നല്ല സുഹൃത്തായിരുന്നു റോയി. താന്‍ മറ്റുള്ളവരോട് അടുത്തിടപഴകുന്നതില്‍ അവന്‍ ഒരിക്കലും എതിര്‍പ്പ് കാണിച്ചിരുന്നില്ല. ഇത്രപെട്ടെന്ന് ഇങ്ങനെയൊരു മാറ്റം! എന്തായിരിക്കും കാര്യം?
പ്രക്ഷുബ്ധമായ ചിന്തകളോടെ അവള്‍ ചാരിയിട്ടിരുന്ന മുന്‍ഭാഗത്തെ കതക് പതിയെ തുറന്ന്‍ അകത്ത് കയറി.
നേര്‍ത്ത സംഗീതം കേള്‍ക്കുന്നുണ്ട്.
ഇനി വല്ല മദ്യപാന സെറ്റപ്പും ആയിരിക്കുമോ?
അവള്‍ സംശയിച്ചു.
കോറിഡോര്‍ അവസാനിക്കുന്നിടത്ത് അവന്‍റെ ഓഫീസ് മുറിയാണ്.
അതിനടുത്ത് എത്തിയപ്പോള്‍ അവള്‍ പെട്ടെന്ന് നിന്നു.
‘ഞാന്‍ ട്രൈ ചെയ്യാഞ്ഞിട്ടാണോ ഡാഡീ …”
അവള്‍ റോയിയുടെ ശബ്ദം കേട്ടു.
അപ്പോള്‍ അവന്‍ പീലിപ്പോസ് അങ്കിളിനോട് സംസാരിക്കുകയാണ്.
അകത്ത് കയറണോ അതോ മാറിനില്‍ക്കണോ?
മറ്റൊരാളുടെ പ്രൈവസിയുടെ കാര്യമാണ്.
ഒളിഞ്ഞുനോട്ടം പോലെ അമാന്യമാണ് ഒളിഞ്ഞുനിന്ന്‍ കേള്‍ക്കലും.
റോയി മറ്റാരുമല്ലല്ലോ.
“എനിക്കറിയാം അയാക്ക് സൊന്തം മോളോടൊള്ള സോഫ്റ്റ് കോര്‍ണര്‍. അയാടെ വീക്ക് സ്പോട്ടാ ഷാരോണ്‍…”
ഷാരോണ്‍…!
അപ്പോള്‍ എന്നെക്കുറിച്ചാണ് റോയി പീലിപ്പോസ് അങ്കിളിനോട് സംസാരിക്കുന്നത്!
ഷാരോണിന്‍റെ കാതുകള്‍ ജാഗരൂകമായി.
“എന്‍റെ ഡാഡി….ഡാഡി ഇങ്ങനെ വെറും മൊണ്ണയാകല്ലേ….എനിക്ക് ദിവ്യപ്രേമം തലക്ക് പിടിച്ചിട്ടൊന്നുവല്ല….നല്ല മാതൃകാ മരുമോളായിക്കണ്ടിട്ടൊന്നുവല്ല ഡാഡി അവടെ പപ്പായോടു എനിക്ക് വേണ്ടി അവളെ കണ്ടുവെച്ചതെന്ന് എനിക്കും അറിയാം…”
ഈശോയേ…
ഷാരോണിന്‍റെ ദേഹത്ത് ഒരു വിറയല്‍ ബാധിച്ചു.
എന്തൊക്കെയാണ് താന്‍ കേള്‍ക്കുന്നത്!
“കേരളത്തിലേ പൊതു ട്രെന്‍ഡ് വെച്ച് അഞ്ചുവര്‍ഷം എടവിട്ട് നമ്മടെ മുന്നണിതന്നെ പരിക്കും. അന്നെരോം അവടപ്പന്‍ തന്നെയായിരിക്കും മുഖ്യമന്ത്രി…ആദര്‍ശവാനല്ലേ? അതുകൊണ്ട് ഇച്ചിരെ കയ്യിട്ട് വാരാനോന്നും അയാള് സമ്മതിക്കുവേല…പക്ഷെ അയാടെ മോളെ ഞാന്‍ പോറ്റുമ്പം ഞാന്‍ കയ്യിട്ടുവാരിയാലും അയാക്ക് എതിര്‍ക്കാന്‍ ഒക്കത്തില്ല…അവളെ കെട്ടിക്കഴിഞ്ഞാല്‍….. എന്‍റെ ഡാഡി…. കയ്യിട്ട് വാരാനാണേല്‍ ഒരു നൂറു കയ്യെങ്കിലും വേണം….മാത്രവല്ല…ശക്തിസിംഗ് ചന്ദ്രാവത്തിന്‍റെ കാര്യം വരുമ്പോം നല്ല പോളിറ്റിക്കല്‍ ബാക്കപ്പ് ഇല്ലേല്‍ പെട്ടുപോകും നമ്മള്‍….അത്കൊണ്ട് ഷാരോണ്‍ നല്ലൊരു ചൂണ്ടയാ…വല്ല്യ മീനുകളെപ്പിടിക്കാനുള്ള ഇര കോര്‍ക്കാനൊള്ള ചൂണ്ട…അല്ലാതെ….”
ശിശിര പുഷ്പ്പം 12 [ smitha ]
Posted by