“അയ്യോ വരാനൊന്നും പറ്റത്തില്ല. അത്ര ഇമ്പോര്‍ട്ടന്‍റ്റ് ആണോ?”
റോയി ഗൌരവത്തില്‍ മിനിയെ നോക്കി.
“ചേച്ചി സംസാരിക്കൂ,”
അന്തരീക്ഷത്തിന്റെ പ്രത്യേകത തിരിച്ചറിഞ്ഞ് മിനി പറഞ്ഞു.
“ശരി മിനി നടന്നോളൂ. വാര്‍ഡന്‍ സിസ്റ്ററിനോട് പറഞ്ഞേക്ക് ഞാന്‍ ഇപ്പ വരൂന്ന്,”
ഷാരോണ്‍ അവളോട് പറഞ്ഞു.
“പറ റോയീ,”
അവനോടു അല്‍പ്പം കൂടി അടുത്ത് നിന്നുകൊണ്ട് അവള്‍ പുഞ്ചിരിയോടെ പറഞ്ഞു.
“ഷാരോണെ,”
അവന്‍ ഗൌരവത്തില്‍ വിളിച്ചു.
“ഞാന്‍ പറയാമ്പോകുന്ന കാര്യം നെനക്ക് അത്ര ഇഷ്ട്ടപ്പെട്ടു എന്നൊന്നും വരത്തില്ല,”
ഷാരോണ്‍ പുഞ്ചിരിവിടാതെ അവനെ നോക്കി.
“നമ്മടെ അപ്പന്മാര് തമ്മി ഒറപ്പിച്ച ഒര് വാക്കൊണ്ട്. ഞാമ്മറന്നിട്ടില്ല അത്. നെനക്ക് ഓര്‍മ്മയോണ്ടോന്നു എനിക്ക് അത്ര ഒറപ്പും ഇല്ല,”
“എന്‍റെ റോയിച്ചാ, കാര്യം എന്നതാ?”
ഷാരോണ്‍ പുഞ്ചിരി നിലനിര്‍ത്താന്‍ ശ്രമം നടത്തിക്കൊണ്ട് ചോദിച്ചു.
“നീയിപ്പം ആ വാധ്യാര്ടെ കൂടെയാ ഫുള്‍ ടൈമും എന്ന്‍ കേട്ടു?”
ഷാരോണിന് കാര്യം മനസ്സിലായി.
എങ്കിലും അവള്‍ അവന്‍റെ അടുത്ത വാക്കുകള്‍ എന്തായിരിക്കും എന്നറിയാന്‍ കാത്തിരുന്നു.
“ചെലപ്പം രാത്രീല്‍ ഒക്കെ കൊറേ സമയം..എട്ടു മണികഴിഞ്ഞ്…അത് വരെയൊക്കെ…. അയാടെ കൂടെ ഒറ്റക്ക് ആണ്…അല്ല അങ്ങനേം കേട്ടു,”
“റോയിച്ചാ കാര്യം എന്നതാന്ന് തെളിച്ച് പറ,”
അവളുടെ പുഞ്ചിരി മാഞ്ഞു.
“ഷാരോണേ, നീയീവിഷയത്തി അത്ര അക്ഷരാഭ്യാസം ഒന്നും ഇല്ലാത്ത കൊച്ച് കുട്ടി ഒന്നുവല്ല. നിന്‍റെ ഈ പ്രായത്തി അയാളെപ്പോലെ ഒള്ള ഒരു ചുള്ളന്‍റെ കൂടെ പാട്ടും കൂത്തും ന്നൊക്കെ പ്പറഞ്ഞു കോലേക്കേറി നടക്കാന്‍!”
“അതിനിപ്പം എന്നാ പറ്റീന്നാ?”
അവളുടെ സ്വരം ഉയര്‍ന്നു.
“ഇത് വരെ ഒന്നും പറ്റീല്ലേ കൊഴപ്പവില്ല,”
അവന്‍റെയും സ്വരം ഉയര്‍ന്നു.
“പക്ഷെ ഇനി പറ്റാതിരിക്കണങ്കി…നിര്‍ത്തിക്കോ. എല്ലാപ്പരിപാടീം…”
“റോയിച്ചാ…”
അവളുടെ സ്വരത്തിന് മൂര്‍ച്ച വന്നു.
ശിശിര പുഷ്പ്പം 12 [ smitha ]
Posted by