“എന്‍റെ…”
ഷാരോണിന്‍റെ അധരം വിതുമ്പി.
“ഞാന്‍ എന്‍റെ ജീവന്‍…എന്‍റെ മരണവും….എനിക്കുള്ളതൊക്കെയും ഈ കാല്‍ച്ചുവട്ടില്‍…ഇനിയെന്നും….”
അയാളുടെ കണ്ണുകളിലേക്ക് നോക്കി അവള്‍ കളഭസുഗന്ധിയായ വാക്കുകള്‍ ഉരുവിട്ടു.
“എന്‍റെ ജീവനും…എന്‍റെ മരണവും ഞാന്‍ നിന്‍റെ കാല്‍ച്ചു….”
അയാള്‍ ബാക്കിപറയുന്നതിന് മുമ്പ് അവള്‍ അയാളുടെ ചുണ്ടില്‍ വിരല്‍ ചേര്‍ത്തു.
“നിലാവുദിച്ചു, മോളെ,”
ചുറ്റുപാടുകളിലേക്ക് നോക്കി അയാള്‍ പറഞ്ഞു.
“ഇനി ചെല്ലൂ…നേരം വൈകുന്നു…”
“എനിക്ക് പോകാന്‍ തോന്നുന്നില്ല…ഇവിടെ…ഈ നിലാവില്‍…ഈ മുഖം മാത്രം കണ്ട്….ഈ വാക്കുകള്‍ മാത്രം കേട്ട്….ഇരിക്കാന്‍….കൊതിയാവുന്നു….”
അയാള്‍ പുഞ്ചിരിച്ചു.
“വേണ്ട…”
അവള്‍ അയാളെ വിലക്കി.
“ആ ഗൌരവം അങ്ങനെ തന്നെ ആ മുഖത്ത് ഇരുന്നാല്‍ മതി…ഇതുപോലെ ഇങ്ങനെ ചിരിച്ച് എന്നെ നോക്കിയാല്‍ ഞാന്‍ പോകില്ല…”
അയാള്‍ ശബ്ദമുണ്ടാക്കി ചിരിച്ചു.
അവളും.
“ചെല്ലൂ, കുട്ടീ,”
അയാള്‍ വീണ്ടും പറഞ്ഞു.
അവള്‍ തലകുലുക്കി.
അയാളെ നോക്കിക്കൊണ്ട് പതിയെ പിമ്പോട്ടു രണ്ടു ചുവടുകള്‍ വെച്ചു.
പിന്തിരിയാന്‍ തുടങ്ങുന്നതിന് മുമ്പ് അയാള്‍ക്ക് നേരെ വീണ്ടും തിരിഞ്ഞു.
അയാളുടെ നേരെ അവള്‍ വീണ്ടും ചുവടുകള്‍ വെച്ചു.
“എനിക്ക്…”
അവള്‍ അയാളെ നോക്കി പറഞ്ഞു.
“എന്താ മോളെ?”
“എന്നെ ഒന്ന്‍ ഉമ്മ വെയ്ക്കുമോ?”
ശിശിര പുഷ്പ്പം 13 [ smitha ]
Posted by