“…Never before in the history of this college has there been witnessed such a contest as that through which we have been witnessing. Never before in the history of this college has a great issue been fought out as this issue has been by the voters themselves. As to choose whom as the chairman…..”
വിദേശികളായ വിദ്യാര്‍ഥികളും ക്ലാസ്സിലെ ‘ദ ബ്രില്ല്യന്റ്’ എന്ന്‍ വിശേഷിപ്പിക്കപ്പെടുന്ന വിഭാഗവും സാകൂതം അവളുടെ വാക്കുകള്‍ കേട്ടു.
“Whether it is NSU or SFK…in other words whethre it is Mr Sridhar Prasad or Mr Shelly…”
അവള്‍ വീണ്ടും ഷെല്ലിയെ നോക്കി.
“If there is any friend of Mr Prasad in this college, I say that my friendship with Mr Prasad is not less than his…”
“എന്‍റെ ഷാരോണേ, മിനി എന്നതാ ഇപ്പറയുന്നെ?”
അതിനിടയില്‍ വിനോദിന്‍റെയടുത്തുനിന്നും മാറി ഷാരോണിന്‍റെയടുത്തേക്ക് വന്ന അജയന്‍ ചോദിച്ചു.
“ശ്രീധര്‍ പ്രസാദിന് ഈ കോളേജിലുള്ള ഏറ്റവുമടുത്ത കൂട്ടുകാരനോട് ഞാന്‍ പറയുന്നു, അവന്‍റെ സൌഹൃദത്തേക്കാള്‍ സൗഹൃദം എനിക്ക് ശ്രീധറിനോടുണ്ട്…”
ഷാരോണ്‍ അത് അടക്കിയ സ്വരത്തില്‍ പരിഭാഷപ്പെടുത്തി.
“ങ്ങ്ഹേ? എന്ന്‍ വെച്ചാല്‍…?”
അവന്‍ ചോദിച്ചു.
“ആ എനിക്കും അറീത്തില്ല. ബാക്കീംകൊടെ കേക്കട്ടെ,”
“If then, that friend demand why I support Shelly, this is my answer…”
“പിന്നെ എന്തിനാണ് ഞാന്‍ ഷെല്ലിയെ സപ്പോര്‍ട്ട് ചെയ്യുന്നതെന്ന്‍ ആ കൂട്ടുകാരന്‍ ചോദിച്ചാല്‍ ഇതാണ് എന്‍റെ ഉത്തരം…”
ഷാരോണ്‍ വീണ്ടും പരിഭാഷയിലെക്ക് കടന്നു.
സദസ്സും ആകാംക്ഷയോടെ അവളുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്നത് എസ് എഫ് കേ സംഘം കണ്ടു.
പിന്നെ അവള്‍ ഷെല്ലിയുടെ ഗുണഗണങ്ങള്‍ വിവരിക്കുന്ന സര്‍വ്വവിജ്ഞാനകോശമായി മാറി. സംഘടനാപാടവം, സഹായമനസ്ഥിതി, കലാകായിക രംഗത്തെ സജീവ സാന്നിധ്യം, പ്രസംഗ പാടവം….
“നിനക്ക് ഇത്രേം കഴിവൊക്കെ ഒണ്ടാരുന്നോ ഷെല്ലി?”
ഷാരോണ്‍ ഷെല്ലിയെ നുള്ളി.
വാക്കുകള്‍ക്കിടയില്‍ വിടവേതുമില്ലാതെ, ആംഗ്യവിക്ഷേപങ്ങളോടെ, സ്വരത്തിലെ ആരോഹണാവരോഹണത്തിലൂടെ മിനി അനര്‍ഗ്ഗളം സംസാരിക്കുന്നത് സദസ്സ് ശ്വാസമടക്കിപ്പിടിച്ച് കേള്‍ക്കുന്നത് മുഴുവന്‍ എസ് എഫ് കേ സംഘവും കണ്ടു.
ഷെല്ലിയ്ക്ക് ശേഷം അവള്‍ മറ്റുള്ള സ്ഥാനാര്‍ഥികളെക്കുറിച്ചും സംസാരിച്ചു.
“If there is anyone who thinks I have offended his love towards NSU and its candidates, please let me know, so that I would use words to heal his pain…”
ശിശിര പുഷ്പ്പം 12 [ smitha ]
Posted by