കരുത് കേട്ടോ,”
അവള്‍ തലകുലുക്കി സമ്മതിച്ച് ഗേറ്റിനുള്ളിലേക്ക് കയറി.
ശിശിര പുഷ്പ്പം 12 [ smitha ]
Posted by