ശിശിര പുഷ്പ്പം 12 [ smitha ]

Posted by

“ഞാന്‍ എന്‍ എസ് യൂവിനെക്കുറിച്ചോ,അവരുടെ സ്ഥാനാര്‍ഥികളെക്കുറിച്ചോ മുറിപ്പെടുതുന്നരീതിയില്‍ സംസാരിച്ചു എന്ന്‍ ആര്‍ക്കെങ്കിലും തോന്നിയാല്‍ പറയൂ, വാക്കുകളിലൂടെ അവരുടെ വേദന മാറ്റുവാനും എനിക്ക് കടമയുണ്ട്….”
ഷാരോണ്‍ അജയന് വീണ്ടും മിനിയുടെ വാക്കുകള്‍ ഭാഷാന്തരപ്പെടുത്തി.
“If no, I am hopeful you would use your brilliant youthfulness to tell these words with me …inqulab zindaabaad…”
“അല്ലെങ്കില്‍ എനിക്കുറപ്പുണ്ട്…നിങ്ങളുടെ തരിപ്പിക്കുന്ന യുവത്വം എന്നോടൊപ്പം ചേര്‍ന്ന്‍ ഈ വാക്കുകള്‍ പറയുമെന്ന്: ഇങ്ക്വിലാബ് സിന്ദാബാദ്…”
ഷാരോണിന്‍റെ ശബ്ദം അജയ് കുമാര്‍ കേട്ടു.
“ഇങ്ക്വിലാബ് സിന്ദാബാദ്!!”
എസ് എഫ് കേ സംഘം എഴുന്നേറ്റു നിന്നു.
മുഷ്ടിചുരുട്ടി അവള്‍ വിളിച്ചുകൊടുത്ത മുദ്രാവാക്യം ഏറ്റുവിളിച്ചു.
ക്ലാസ്സിലെ പലരും.
പ്രസംഗശേഷം മിനി താഴേക്കിറങ്ങി വന്നു.
“ശരിയായോ വിനോദേട്ടാ?”
അവള്‍ ആകാംക്ഷയോടെ ചോദിച്ചു.
“നിന്‍റെ ഷെല്ലിയോട് തന്നെ ചോദിക്ക്…”
ഗൌവരക്കാരനായ വിനോദ് കുസൃതിയോടെ ഷെല്ലിയെ നോക്കി.
മിനിയും.
“ഷെല്ലി അത് മിനിയോട്‌ ഒറ്റയ്ക്ക് കാണുമ്പം പറഞ്ഞോളും വിനോദേട്ടാ. ഇപ്പം വിനോദേട്ടന്‍റെ അഭിപ്രായം അങ്ങ് പറഞ്ഞേരെ,”
അജയ് കുമാര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
“എനിക്ക് ഒരു കാര്യം മാത്രമേ ചോദിക്കാനുള്ളൂ മിനി,”
വിനോദ് പറഞ്ഞു.
“എവിടെയാരുന്നു ഇത്രേം നാള്‍?”
“ഇപ്പം ഒരുകാര്യം ഒറപ്പായി,”
മറ്റൊരു അംഗം പറഞ്ഞു:
“ഇതുപോലെ ഞെരിപ്പായി പ്രസംഗിക്കാന്‍ ആളുണ്ടേല്‍…നമ്മള് പാട്ടുംപാടി ജയിക്കും…”
“പാട്ടും പാടിയല്ല, പ്രസംഗിച്ച് ജയിക്കും…”
മറ്റൊരാള്‍ പറഞ്ഞു.
അടുത്തക്ലാസ്സിലേക്ക് നടക്കുമ്പോള്‍ ഷെല്ലി അവളോട്‌ പറഞ്ഞു.
“മിനീടെ ടെന്‍ഷന്‍ മാറീല്ലേ?”
“ഇല്ല, ഷെല്ലി…. റിസല്‍റ്റ് വന്ന്‍ കഴിഞ്ഞേ എന്‍റെ ടെന്‍ഷന്‍ പോകൂള്ളൂ,”

വൈകുന്നേരം മിനിയുടെ കൂടെ ഹോസ്റ്റലിലേക്ക് നടക്കുമ്പോഴാണ് റോയിയുടെ കാര്‍ എതിരെ വരുന്നത് ഷാരോണ്‍ കാണുന്നത്.
അവരുടെ സമീപം നിര്‍ത്തിയതിനു ശേഷം റോയി കാറില്‍ നിന്നിറങ്ങി.
“എന്നാ ഒണ്ട് റോയിച്ചാ?”
“നീ വാ,”
അവന്‍ ഗൌരവത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *