വിനോദ് വിശദീകരിച്ചു.
“മിനി ഇതുവരെ കാസ്സില്‍ കയറി പ്രസംഗിച്ചിട്ടില്ല…”
“എന്‍റെ വിനോദെ,”
ഷാരോണ്‍ ഇടയ്ക്ക് കയറി.
“ഈ കൊച്ച് ഈയിടെയാ അല്‍പ്പമെങ്കിലും മലയാളം പറഞ്ഞു തൊടങ്ങീത്…ഇനി ഇംഗ്ലീഷില്‍ പ്രസംഗിക്കാന്ന് വെച്ചാ, നമ്മടെ നാടല്ലെ, ജാഡയാണ് എന്ന്‍ പറയും….”
വിനോദ് ഷാരോണിനെ നോക്കി.
“ഷാരോണെ, നെനക്ക് തെറ്റി…”
വിനോദ് ഗൌരവം വിടാതെ പറഞ്ഞു.
“മിനി കേരളക്കാരിയല്ലെന്നും ഹൈദരാബാദ് കാരിയാന്നും ക്യാമ്പസ് മൊത്തം അറിയാം…”
“ക്യാമ്പസ് മൊത്തവോ?”
മിനി അവരെ കണ്ണുമിഴിച്ചുനോക്കി.
“അതിന് ഞാന്‍…!”
“അതുകൊണ്ട് കഷ്ട്ടപ്പെട്ട് മലയാളം പഠിച്ച് മിനി പ്രസംഗിക്കണ്ട,”
വിനോദ് തുടര്‍ന്നു.
“ഇംഗ്ലീഷില്‍ പ്രസംഗിച്ചാല്‍ മതി…”
“വിനോദേട്ടാ എനിക്ക് ഭയങ്കര സ്റ്റെയ്ജ് ഫിയര്‍…”
“അതൊന്നുവില്ല…അരമണിക്കൂര്‍ കഴിഞ്ഞ് ഇന്നത്തെ സെക്കണ്ട് റൌണ്ട് തുടങ്ങുവാ…ആഫ്രിക്കന്‍സും അദര്‍ സ്റ്റേറ്റ്സ് സ്റ്റുഡന്‍റ്റ്സും കൂടുതലുള്ള സൈക്കോളജി ക്ലാസ്സില്‍ സ്റ്റാര്‍ട്ട് ചെയ്യാം…സൊ ബീ ദേര്‍ ഷാര്‍പ്പ് വണ്‍ തേര്‍ട്ടി…”
വിനോദ് എഴുന്നേറ്റു.
“കട്ടന്‍ ചായ ആണല്ലേ,”
അപൂര്‍വ്വമായ പുഞ്ചിരി വിനോദിന്‍റെ ചുണ്ടില്‍ വിടര്‍ന്നു.
“കൊള്ളാം… മിനി ഏതാണ്ട് പാര്‍ട്ടി ലൈനിലേക്ക് വന്നു…”
“മൊത്തം ആയില്ല സഖാവേ….”
ഷാരോണ്‍ ചിരിച്ചു.
“പരിപ്പുവട ഇല്ല. പിന്നെ ദിനേശ് ബീഡിയും. രണ്ടും ക്യാന്‍റ്റീനില്‍ ഇല്ല. പകരം പിസായും കൊക്കക്കോളയുമാണ്…”
വിനോദ് ഷാരോണിനെ നോക്കി മുഷ്ടിചുരുട്ടി.
“ചേച്ചി പറഞ്ഞത് എനിക്ക് മനസ്സിലായില്ല…ബീഡി എന്നൊക്കെപ്പറഞ്ഞതെന്താ?”
വിനോദ് പോയിക്കഴിഞ്ഞ് മിനി ചോദിച്ചു.
“അതോ?”
ഷാരോണ്‍ വീണ്ടും ചിരിച്ചു.
“മിനി കമ്മ്യൂണിസ്റ്റ് ആകാനുള്ള ഫസ്റ്റ് സ്റ്റെപ് എത്തീതെ ഉള്ളൂ…”
അവള്‍ മനസ്സിലാകാതെ ഷാരോണിനെ നോക്കി.
“കമ്മ്യൂണിസ്റ്റ് ആകാനുള്ള ഫസ്റ്റ് സ്റെപ്പ് പാല്‍ ഒഴിക്കാതെ ഇങ്ങനത്തെ ചായ കുടിക്കുക എന്നതാ. കട്ടന്‍ ചായ…”
“ആണോ?”
ശിശിര പുഷ്പ്പം 12 [ smitha ]
Posted by