ഓരോ ഇഞ്ചിലും വൃത്തിയുടെ സുഗന്ധം. എത്ര മനോഹരമായാണ് ഈ മനുഷ്യന്‍ വീടിനേയും മകനേയും പരിപാലിക്കുന്നത്!
“ഒരു ജേണലിസ്റ്റ് ഫ്രണ്ട് ആണെന്ന് ഷെല്ലി പറഞ്ഞിരുന്നു. അത് പക്ഷെ സാറിനെപ്പോലെ ഇന്റര്‍നാഷണലി റെപ്യൂട്ടഡ് ആയ ഒരാള്‍ ആയിരിക്കുമെന്ന് ഒട്ടും…റിയലി….എന്താ പറയേണ്ടതെന്നറിയില്ല…”
റഫീഖും നിഷയും പുഞ്ചിരിച്ചു.
“ദാ..ഞാനിപ്പോ സാറിനെപ്പറ്റി ജസ്റ്റ് വായിച്ച് നിര്‍ത്തീതേയുള്ളൂ..അപ്പോഴാണ്….”
അലക്സാണ്ടര്‍ പത്രം റഫീഖിന്‍റെ നേരെ കാണിച്ചു.
“കണ്‍ഗ്രാജുലേഷന്‍സ്…”
അദ്ദേഹം കൈകള്‍ നീട്ടി.
റഫീക്ക് അതില്‍ അമര്‍ത്തിപ്പിടിച്ചു.
“നിങ്ങള്‍ രണ്ട് മിനിറ്റ് ഇരിക്കൂ…”
അദ്ദേഹം എഴുന്നേറ്റു.
“ഞാന്‍ ദാ എത്തി…”
അദ്ദേഹം അകത്തേക്ക് നടക്കാന്‍ തുടങ്ങി.
“അടുക്കളയിലേക്ക് ആണെങ്കില്‍ വേണ്ട സാര്‍…സാര്‍ ഇരിക്കൂ…”
റഫീഖ് പറഞ്ഞു.
“ഏയ്…അത് ശരിയാവില്ല….ആദ്യമായാണ് വീട്ടില്‍….എനിക്ക് മറ്റുള്ളവരോട് പറയാമല്ലോ…ഇന്ത്യാ ടൈംസ് ഡെപ്യൂട്ടി എഡിറ്റര്‍ എന്‍റെ വീട്ടില്‍ വന്നു, ഞാന്‍ അവര്‍ക്ക് ചായ കൊടുത്തിട്ടുണ്ട് എന്നൊക്കെ…”
അദ്ദേഹം ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി.
“നോക്ക്…”
നിഷ ഭിത്തിയിലെക്ക് കണ്ണുകള്‍ കാണിച്ചു.
അവിടെ യേശുവിന്റെ തിരുഹൃദയത്തിന്‍റെ ചിത്രത്തിന്‍റെ സമീപം സൌഭഗയായ ഒരു സ്ത്രീയുടെ ചിത്രം. അതിന്മേല്‍ പുതുപുഷ്പ്പങ്ങള്‍ കൊണ്ടുണ്ടാക്കിയ ഒരു മാല.
“സിസിലി ചേച്ചി…”
റഫീക്ക് മന്ത്രിച്ചു.
ആ ഫോട്ടോയിലേക്ക് നിര്‍ന്നിമേഷം നോക്കി നില്‍ക്കുമ്പോഴാണ് അലക്സാണ്ടര്‍ ടട്രേയില്‍ കാപ്പിയും പലഹാരങ്ങളും കൊണ്ട് അങ്ങോട്ട് വന്നത്.
“ഓ..ഇത്ര പെട്ടെന്നൊ!”
നിഷ അദ്ഭുതത്തോടെ ചോദിച്ചു.
“എന്നും ചെയ്യുന്നതല്ലേ…”
അവര്‍ക്കിരുവര്‍ക്കും കാപ്പിക്കപ്പുകള്‍ എടുത്തു നല്‍കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
“ഇത് കടേന്ന്‍ മേടിച്ചതല്ല…ഹോം മേഡ് ആണ്. അത്കൊണ്ട് ബാക്കി വെക്കാതെ കഴിക്കണം കേട്ടോ,”
കട്ട്ലറ്റിലേക്ക് നോക്കി അദ്ദേഹം പറഞ്ഞു.
ശിശിര പുഷ്പ്പം 14 [ smitha ]
Posted by