മിനി ഓര്‍ഡര്‍ ചെയ്ത കട്ടന്‍ ചായയുമായി വെയിറ്റര്‍ വന്നപ്പോള്‍ അസ്വാസ്ഥ്യമായ മുഖത്തോടെ തന്നെ നോക്കുന്ന മിനിയെക്കണ്ട് ഷാരോണ്‍ പുഞ്ചിരിച്ചു.
“ചേച്ചിക്ക് ടെന്‍ഷന്‍ ഇല്ലേ?”
അവള്‍ ചോദിച്ചു.
“എന്തിനാ മോളൂ?”
“ഷെല്ലി ജയിക്കുവോ ഇല്ല്യോ എന്ന കാര്യത്തില്‍,”
“ഇല്ല,”
“ഇല്ലേ?”
“ഇല്ല,”
ഷാരോണ്‍ ദൃഡസ്വരത്തില്‍ പറഞ്ഞു.
“നോട്ട് ഈവന്‍ വണ്‍ പെര്‍സെന്‍റ്റ്,”
അവള്‍ കാരണം തിരക്കുന്നത് പോലെ ഷാരോണിനെ നോക്കി.
“കാരണം…”
അവളുടെ കണ്ണുകളിലേക്ക് നോക്കി ഷാരോണ്‍ പുഞ്ചിരിയോടെ പറഞ്ഞു.
“..കാരണം മോളാണ് അവന് വേണ്ടി വര്‍ക്ക് ചെയ്യുന്നേ…അവനു വേണ്ടി ഉരുകുന്നേ…പ്രാര്‍ഥിക്കുന്നെ, അവനു വേണ്ടി…”
പ്രണയം അവളുടെ മിഴികളില്‍ പൂക്കുകയും മൃദു അധരത്തില്‍ പെയ്യുകയും ചെയ്യുന്നത് ഷാരോണ്‍ കണ്ടു.
“ഇപ്പഴാണ് ഒരു ആണ്കുട്ടിയാകാത്തതിന്‍റെ നഷ്ടം ഞാനറിയുന്നത്…”
അവളുടെ കണ്ണുകളില്‍ പുഞ്ചിരി വിടാതെ നോക്കി ഷാരോണ്‍ പറഞ്ഞു.
അതിന്‍റെ അര്‍ത്ഥമറിഞ്ഞപ്പോള്‍ മിനിയുടെ തരളമിഴികള്‍ വീണ്ടും വിടര്‍ന്നുലഞ്ഞു.
“പിന്നെ എന്‍റെ പൊന്നാങ്ങളയ്ക്ക് തന്നെയാണല്ലോ നിന്നെ കിട്ടീത് എന്നോര്‍ക്കുമ്പം നഷ്ടം തോന്നുന്നില്ല …”
ഓരോ മിഴിയിലും ഓരോ പൂവനമൊരുക്കി അവള്‍ ഷാരോണിനെ നോക്കി.
“ഇപ്പം അവനെ കാണണന്ന്‍ തോന്നുന്നു; അല്ലേ?”
കട്ടന്‍ ചായ പതിയെ കുടിക്കുന്നതിനിടയില്‍ ഷാരോണ്‍ ചോദിച്ചു.
“പോ..ചേച്ചി…”
ലജ്ജയില്‍ കുതിര്‍ന്ന്‍ മിനി പറഞ്ഞു.
അപ്പോള്‍ അവിടേക്ക് വിനോദും കൂടെ രണ്ട് പേരും കടന്നു വന്നു.
“ങ്ങ്ഹാ മിനി,”
സമീപത്ത് കിടന്ന ഒരു കസേരയെടുത്ത് അവരുടെയടുത്ത് ഇരുന്നിട്ട് വിനോദ് പറഞ്ഞു.
‘ക്യാമ്പൈന്‍ ഓക്കേ…യൂ ആര്‍ പെര്‍ഫോമിംഗ് ബ്രില്ല്യന്‍റ്റ്ലി…പക്ഷെ…”
ഷാരോണും മിനിയും അയാളെ നോക്കി.
“എന്താ വിനോദേട്ടാ?”
“ഒരു ഡിപ്പാര്‍ട്ട്മെന്റ്…അതില്‍ കൂടി മിനി ഒന്ന്‍ സജീവമാകണം?”
കാര്യം മനസ്സിലാകാതെ മിനി ഷാരോണിനെ നോക്കി.
“എന്ന്‍ വെച്ചാല്‍,”
ശിശിര പുഷ്പ്പം 12 [ smitha ]
Posted by