അപ്പോള്‍ പുറത്ത് ഒരു വാഹനം വന്നുനില്‍ക്കുന്നത് അദ്ദേഹം കണ്ടു.
ജാലകത്തിലൂടെ വെളിയിലേക്ക് നോക്കി.
ഒരു കാറാണ്.
അതില്‍ നിന്ന്‍ അതിസുന്ദരിയായ ഒരു യുവതിയിറങ്ങുന്നതും തുടര്‍ന്ന്‍ ഡ്രൈവിംഗ് ഡോര്‍ തുറക്കപ്പെടുന്നതും അദ്ദേഹം കണ്ടു.
അതിലൂടെ സുഭഗനായ ഒരു യുവാവ് ഇറങ്ങി വരുന്നു.
“ഇത്…?”
അദ്ദേഹം ആ യുവാവിന്‍റെ മുഖത്തേക്കും പത്രത്തില്‍ കണ്ട യുവാവിന്‍റെ മുഖത്തേക്കും മാറിമാറി നോക്കി.
“റഫീക്ക് ജാവേദ്…!”
അദ്ദേഹം സ്വയം പറഞ്ഞു.
ഷെല്ലി പറഞ്ഞത് ഇദ്ദേഹത്തെക്കുറിച്ചാണോ?
രാജ്യാന്തര പ്രശസ്തനായ ഒരു പത്രപ്രവര്‍ത്തകന്‍ തന്‍റെ മകന്‍ ഷെല്ലിയുടെ സുഹൃത്തോ?
അദ്ദേഹം വികാരഭരിതനായി.
അവര്‍ ഇരുവരും വാതില്‍ക്കലേക്ക് നടന്നടുക്കുന്നത് അദ്ദേഹം കണ്ടു. അദ്ദേഹവും തിടുക്കത്തില്‍ വാതില്‍ക്കലേക്ക് ചെന്നു.
നിറഞ്ഞ ചിരിയോടെ അദ്ദേഹം അവരെ സ്വീകരിച്ചു.
“ഗുഡ് മോണിംഗ് സാര്‍,”
റഫീക്ക് പറഞ്ഞു. നിഷ തലകുനിച്ച് അദ്ധേഹത്തെ അഭിവാദ്യം ചെയ്തു.
“ഞാന്‍ റഫീക്ക്…ഇത് നിഷ..ഞങ്ങള്‍ സാറിന്‍റെ മകന്‍ ഷെല്ലിയുടെ സുഹൃത്തുക്കളാണ്,”
“വരൂ…അകത്തേക്ക് വരൂ..പ്ലീസ്…”
അദ്ദേഹം അവരെ അകത്തേക്ക് ഇരിപ്പിടങ്ങളിലേക്ക് ആനയിച്ചു.
അവര്‍ മൂവരും അകത്തേക്ക് നടന്നു.
“ഇരിക്കൂ”
മുമ്പിലെ സോഫയിലേക്ക് ചൂണ്ടി അദ്ദേഹം പറഞ്ഞു.
റഫീഖും നിഷയും ചുറ്റുപാടുകള്‍ കണ്ണോടിച്ചുനോക്കി.
ശിശിര പുഷ്പ്പം 14 [ smitha ]
Posted by