“എന്‍റെ ഷെല്ലി എന്നെ റിയലി ഷിവര്‍ ചെയ്യുവാ…ദൈവമേ സ്പീച്ച് ഒന്നും എനിക്ക്…”
അപ്പോഴേക്കും വിനോദ് അവരുടെയടുത്തേക്ക് വന്നു.
“കമോണ്‍,”
വിനോദ് എസ് എഫ് കേ സംഘത്തോട് പറഞ്ഞു.
“എവരിബഡി ഗെറ്റ് ഇന്‍സൈഡ്!”
സംഘം ക്ലാസ്സിലേക്ക് കയറി.
എല്ലാവരും അകത്ത് കയറിക്കഴിഞ്ഞപ്പോള്‍ വിനോദ് മിനിയുടെ നേരെ കണ്ണുകള്‍ കൊണ്ട് ആംഗ്യം കാണിച്ചു.
മിനി ഷാരോണിനെ നോക്കി.
ധൈര്യമായിപ്പോകൂ, ഞാന്‍ കൂടെയുണ്ട് എന്ന അര്‍ത്ഥത്തില്‍ ഷാരോണ്‍ മിനിയെ നോക്കി.
പിന്നെ അവള്‍ ഷെല്ലിയുടെ നേരെ കണ്ണുകളയച്ചു.
അവന്‍ അവളുടെ നേരെ തംസ് അപ് മുദ്ര കാണിച്ചു.
അവള്‍ പള്‍പ്പിറ്റിലേക്ക് കയറി.
ക്ലാസ് പൊടുന്നനെ നിശബ്ദമാവുകയും സന്നിഹിതരായിരുന്നവരുടെ കണ്ണുകള്‍ അവളെ വലയം ചെയ്യുകയും ചെയ്തു.
മിനി വീണ്ടും ഷാരോണിനെയും ഷെല്ലിയെയും മാറി മാറി നോക്കി.
My dear brothers and sisters of this illustrious learing center…
സംഗീതം തുളുമ്പുന്ന ശബ്ദത്തില്‍, അഴകാര്‍ന്ന ഉച്ചാരണത്തോടെ മിനിയുടെ ശബ്ദം ക്ലാസ്സില്‍ മുഴങ്ങി.
I would be presumptuous, indeed, to present myself against the distinguished speakers to whom you have listened if this were but a measuring of ability; but this is not a contest among persons. ….”
“എന്താ ഷെല്ലി, മിനി പറയുന്നെ?”
അജയകുമാര്‍ ഷെല്ലിയോട് അടക്കിയ ശബ്ദത്തില്‍ ചോദിച്ചു.
ഷെല്ലി വിശദമാക്കാന്‍ തുടങ്ങിയപ്പോള്‍ വിനോദ് അവരുടെ നേരെ നോക്കി കണ്ണുരുട്ടി ചുണ്ടില്‍ വിരല്‍ ചേര്‍ത്തു.
“പള്ളിക്കൂടത്തി പോണ സമയത്ത് മാവേലും പ്ലാവേലും കേറി നടക്കരുതാരുന്നു,”
വിനോദ് അടക്കിയ ശബ്ദത്തില്‍ അവരോട് പറഞ്ഞു.
“I come to speak to you…”
മിനി തുടര്‍ന്നു.
“….. in defense of a cause as holy as the cause of choice—the cause of choosing the best…”
അത് പറഞ്ഞ് അവള്‍ ഷെല്ലിയെ നോക്കി.
“ഇത് പൊളിറ്റിക്കല്‍ സ്പീച്ചോ അതോ പ്രണയ സന്ദേശമോ?”
അടുത്തിരുന്ന് ഷാരോണ്‍ ഷെല്ലിയോട് ചോദിച്ചു.
ശിശിര പുഷ്പ്പം 12 [ smitha ]
Posted by