ശിശിര പുഷ്പ്പം 12 [ smitha ]

Posted by

“ഈ ചേച്ചി…ഒന്ന്‍ പോ…”
ലജ്ജാലുവായി മിനി പറഞ്ഞു.
“ചേച്ചിക്ക് സ്പീച്ച് ഒക്കെ പറയുന്നത് എങ്ങനാന്ന് നന്നായി അറിയാല്ലോ…”
“എന്‍റെ മോളൂ,”
സൈക്കോളജി ഡിപ്പാര്‍ട്ട്മെന്‍റ്റിന്‍റെ മുമ്പിലൂടെ നീങ്ങവേ ഷാരോണ്‍ പറഞ്ഞു.
“ഇടയ്ക്ക് പപ്പാ വരെ ഇങ്ങനെയൊക്കെ ചോദിക്കാറുണ്ട്…പിന്നെ ഷെല്ലീം…”
മിനി അവളുടെ മുഖത്തേക്ക് ആരാധനയോടെ നോക്കി.
“പപ്പാ വലിയ ഗാന്ധിയന്‍ അല്ലേ?”
മിനി ചോദിച്ചു.
“പിന്നല്ലാതെ!”
ഷാരോണ്‍ വീണ്ടും ചിരിച്ചു.
“എന്‍റെ ഒരുകാര്യം! ഗാന്ധിജീടെ പടം എപ്പം എവടെക്കണ്ടാലും കണ്ണുനിറയുന്ന പപ്പാ….എവിടെ ഗാന്ധി എന്നും പറഞ്ഞ് ഉലക്കയെടുക്കുന്ന കമ്മ്യൂണിസ്റ്റ് ബ്രദര്‍….അതിനെടെല്‍ കഷട്ടപ്പെടുന്ന പാവം ഞാന്‍…!”
മിനിയും ചിരിച്ചു.
“ഷെല്ലിയെക്കെന്തിനാ ഗാന്ധിജിയോട് ഇത്ര ദേഷ്യം?”
“ഗാന്ധിജി കാരണവാ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാന്‍ കൊറേ താമസിച്ചെന്ന്!”
അവര്‍ സൈക്കോളജി രണ്ടാം വര്‍ഷക്ലാസ്സിന്‍റെ മുമ്പില്‍ എസ് എഫ് കേ സംഘം പലയിടത്തായി നില്‍ക്കുന്നത് അവര്‍ കണ്ടു.
വരാന്തയില്‍, വിദ്യാര്‍ഥികളോട് ഗൌരവത്തില്‍ സംസാരിച്ച് കൊണ്ടിരുന്ന ഷെല്ലി ഷാരോണിനെയും മിനിയേയും കണ്ട്‌ അവരുടെയടുത്തേക്ക് ചെന്നു.
“എങ്ങനെ ഉണ്ടെടാ മൊത്തത്തില്‍ റെസ്പോണ്‍സ്?”
ഷാരോണ്‍ ആകാംക്ഷയോടെ ചോദിച്ചു.
“അത്ര സ്ട്രോങ്ങ്‌ എന്നൊന്നും പറയാന്‍ പറ്റത്തില്ലെടീ…”
ഷെല്ലി പറഞ്ഞു.
“ആണോ?”
സ്വരം താഴ്ത്തി, വിഷാദത്തോടെ മിനി ചോദിച്ചു.
“ബട്ട്…അങ്ങനെയൊന്നും…യൂ ഡോണ്ട് വറി…”
ഷെല്ലി മിനിയെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.
“ഒക്കെ മാറും,”
ഷാരോണ്‍ ആത്മവിശ്വാസത്തോടെ ഷെല്ലിയോട് പറഞ്ഞു.
ക്യാംപയിന്‍റെ മൊത്തം മൂഡും മാറ്റുന്ന ആയുധമാണ് ഇന്ന്‍ നിങ്ങടെ സ്റ്റാലിന്‍ വിനോദ് പുറത്തെടുക്കുന്നത്,”
ഷെല്ലി ഒന്നും മനസ്സിലാകാതെ ഷാരോണിനെ നോക്കി.
“ഇന്ന്‍ പ്രസംഗത്തിന്‍റെ ചാര്‍ജ് പുതിയൊരാള്‍ക്കാണ്…”
ഷാരോണ്‍ മിനിയെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.
“ങ്ങ്ഹേ? റിയലി?”
ഷെല്ലി അവിശ്വാസത്തോടെ മിനിയെ നോക്കി.
“ഷെല്ലി, വിനോദേട്ടന്‍ എന്നെക്കാണാന്‍ കാന്‍റ്റീനില്‍ വന്നാരുന്നു. എന്നോട് ഇന്നീ ക്ലാസ്സില്‍ പ്രസംഗിക്കണം എന്ന്‍ പറഞ്ഞു,”
ഷെല്ലി ഷാരോണിനെ നോക്കി.
അവള്‍ ശരിയാണ് എന്ന അര്‍ത്ഥത്തി ഷെല്ലിയെ കണ്ണുകള്‍ പതിയെ അടച്ചുകാണിച്ചു.
“ക്യാമ്പയിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ എല്ലാരോടും വെയിറ്റ് ചെയ്യാന്‍ വിനോദേട്ടന്‍ പറഞ്ഞപ്പം അത് ഇങ്ങനത്തെ സര്‍പ്രൈസ് ആരിക്കൂന്ന്‍ ഞാന്‍ വിചാരിച്ചില്ല…”
ഷെല്ലി അവളുടെ നേരെ നോക്കി പുഞ്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *