അത് പറഞ്ഞതും റോയിയുടെ കൈകള്‍ അവളുടെ ദേഹത്തമര്‍ന്നു. കഴുത്തില്‍ ചേര്‍ത്ത് അവന്‍ അവന്‍ അവളെ ഞെരിച്ചു. അവളെ അവന്‍ ഭിത്തിയോട് ചേര്‍ത്തമര്‍ത്തി. സകല ശക്തിയും സംഭരിച്ച് അവള്‍ കയ്യുയര്‍ത്തി അവനെ ആഞ്ഞു തള്ളി. റോയി പിമ്പിലേക്ക് വേച്ച്പോയി.
“ആരാന്ന് കേള്‍ക്കാനാ നെനക്കിഷ്ടം?” നിവര്‍ന്ന്‍ നിന്ന്‍ കിതച്ചുകൊണ്ട് ഷാരോണ്‍ ചോദിച്ചു. ഷാരോണിന്‍റെ സ്വരം അവന്‍റെ സ്വരത്തിന് മേലേ മുഴങ്ങി.
“കാമുകി? ഭാര്യ? വെപ്പാട്ടി?”
റോയിയുടെ കണ്ണുകള്‍ വിടര്‍ന്നുവെളിയിലേക്ക് വന്നു.
“ഇഷ്ടമാ എനിക്ക്….സാറിന് ഇഷ്ടവാണേല്‍ കാമുകിയാകാനും ഭാര്യയാകാനും…”
“എടീ…!!”
വര്‍ധിച്ച വീര്യത്തോടെ റോയി കുപിതനായി അവളുടെ നേര്‍ക്കടുത്തു. ചുരുട്ടിയ മുഷ്ട്ടി അവന്‍ ഷാരോണിന്‍റെ മുഖത്തേക്ക് ഉയര്‍ത്തി.