നിഷയും ആകാംക്ഷയോടെ അലക്സാണ്ടറെ നോക്കി.
“ആരാരുന്നു സാര്‍, അവര്‍?”
റഫീഖ് പതിയെ ചോദിച്ചു.
“മൂന്ന്‍ പേരുണ്ടാരുന്നു,”
അദ്ദേഹം പറഞ്ഞു.
“അതില്‍ വളരെ മാന്യമായി തോന്നിച്ച ആള്‍…മുപ്പത്തഞ്ച് വയസ്സ് പ്രായം തോന്നിക്കും…അയാളാ കാര്യങ്ങള്‍ ഒക്കെ എന്നോട് സംസാരിച്ചേ….ആദ്യം ക്ഷമ ചോദിച്ചു. അവരുടെ ബിസിനസ് തകര്‍ത്ത ഒരു ഹിന്ദിക്കാരന്‍ ഉണ്ടാരുന്നു…സര്‍വ്വതും ചതിവില്‍ തകര്‍ത്തു അയാള്‍…അയാള്‍ടെ ഭാര്യേനേം അയാള്‍ കൊലപ്പെടുത്തിക്കളഞ്ഞു…അയാളെ അന്വേഷിച്ച് നടക്കുവാരുന്നു അയാള്‍..കേരളത്തിലേക്ക് വന്നു എന്നറിഞ്ഞ് നമ്മടെ സിറ്റീലും എത്തി…ഇവിടെ വെച്ച് അവര്‍ അയാളെ കണ്ടു…കണ്ട നിമിഷം വെടി വെച്ചു….പക്ഷെ അത്….വന്നത് മാപ്പിരക്കാനും കാലുപിടിക്കാനും പരാതി പിന്‍വലിപ്പിക്കാനും ആരുന്നു….വലിയ ഒരു എമൌണ്ട് പ്രതിഫലോം പറഞ്ഞു….അയാള്‍ടെ വര്‍ത്താനത്തില്‍ എന്ത് കൊണ്ടോ വിശ്വാസം വന്നിട്ട് ഞാന്‍ പറഞ്ഞു എന്‍റെ ഭാര്യേടെ ജീവന് വിലയിടുവൊന്നും വേണ്ട. പക്ഷെ കെയ്സ് ഞാന്‍ പിന്‍വലിക്കാം എന്ന്‍…ഞാന്‍ കേയ്സ് പിന്‍വലിച്ചു. എന്‍റെ സിസിലിയെ കൊന്നവന്മാര്‍ ആരാണ് എന്ന്‍ മനസ്സിലായി…. എന്തിനാ കൊന്നേന്നും മനസ്സിലായി….ഇനിയിപ്പം അതില്‍ ശരികേട് ഒണ്ടേല്‍ ദൈവം ശിക്ഷിക്കട്ടെ എന്ന്‍ ഞാന്‍ വിചാരിച്ചു….എന്തിനും പോന്ന മഹാ റിച്ചാ അവര്‍ എല്ലാരും…നല്ല രീതീല്‍ പറഞ്ഞ് അത് ഞാന്‍ അനുസരിച്ചില്ലേല്‍ ചെലപ്പം അവമ്മാര് എന്‍റെ കൊച്ചിനേ ഇനി ഉപദ്രവിക്കും എന്നൊക്കെ ഞാന്‍ കരുതി. കേസ് പിന്‍വലിക്കാന്‍ അങ്ങനെ ഒരു കാരണം കൂടി ഒണ്ടാരുന്നു…”
“ആ ഹിന്ദിക്കാരന്റെ പേര് ഒരിക്കല്‍ പോലും പറഞ്ഞതായി ഓര്‍ക്കുന്നില്ലേ?”
അലക്സാണ്ടര്‍ ഒരു നിമിഷം ഗാഡമായി ആലോചിച്ചു.
“എന്തോ ഒരു ശക്തി എന്നാ പറഞ്ഞെ?”
“ശക്തി സിംഗ് ചന്ദ്രാവത്?”
റഫീഖ് പെട്ടെന്ന് ചോദിച്ചു.
അലക്സാണ്ടറുടെ കണ്ണുകള്‍ തിളങ്ങി.
“യെസ്!”
അദ്ദേഹം പെട്ടെന്ന് പറഞ്ഞു.
“അത് തന്നെ…അത് തന്നെയാണ് അയാള്‍ടെ പേര്…”
നിഷയും റഫീഖും പരസ്പ്പരം നോക്കി.
“ഞാന്‍ ആദ്യം സാറിനോട് പറഞ്ഞത് ഓര്‍ക്കുന്നോ?”
റഫീഖ് പറഞ്ഞു.
ശിശിര പുഷ്പ്പം 14 [ smitha ]
Posted by