“ആഹാ…”
അവന്‍ മൂക്ക് വിടര്‍ത്തി ശ്വസിച്ചു.
“ഹാ സുഗന്ധമേ…എനിക്ക് നിന്നെ ആവോളം നുകരുവാന്‍ ഭാഗ്യം കിട്ടിയില്ലല്ലോ,”
“അയ്യേ…”
നിഷ അതുകണ്ട് ലജ്ജിച്ച് ചിരിച്ചു. മനോഹരമായ ആ ഭാവത്തിലേക്ക് കണ്ണിമയ്ക്കാതെ നോക്കി അവന്‍ വീണ്ടും വിരല്‍ത്തുമ്പുകള്‍ ശ്വസിച്ചു.
“ഇത് പോലെ ഒരു സാധനം! ഒര് നാണോമില്ല,”
അപ്പോഴേക്കും അകലെ നിന്നുവന്ന കാര്‍ മുറ്റത്ത് നിര്‍ത്തി.
“ഇങ്ങ് വാ,”
അവള്‍ അവനെ ഉന്തിത്തള്ളി അകത്തേക്ക് കൊണ്ടുപോയി. വാഷ്ബേസിന് മുമ്പില്‍ നിര്‍ത്തി ഹാന്‍ഡ് വാഷില്‍ കൈകള്‍ കഴുകിച്ചു.
“അങ്ങനെ ഇപ്പം മണമടിച്ച് സുഖിക്കണ്ട,”
അവന്‍റെ വിരലുകള്‍ ടവ്വല്‍ ഉപയോഗിച്ച് തുടച്ചുകൊണ്ട് അവള്‍ പറഞ്ഞു.
അപ്പോഴേക്കും കാളിംഗ് ബെല്‍ ശബ്ദിച്ചു.
അവരിരുവരും വാതില്‍ക്കലേക്ക് ചെന്നു. കതക് തുറന്നു.
മുമ്പില്‍ കണ്ണടധാരിയായ ഒരു യുവാവും മധ്യപ്രായമുള്ള സ്ത്രീയും. ഇരുപത് വയസ്സിനടുത്ത് വരും അയാളുടെ പ്രായം എന്ന് റഫീഖിന് തോന്നി. വെളുത്ത ഷര്‍ട്ടും നീല ജീന്‍സും ധരിച്ചിരിക്കുന്നു. സ്ത്രീയുടെ വെഷം വെളുത്ത സാരിയാണ്.
“ഗുഡ് ആഫ്റ്റര്‍നൂണ്‍ സാര്‍,”
ആ യുവാവ് റഫീഖിനെ അഭിവാദ്യം ചെയ്തു.
“ഗുഡ് ആഫ്റ്റര്‍നൂണ്‍, ആരാ?”
റഫീഖ് ചോദിച്ചു.
“സാര്‍ ഞാന്‍ ശ്രീധര്‍. ശ്രീധര്‍ പ്രസാദ്. ഷെല്ലി അലക്സിന്‍റെ അടുത്ത സുഹൃത്താണ്,”
യുവാവ് പറഞ്ഞു.
“ഓ…ആണോ വരൂ വരൂ…എനിക്കറിയാം ഷെല്ലിയും ശ്രീധറും ആയിരുന്നു ചെയര്‍മാന്‍ പോസ്റ്റില്‍ മത്സരിച്ചത് അല്ലേ?”
അവര്‍ അകത്തേക്ക് കയറിയപ്പോള്‍ റഫീഖ് ചോദിച്ചു.
“ഇരിക്കൂ,”
മുമ്പിലെ സോഫയില്‍ ചൂണ്ടിക്കൊണ്ട് റഫീഖ് പറഞ്ഞു.
“ഇത് അമ്മ; അല്ലേ?”
റഫീഖ് കൂടെവന്ന സ്ത്രീയെ നോക്കി.
ശിശിര പുഷ്പ്പം 14 [ smitha ]
Posted by